ഇതിലും ഭേദം വട്ടുണ്ടോന്ന് ചോദിക്കുന്നതാണ്; അര്‍ച്ചന കവിയും ബിഗ് ബോസിലേക്ക് എന്ന ചോദ്യത്തിന് നടിയുടെ മറുപടി

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങളെ ഉള്ളുവെന്നാണ് അറിയുന്നത്. ആദ്യ രണ്ട് സീസണുകളെയും കടത്തിവെട്ടാന്‍ പാകത്തിനൊരു ഷോ ആയിരിക്കും അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. വീണ്ടും ബിഗ് ബോസ് വരുമെന്ന് പറഞ്ഞത് മുതല്‍ മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും.

പല പ്രമുഖ താരങ്ങളും ബിഗ് ബോസില്‍ ഉണ്ടാവുമെന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതുവരെ പ്രചരിച്ച പല താരങ്ങളും ഷോ യില്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. ചിലര്‍ ക്ഷണം കിട്ടിയിട്ടും വേണ്ടെന്ന് വെച്ചപ്പോള്‍ മറ്റ് ചിലര്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ തീര്‍ച്ചയായിട്ടും വരുമെന്നും സൂചിപ്പിച്ചിരുന്നു.

archana-kavi

കഴിഞ്ഞ ദിവസങ്ങളില്‍ നടി അര്‍ച്ചന കവിയുടെ പേരിലും സമാനമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അര്‍ച്ചനയും ബിഗ് ബോസിലേക്ക് വരികയാണെന്നും ആരാധകര്‍ക്ക് ആകാംഷ നല്‍കുമെന്നുമൊക്കെ ചര്‍ച്ചയായി. എന്നാല്‍ താന്‍ ഷോ യില്‍ ഉണ്ടാവില്ലെന്ന് നടി തന്നെ അറിയിച്ചിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു സുഹൃത്തിനൊപ്പം സംസാരിക്കുമ്പോഴായിരുന്നു ബിഗ് ബോസിനെ കുറിച്ച് പറഞ്ഞത്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ചേച്ചി ബിഗ് ബോസിലുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. 'ഇതിലും ഭേദം എനിക്ക് വട്ടുണ്ടോന്ന് ചോദിക്കുന്നത് ആയിരുന്നു നല്ലത്' എന്നാണ് അര്‍ച്ചന മറുപടിയായി നല്‍കിയത്. ഇതോടെ അര്‍ച്ചന കവിയും ഷോ യില്‍ ഇല്ലെന്നുള്ള കാര്യം വ്യക്തമായി. അതേ സമയം നടന്‍ നോബി മാര്‍ക്കോസ്, ധന്യ നാഥും, കിടിലം ഫിറോസും എന്തായാലും ബിഗ് ബോസിൽ ഉണ്ടാവുമെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ചെന്നൈയിൽ നടക്കുന്ന ഷോയ്ക്ക് മുന്നോടിയായി ഇവരെല്ലാം ക്വാറൻ്റൈനിലാണെന്നും ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുണ്ട്. യും എന്തായാലും ഉണ്ടാവുമെന്ന തരത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്.

bigg-boss-malayalam-season-3

Recommended Video

ബിഗ്‌ബോസിലെ അവതാരകരുടെ പ്രതിഫലം..കണ്ണുതള്ളിക്കും കണക്കുകൾ

മുന്‍പ് റിമി ടോമി, രശ്മി ആര്‍ നായര്‍, അനാർക്കലി മരിക്കാർ, മോഹനൻ വൈദ്യർ, ജൂഹി റുസ്തഗി, ഗോവിന്ദ് പത്മസൂര്യ, രഹ്ന ഫാത്തിമ, ബോബി ചെമ്മണ്ണൂര്‍, അനു കെ അനിയന്‍, തങ്കച്ചന്‍, അനു, എന്ന് തുടങ്ങി ഒരുപാട് താരങ്ങളുടെ പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ബിഗ് ബോസിലേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഇനി വരാനിരിക്കുന്നത് ആരൊക്കെയാവും എന്നറിയാനാണ് എല്ലാവരുടെയും ആകാംഷ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X