For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ ശരണ്യയും മണിക്കുട്ടൻ ഫാൻ; വീട്ടിൽ ഫാന്‍ ഫൈറ്റ് ഒന്നുമില്ല, റിയൽ ലൈഫിലെ മണിയെ കുറിച്ച് അരവിന്ദ് കൃഷ്ണന്‍

  |

  ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ഥിയാണ് മണിക്കുട്ടന്‍. തുടക്കം മുതല്‍ എല്ലാ ടാസ്‌കുകളിലും ഗംഭീര പ്രകടനം കാഴ്ച വെച്ച മണിക്കുട്ടന് സിനിമ, സീരിയല്‍ രംഗത്തുള്ള താരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. മണിയുമായി ഏറ്റവും അടുത്ത സൗഹൃദമുള്ള താരമാണ് നടി ശരണ്യ മോഹനും ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണനും.

  ക്യൂട്ട് ലുക്കിൽ ആദ ശർമ്മ, നടിയുടെ ഏറ്റവും മനോഹരമായ ഫോട്ടോസ് കാണാം

  മണിക്കുട്ടനെ കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് അരവിന്ദ് നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ യഥാര്‍ഥ ജീവിതത്തിലെ മണിക്കുട്ടന്‍ എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രിയ സുഹൃത്തിനെ കുറിച്ച് അരവിന്ദ് വാചാലനായത്.

  ഏറ്റവും അടുത്ത സുഹൃത്തും എന്റെ പേഷ്യന്റും കൂടിയാണ് മണിക്കുട്ടന്‍ എന്നാണ് അരവിന്ദ് പറയുന്നത്. ശില്‍പ്പ ബാലയുടെ വിവാഹ നിശ്ചയ സമയത്താണ് ആദ്യമായി മണിയെ നേരിട്ട് പരിചയപ്പെടുന്നത്. പിന്നീട് പല സ്ഥലങ്ങളിലും വച്ച് കണ്ടു. അതിന് ശേഷമാണ് പുള്ളിക്കാരന്‍ ക്ലിനിക്കില്‍ വന്നത്. അതോടെ നല്ല കമ്പനി ആയി. ഞങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തിന് വലിയ ഒരു കാരണം ഞാന്‍ കഥ പറയാനും കക്ഷി കഥ കേള്‍ക്കാനും താത്പര്യപ്പെടുന്ന ഒരു വ്യക്തിയാണ് എന്നതാണ്.

  റിയല്‍ ലൈഫില്‍ കണ്ടിട്ടുള്ളത് പോലെ തന്നെ ബിഗ് ബോസിലെ മണിക്കുട്ടനും ഒന്ന് തന്നെയാണ്. വളരെയധികം ജെനുവിനും, സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡും ആയ വ്യക്തിയാണ്. നല്ല സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അവനൊപ്പം എത്ര മണിക്കൂറുകള്‍ ചിലവിട്ടാലും, സമയം പോകുന്നത് അറിയുകയേ ഇല്ല. മാത്രമല്ല എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള ആളാണ്.

  നല്ലൊരു ഗെയിമറാണ് മണിക്കുട്ടന്‍. ഫിസിക്കല്‍ ടാസ്‌ക് അടക്കം കിട്ടുന്ന ഏത് ടാസ്‌കും വളരെ നല്ല രീതിയില്‍ ചെയ്യുന്ന മികച്ച മത്സരാര്‍ഥിയാണ് മണി. ഈ സീസണില്‍ മികച്ച ടാസ്‌ക്കുകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കുറച്ചും കൂടി നല്ല ടാസ്‌ക്കുകള്‍ കൊടുത്തിരുന്നുവെങ്കില്‍ അവര്‍ക്ക് അതിലും നല്ല പെര്‍ഫോമന്‍സ് കിട്ടുമായിരുന്നു എന്ന് എനിക്ക് തോന്നി.

  മണി- ഡിംപല്‍ സൗഹൃദം ഒരിക്കലും ദോഷമായി ബാധിക്കുമെന്ന് തോന്നിയിട്ടില്ല. മണിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. അതില്‍ പെണ്‍കുട്ടികളും ഉണ്ട്. നല്ല ഒരു ലിസണര്‍ കൂടിയാണെന്ന് മുന്‍പേ മണി പറഞ്ഞിരുന്നു. അതുകൊണ്ട ുതന്നെ ഡിംപല്‍ എന്നല്ല ആരു പറയുന്നത് ആണെങ്കിലും പുള്ളിക്കാരന്‍ കേള്‍ക്കും. അവിടെയും സ്വന്തമായ നിലപാടുകള്‍ ഉള്ള വ്യക്തി ആണ്. ആയതിനാല്‍ ആ സൗഹൃദം ദോഷമായി ബാധിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളതെന്ന് അരവിന്ദ് സൂചിപ്പിച്ചു.

  സൂര്യ-മണിക്കുട്ടന്‍ പ്രണയം ഗെയിം പ്ലാന്‍ ആണെന്ന് തോന്നുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ആ സ്ട്രാറ്റര്‍ജിയോട് എനിക്ക് ഒരു യോജിപ്പുമില്ല. അത് ഞാന്‍ വ്യക്തമായി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. സൂര്യ എന്ന വ്യക്തിയോട് എനിക്ക് യാതൊരുവിധ വിരോധവും ഇല്ല. എന്നാല്‍ ആ പ്രണയം വേണ്ടായിരുന്നു എന്ന അഭിപ്രായമാണുള്ളത്. മണിക്കുട്ടന്‍ അല്ലാതെ ബിഗ് ബോസില്‍ എനിക്ക് ഇഷ്ടമുള്ള മത്സരാര്‍ത്ഥി അനൂപാണ്. അനൂപ് വളരെ മികച്ച കണ്ടസ്റ്റന്റ് ആണ്. മാത്രമല്ല ആരെയും വെറുപ്പിക്കാതെയാണ് അദ്ദേഹം അവിടെ നിന്നത്. പറയുന്ന രീതിയിലും ആളുകളെ കെയര്‍ ചെയ്യുന്ന കാര്യത്തിലും നല്ല വ്യക്തിയാണ് അനൂപ്.

  Bigg boss s3 winner will be elected by audience | FilmiBeat Malayalam

  വീട്ടില്‍ ഭാര്യയായ ശരണ്യയ്‌ക്കൊപ്പം ഫാന്‍ ഫൈറ്റ് ഒന്നുമില്ലെന്നാണ് അരവിന്ദ് പറയുന്നത്. ശരണ്യയും ഒരു മണിക്കുട്ടന്‍ ഫാന്‍ ആണ്. മാത്രമല്ല അവര്‍ രണ്ടുപേരും ഒരു പടത്തില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പടത്തിന്റെ പേര് കൃത്യമായി ഓര്‍മ്മയില്ല. അതില്‍ വിനുമോഹനും മേഘ്‌നയും ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ മണിക്കുട്ടന്റെ ശരിയായ സ്വഭാവം ശരണ്യക്ക് അറിയാം, മണിയെ വലിയ ഇഷ്ടമാണ് അവള്‍ക്കെന്നും താരം പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Aravind Krishnan About Real Life Manikuttan, Says Saranya Is Manikuttan Fan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X