For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന്റെ അണിയറയില്‍ സംഭവിച്ചതെന്ത്? ഫിനാലെ നടത്താന്‍ സാധ്യത, താരങ്ങള്‍ ഹോട്ടലില്‍ സുരക്ഷിതര്‍

  |

  മലയാളം ബിഗ് ബോസ് പ്രേക്ഷകരെ ഒറ്റയടിക്ക് ഞെട്ടിച്ച് കൊണ്ടാണ് ഷോ നിര്‍ത്തിയതായിട്ടുള്ള വാര്‍ത്തകള്‍ വരുന്നത്. തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഷോ രണ്ടാഴ്ച കൂടി നീട്ടി വെച്ചിരിക്കുകയാണെന്ന അറിയിപ്പ് ഔദ്യോഗികമായി തന്നെ നല്‍കയിരുന്നു. ഇതോടെ പ്രേക്ഷകരും ആവേശത്തിലായിരുന്നു. പെട്ടെന്നാണ് സര്‍ക്കാര്‍ ഇടപെട്ട് സംപ്രേക്ഷണം നിര്‍ത്തിയത്.

  ബിക്കിനിയിൽ തിളങ്ങി മൌനി റോയി, ബീച്ചിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു

  ബിഗ് ബോസ് ഹൗസ് പൂട്ടിയതോടെ താരങ്ങളെ ഹോട്ടലിലേക്ക് മാറ്റിയെന്നുള്ള വിവരം മാത്രമാണ് ആദ്യം പുറത്ത് വന്നത്. എല്ലാവരും സുരക്ഷിതരാണെന്നും വൈകാതെ ഗ്രാന്‍ഡ് ഫിനാലെ നടത്താന്‍ സാധ്യത ഉള്ളതായിട്ടുമാണ് പുതിയ വിവരങ്ങള്‍ വന്നിരിക്കുന്നത്. വിശദമായി വായിക്കാം...

  നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ 95 ദിവസങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലാണ് രണ്ടാഴ്ച കൂടി നീട്ടിയത്. ആദ്യം മേയ് 24 ന് ഗ്രാന്‍ഡ് ഫിനാലെ തീരുമാനിച്ചെങ്കിലും പിന്നീടത് ജൂണ്‍ ആറിലേക്ക് മാറ്റി. അപ്രതീക്ഷിതമായി സര്‍ക്കാര്‍ ഇടപെടല്‍ വന്നത് കൊണ്ടാണ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. ബിഗ് ബോസിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന പതിനേഴ് പേര്‍ക്ക് കൊവിഡ് വന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന ലോക്ക് ഡൗണ്‍ നിര്‍ദേശം ബിഗ് ബോസ് ടീം ലംഘിച്ചെന്നാണ് പരാതി.

  തമിഴ്‌നാട് റവന്യു വകുപ്പിലെ തിരുവള്ളുവര്‍ ഡിവിഷനിലുള്ളവര്‍ പൊലീസുമായി ചേര്‍ന്ന് എത്തി മത്സരാര്‍ത്ഥികളെയും അണിയറ പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നു എന്നാണ് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞത്. ലോക്ക്ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 95 ദിവസം പൂര്‍ത്തിയായ സ്ഥിതിയ്ക്ക് ഗ്രാന്‍ഡ് ഫിനാലെ നടത്തിക്കൂടേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

  ഇതോടെ ജൂണ്‍ 6 വരെ നീട്ടാതെ അതിന് മുന്‍പ് തന്നെ ഗ്രാന്റ് ഫിനാലെ നടന്നേക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങളും ആരാധകരുടെ ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഷോ വീണ്ടും ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഷോ നിര്‍ത്തി എന്നുള്ളത് ശരിയാണ്. പ്രതിസന്ധി മാറിയാല്‍ ചിത്രീകരണം പുനരാരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി സൂചനയുണ്ട്. ഇനി എപ്പിസോഡുകള്‍ ഒന്നുമില്ലാതെ ഡയറക്ട് ഫിനാലെ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

  ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ വച്ചാണ് ഇത്തവണ ബിഗ് ബോസ് നടത്തിയത്. ഇത് സീല്‍ വെച്ച് പൂട്ടിയതോടെ മത്സരാര്‍ഥികളെ ചെന്നൈ പ്ലസന്റ് ഡേയ്സ് റിസോര്‍ട്ടിലേക്ക് മാറ്റിയതായിട്ടാണ് അറിയുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഫോണ്‍ കൊടുത്തിട്ടില്ലെന്നും ആര്‍ക്കും ഇതുവരെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സൂചന. അതേ സമയം ഗ്രാന്‍ഡ് ഫിനാലെ നടത്തുന്നതിന് വേണ്ടി തമിഴ്നാട് മുഖ്യമന്ത്രിയുമായി ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും പുറത്ത് വന്നിട്ടുണ്ട്.

  Bigg boss malayalam season 3 is going to end?

  ഇഷ്ടമത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇപ്പോഴുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന ആളെ വിജയി ആയി പ്രഖ്യാപിക്കണമെന്നാണ് പ്രേക്ഷകാഭിപ്രായം. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണും പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കൊവിഡിന്റെ ആദ്യ തരംഗം ഉണ്ടായ സമയത്തായിരുന്നത്. 75 ദിവസങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു അന്ന് ബിഗ് ബോസ് നിര്‍ത്തിയത്. ഔദ്യോഗിക വിവരങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3: As Per The Latest Buzz All The Contestants Are Safe And Show May Restart Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X