Just In
- 27 min ago
ജീവിതത്തിലെ മനോഹരമായൊരു മാജിക്കിനായുള്ള കാത്തിരിപ്പിലാണ്; മൃദുലയുമായിട്ടുള്ള വിവാഹം വൈകാതെ ഉണ്ടാവുമെന്ന് യുവ
- 54 min ago
ബിഗ് ബോസ് ഹൗസിൽ ഐശ്വര്യ റായി ആയി സൂര്യ, കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് മണിക്കുട്ടൻ
- 1 hr ago
എൻ്റെ ഭർത്താവ് ഇങ്ങനൊക്കെ ചെയ്യാറുണ്ടെന്ന് സജ്ന; ഈ ദമ്പതിമാര്‍ കാണിച്ച് കൂട്ടുന്നത് എന്താണെന്ന് ആരാധകരും
- 2 hrs ago
പ്രേമ നാടകം നടത്തി പ്രേക്ഷകരെ വെറുപ്പിച്ചു; ബിഗ് ബോസിൽ ഗ്രാഫ് താഴെ നിന്നിട്ടും മുകളിലേക്ക് വന്ന 3 മത്സരാർഥികൾ
Don't Miss!
- Lifestyle
ചൊവ്വ മിഥുനം രാശിയില്‍; 12 രാശിക്കും ശ്രദ്ധിക്കാന്‍
- News
മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടും
- Automobiles
ഫിനാന്‍സ് സേവനങ്ങള്‍ സുഗമമാക്കുക; ആക്സിസ് ബാങ്കുമായി കൈകോര്‍ത്ത് ജീപ്പ്
- Travel
ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര
- Sports
IPL 2021: MI vs RCB, മത്സരത്തില്‍ വഴിത്തിരിവായ മൂന്ന് പ്രകടനങ്ങള്‍
- Finance
ഇന്ത്യയിൽ ബിസിനസ് വ്യാപിപ്പിക്കാൻ നിക്ഷേപകരെ തേടി ഡെൻസോ: രണ്ട് വർഷത്തിൽ വേണ്ടത് 150 മില്യൺ നിക്ഷേപം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇങ്ങനെയാണോ ബിഗ് ബോസിന്റെ ടാസ്കുകള്? വളരെ ശോകം; മണിക്കുട്ടനെ കണ്ട് പ്രേമവിവശയായി സൂര്യയെന്ന് അശ്വതി
നൂറ് ദിവസത്തോളം നീണ്ട് നില്ക്കുന്ന ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ് അമ്പത് ദിവസവും പൂര്‍ത്തിയായിരിക്കുകയാണ്. വിജയ സാധ്യതയുള്ള മത്സരാര്‍ഥികളാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളില്‍ മത്സരം കടുപ്പമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ എപ്പിസോഡില്‍ വീണ്ടും പുതിയ വീക്ക്ലി ടാസ്കിലേക്ക് കടന്നിരിക്കുകയാണ്.
വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നടി വിദ്യ പ്രദീപ്, ഫോട്ടോസ് കാണാം
ഇത്തവണയും മത്സരാര്‍ഥികള്‍ക്ക് വ്യക്തിപരമായി പെര്‍ഫോമന്‍സ് ചെയ്യാനുള്ള ടാസ്ക് ആയിരുന്നു നല്‍കിയത്. ഇങ്ങനെയാണോ ശരിക്കു ബിഗ് ബോസിന്റെ ടാസ്കുകളെന്ന് ചോദിക്കുകയാണ് സീരിയല്‍ നടി അശ്വതി. ശോകമാണെന്നാണ് നടിയുടെ അഭിപ്രായം. അതുപോലെ മോണിങ് ടാസ്കിനെ കുറിച്ചും നടി വിശദമായി പറഞ്ഞിട്ടുണ്ട്.

'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട' എന്ന മോര്‍ണിംഗ് ടാസ്കോട് കൂടി തുടങ്ങി..സൂര്യടെ കണ്ണാടി മണിക്കുട്ടനും മണിക്കുട്ടന്റെ കണ്ണാടി സൂര്യയും! അങ്ങനെ സൂര്യ വിജയിച്ചു കൊണ്ടിരിക്കുന്നു പ്രണയ നാടകത്തില്‍. പൊളി ഫിറോസ് നിങ്ങള്‍ എന്തിനാണ് അനാവശ്യ സംസാരത്തിനു നില്‍ക്കുന്നത് എന്നു മനസിലാകുന്നില്ല. റിതു നല്ലതു പോലെ പറഞ്ഞു കൊടുത്തു? ഒരാളുടെ പ്രൊഫഷനെ പറ്റി കളിയാക്കാന്‍ ഈ പുള്ളിക്ക് എന്ത് അധികാരമാണുള്ളത്? നിലവാരമില്ലായ്മ കാണിച്ചു തുടങ്ങിട്ടുണ്ട്.

അത്രയും റിതുവിനെ കളിയാക്കിയപ്പോള്‍ പ്രതികരണ ശേഷിയില്‍ പിഎച്ച്ഡി എടുത്തിട്ടുള്ളവരെ ഒന്നും ആ പരിസരത്ത് കണ്ടില്ല. റിതു വിട്ടുകൊടുക്കാതെ സംസാരിച്ചത് വളരെ നന്നായി. റംസാന് ഇത് കണ്ടു ഒന്നും ഇഷ്ടപ്പെടാതെ ഇരിക്കുന്നുണ്ട്. സൂര്യ ഇത്ര ദിവസം പിടിച്ചു വെച്ച ആ ശോക സീന്‍ മാറി തുടങ്ങി. മണിക്കുട്ടന് ഏതു വഴക്ക് നടന്നാലും അവരുടെ നടുക്ക് വന്നു കൈകെട്ടി നില്‍ക്കുന്നത് ഇപ്പൊ പതിവ് കാഴ്ച ആയിരിക്കുകയാണ്. കിടിലുവിനെ കണ്ടതേയില്ലല്ലോ?

വീക്കിലി ടാസ്ക് 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' അവരവര്‍ക്കുള്ള കഴിവ് പ്രകടിപ്പിക്കേണ്ട ഒരു ടാസ്ക്. ഇങ്ങനെ ആണോ ശരിക്കു ബിഗ് ബോസിന്റെ ടാസ്കുകള്? ശോകം. ഡാന്‍സും പാട്ടും അഭിനയവും അറിയാത്തവര്‍ എന്ത് ചെയ്യും? മണിക്കുട്ടന് പാട്ട് ഡാന്‍സ് അഭിനയം, റിതു പാട്ട്, നോബി ചേട്ടന് മിമിക്രി, റംസാന് ഡാന്‍സ്, സൂര്യ ഡാന്‍സ്, സന്ധ്യ ഡാന്‍സ്, പൊളി ഫിറോസ് ഡാന്‍സ് ആണെന്ന് തോന്നണു. ബാക്കിയുള്ളവര്‍ എന്തായിരിക്കും ചെയ്യുക. മണിക്കുട്ടന് ടാസ്കില് ഗംഭീരമാക്കി അതുകണ്ടു പ്രേമവിവശയായി സൂര്യയും. പൊളി ഫിറോസ് കൊറച്ചൂടെ മണിക്കുട്ടനില്‍ നിന്നു പ്രതീക്ഷിച്ചുത്രെ.

എനിക്ക് എന്തായാലും ഈ ടാസ്ക് ഇഷ്ടപ്പെട്ടില്ല. കാരണം അവസാനത്തെ ആ കോയിന് ഇട്ടുകൊടുക്കല്‍ ആണ്. അഡോണി നല്ല പെര്‍ഫോമന്‍സ് ആയിരുന്നു. നല്ല ഒരു മോണോ ആക്ട്. സായിക്ക് എന്തോ നാച്ചുറല്‍ലിറ്റി തോന്നിയില്ല എന്നു പറഞ്ഞു.. സായിയുടെ നാച്ചുറല്‍ പെര്‍ഫോമന്‍സിനായി കാത്തിരിക്കുന്നു. ഇതൊക്കെ കണ്ടിട്ട് 'എന്ത് ചെയ്യും ഞാന്‍' എന്ന ടെന്ഷനില് ഇരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ടാസ്കിന്റെ പെര്‍ഫോമന്‍സ് ഒഴിച്ചാല്‍ ബാക്കി നിരാശ തോന്നിയൊരു എപ്പിസോഡ് ആയിരുന്നു.