ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം, മിഴി മാർവ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസൺ 3. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ് സീസൺ 3 ആരംഭിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യ സീസണുകളെ പോലെ മൂന്നാം ഭാഗവും മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

ബിഗ് ബോസ് ആരംഭിച്ച് മൂന്നാഴ്ച പിന്നിടുകയാണ്. സംഭവ ബഹുലമായ സംഭവങ്ങളാണ് ഹൗസിൽ ദിനംപ്രതി നടക്കുന്നത്. വഴക്കും ബഹളവും നിത്യ സംഭവമായി മാറുകയാണ്. ഷോ ആരംഭിച്ച് ആദ്യത്തെ ആഴ്ച വളരെ ശാന്തമായിട്ടായിരുന്നു വീട് പോയിരുന്നത്. എന്നാൽ രണ്ടാം ആഴ്ചയായപ്പോൾ ഹൗസിന്റെ രൂപം ആകെ തന്നെ മാറുകയായിരുന്നു അടുത്ത സുഹൃത്തുക്കളിൽ പോലും അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയായിരുന്നു.
വഴക്കും പിണക്കവും ബിഗ് ബോസ് ഹൗസിൽ നിത്യസംഭവം ആകുമ്പോൾ, വീട്ടിലേയ്ക്ക് പുതിയ അതിഥി എത്തുകയാണ്. വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നത് ട്രാൻസ് ജെൻഡർ മിഴി മാർവയാണ്. സോഷ്യൽ മീഡിയയിൽ മിഴിയുടെ എൻട്രിയെ കുറിച്ചുള്ള ചർച്ച കനക്കുകയാണ്. എന്നാൽ ബിഗ് ബോസിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വാരന്ത്യം എപ്പിസോഡിലാകും ഹൗസിൽ പുതിയ അംഗം എത്തുക. മോഹൻലാൽ അംഗങ്ങളെ കാണാൻ എത്തുന്ന ദിവസം തന്നെയാണ് പുതിയ ആളിനെ ഹൗസിലേയ്ക്ക് എത്തിക്കുന്നത്. മിഴിക്ക് മുൻപ് ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്ന് അഞ്ജലി അമീർ ബിഗ് ബോസ് ഹൗസിൽ എത്തിയിരുന്നു. ആദ്യ സീസണിലായിരുന്നു അഞ്ജലി എത്തിയത്. എന്നാൽ ആരോഗ്യ പ്രശ്നം മൂലം ഷോയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിൽ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്ന് ആരും ഷോയിൽ എത്തിയിരുന്നില്ല. എന്നാൽ നാളെ ഇതിനെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കും.
Recommended Video
ചിത്രം, കടപ്പാട്; ഇൻസ്റ്റഗ്രാം


Click it and Unblock the Notifications