ഈ ആഴ്ച 2 പേരെ പുറത്താക്കുന്നു; മിഷേലും ഭാഗ്യലക്ഷ്മിയുമാണോ, ബിഗ് ബോസിലെ എലിമിനേഷനെ കുറിച്ച് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയകരമായി തുടരുകയാണ്. മത്സരാര്‍ഥികള്‍ ഓരോരുത്തരും ശക്തമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. വീടിനുള്ളില്‍ പിടിച്ച് നില്‍ക്കാനുള്ള പലരുടെയും ശ്രമം പാളി പോയി കൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ചയിലെ എലിമിനേഷനില്‍ ലക്ഷ്മി ജയനാണ് പുറത്തായത്. വീണ്ടും ആഴ്ചയുടെ അവസാനം മോഹന്‍ലാല്‍ എത്തുന്നതോടെ പുറത്ത് പോകുന്നത് ആരാണെന്നുള്ള പ്രവചനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞ ആഴ്ചയിലും നോമിനേഷനില്‍ വന്ന ഒന്നിലധികം മത്സരാര്‍ഥികള്‍ ഈ ആഴ്ച പുറത്ത് പോകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. അതില്‍ പുറത്ത് പോയെന്ന് പറയുന്ന ചില താരങ്ങള്‍ കൂടി ഉണ്ടെന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. പ്രൊമോ വീഡിയോയില്‍ ഇന്നത്തെ എലിമിനേഷനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. വിശദമായി വായിക്കാം...

ഞാന്‍ ആലോചിക്കുകയായിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്. നമ്മള്‍ പതിനാല് പേരുമായി ആരംഭിച്ച ബിഗ് ബോസ് ഷോയാണ്. പിന്നെ രണ്ട് മത്സരാര്‍ഥികള്‍ കൂടി വന്നു. അങ്ങനെ പതിനാറ് പേരായി. അപ്പോഴാത വീണ്ടും രണ്ട് പേര്‍ കൂടി വന്നപ്പോള്‍ ഒരാള്‍ പുറത്തേക്കും പോയി. അങ്ങനെ പതിനേഴ് ആയി. അവരെല്ലാം കൂടി പുതിയ മത്സരത്തിന് തുടക്കമിട്ടപ്പോഴെക്കും ചിലര്‍ നോമിനേഷനിലുമായി. അവരില്‍ ആരൊക്കെ വാഴും, ആരൊക്കെ വീഴുമെന്ന് ഉടനെ അറിയാം. എന്നുമാണ് പുറത്ത് വിട്ട പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ സൂചിപ്പിക്കുന്നത്.

അതേ സമയം ഈ ആഴ്ച രണ്ട് പേര്‍ പുറത്താകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നത്. ആദ്യം മുതല്‍ എല്ലാവരും പറയുന്നത് മിഷേല്‍ ആന്‍ ഡാനിയേലിന്റെ പേരാണ്. ഫിറോസ് ഖാന്‍-സജ്‌ന ദമ്പതിമാര്‍ക്കൊപ്പം ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് മിഷേല്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. ആദ്യ ദിവസം തന്നെ വീടിനുള്ളില്‍ വലിയൊരു ബഹളം സൃഷ്ടിക്കാന്‍ മിഷേലിന് സാധിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അത് സാധിക്കാതെ വന്നു. അങ്ങനെ താരം ഷോ യില്‍ നിന്നും ഔട്ട് ആകുമെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.

പുറത്ത് നിന്ന് ഷോ കണ്ടിട്ട് വന്ന മിഷേല്‍ ഡിംപലിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഫിറോസും ചേര്‍ന്ന് നടത്തിയ ഈ പ്രവൃത്തിയെ മോഹന്‍ലാല്‍ ചോദ്യം ചെയ്യുകയും ഇരുവരെയും നേരിട്ട് നോമിനേറ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ എലിമിനേഷനില്‍ എത്തിയ മിഷേല്‍ കഴിഞ്ഞ ഒരാഴ്ച കാര്യമായി ക്യാമറ സ്‌പേസ് നേടിയില്ല. മോശം പ്രകടനത്തിന്റെ പേരില്‍ ജയിലിലാവുകയായിരുന്നു.
Recommended Video

അതേ സമയം മിഷേലിനൊപ്പം മറ്റൊരാള്‍ കൂടി ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുന്നുണ്ടെന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍. ഭാഗ്യലക്ഷ്മി പുറത്ത് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ട് ഭാഗ്യലക്ഷ്മിയോ, അല്ലെങ്കില്‍ സായി വിഷ്ണു, സൂര്യ, തുടങ്ങിയവരെല്ലാം പുറത്ത് പോവാന്‍ സാധ്യതയുള്ളതായി സൂചനകളുണ്ട്.


Click it and Unblock the Notifications