അരിസ്റ്റോ സുരേഷിനെ കുടുക്കാനായി തമ്പാന്നൂർ പോലീസായി ഫിറോസ് ഖാൻ, സാബുവിനെ പോലെ ഇഷ്ടമാണ് ഇവരേയും...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വൻ വിജയമായിരുന്ന ഷോ പിന്നീട് മലയാളത്തിലും ആരംഭിക്കുകയായിരുന്നു. 2018 ആണ് മലയാളത്തിൽ ആദ്യമായി ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രഞ്ജിനി ഹരിദാസ്, പേളി മാണി, സാബു., അരിസ്റ്റോ സുരേഷ്, ശ്രീനീഷ് എന്നിവരായിരുന്നു മത്സരാർഥികളായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസൺ ഒന്നിന് ലഭിച്ചത്.

ഇപ്പോൾ ബിഗ് ബോസ് സീസൺ 3 ആണ് കഴിഞ്ഞിരിക്കുന്നത്. ഷോ മൂന്ന് സീസൺ കഴിഞ്ഞുവെങ്കിലും ആദ്യ ഭാഗം മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. രണ്ടും മൂന്നും ഭാഗങ്ങൾ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. മത്സരം പൂർത്തിയാക്കിയിട്ടില്ലെങ്കിലും മൂന്നാം സീസണിന്റെ ഫിനാലെയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. 95ാം ദിവസമായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. ഉടൻ തന്നെ ഫിനാലെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സജ്നയും ഫിറോസ്

ബിഗ് ബോസ് സീസൺ3 ലെ മികച്ച മത്സരാർഥികളായിരുന്നു സജ്നയും ഫിറോസ് ഖാനും. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് താരങ്ങൾ ഒറ്റ മത്സരാർഥികളായി ഷോയിൽ എത്തിയത്. ഹൗസിലെത്തിയ ആദ്യ ദിവസം മുതൽ തന്നെ ഉഗ്രൻ കണ്ടന്റുകളായിരുന്നു പ്രേക്ഷകർക്കായി നൽകിയത്. ഷോയുടെ അവസാനം വരെ പ്രേക്ഷകർ ഉറപ്പിച്ച മത്സരാർഥികളായിരുന്നു ഇവർ. എന്നാൽ ബിഗ് ബോസ് ഷോയുടെ നിയമ ലംഘനത്തിന്റെ പേരിൽ ഇരുവരും പുറത്താവുകയായിരുന്നു. നിരവധി തവണ അവതാരകനായ മോഹൻലാൽ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രാങ്ക് വീഡിയോ

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷ യൂട്യൂബ് ചാനലുമായി ഇരുവരും സജീവമാണ്. രസകരമായ പ്രാങ്ക് വീഡിയോകളുമായി ഇവർ എത്താറുണ്ട്. ആദ്യ സീസണിലെ രഞ്ജിനി ഹരിദാസ്, സാബു മോൻ, പേളി എന്നിവർക്ക് പ്രാങ്ക് നൽകി കൊണ്ട് ഇവർ എത്തിയിരുന്നു. ഇപ്പോൾ സീസൺ 1 ലെ മറ്റൊരു താരമായ അരിസ്റ്റോ സുരേഷിന് ഉഗ്രൻ പണി നൽകിയിരിക്കുന്നത്. പേളി നൽകിയ ക്വെട്ടേഷനായിരുന്നു ഇത്

പ്രിയപ്പെട്ട  മത്സരാർഥികൾ

താമ്പാന്നൂർ പോലീസ് ആണന്ന് പറഞ്ഞു കൊണ്ടാണ് സുരേഷിനെ വിളിച്ചത്. എന്നാൽ സജ്നയുടേയും പൊളിയുടേയും പ്രാങ്ക് അധികം ഏറ്റില്ല. പറ്റിക്കുകയാണെന്ന് തുടക്കത്തിൽ തന്നെ സുരേഷിന് മനസ്സിലായിരുന്നു. എന്നാൽ ഒടുവിലാണ് പ്രാങ്കിന് പിന്നിലുള്ള ആളെ പിടി കിട്ടിയത്. ബിഗ് ബോസ് സീസൺ 3 ലെ സുരേഷിന്റെ ഇഷ്ടപ്പെട്ട മത്സരാർഥികളായിരുന്നു ഫിറോസും സജ്നയും. അദ്ദേഹം നേരിട്ട് പറയുകയും ചെയ്തിരുന്നു. കൂടാതെ ബിഗ് ബോസ് മലയാളം ഷോയിലെ തന്റെ പ്രിയപ്പെട്ട മത്സരാർഥികളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഫിറോസ്- സജ്ന എന്നിവരെ കൂടാതെ സാബു, ഡോക്ടർ രജിത് കുമാർ എന്നിവരാണ് സുരേഷിന്റെ മറ്റ് രണ്ട് പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർഥികൾ.

Recommended Video

ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam
 അഞ്ചാം സ്ഥാനം

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തേ പെന്നേ ഗാനത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസിൽ എത്തിയപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സീസൺ 1ൽ ടോപ്പ് ഫൈവിൽ ഇടം പിടിച്ച മത്സരാർഥിയായിരുന്നു അരിസ്റ്റോ സുരേഷ്. അഞ്ചാം സ്ഥാനമായിരുന്നു അദ്ദേഹതത്തിന് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X