For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓപ്പോസിറ്റ് ടീമിനെ തളര്‍ത്താനാണെങ്കിലും സായി ചെയ്തത് തെറ്റാണ്,ബിഗ് ബോസ് ഇപ്പോ അടിപൊളിയായി തുടങ്ങിയെന്ന് അശ്വതി

  |

  അല്‍ഫോണ്‍സാമ്മയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അശ്വതി. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും മാറിനില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3 തുടങ്ങിയതുമുതല്‍ മല്‍സരാര്‍ത്ഥികളെ കുറിച്ചുളള തന്‌റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് നടി എത്തിയിരുന്നു. അശ്വതിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ഇത്തവണ ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡിനെ കുറിച്ച് എഴുതിയാണ് നടി എത്തിയത്.

  ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  അങ്ങനെ ലക്ഷ്വറി ടാസ്‌ക്ക് ഗുദാ ഹവാ എന്ന് കുറിച്ചുകൊണ്ട് നടിയുടെ പോസ്റ്റ് ആരംഭിക്കുന്നു. അശ്വതിയുടെ വാക്കുകളിലേക്ക്. അങ്ങനെ ലക്ഷ്യറി ടാസ്ക് ഗുദാ ഹവാ. എന്തൊക്കെ മേളമാരുന്നു. ങ്ഹാ ഇനി വീക്കൻഡിൽ ലാലേട്ടന്റെ കൈയിന്നു ഭേഷാ അങ്ങട് മേടിച്ചോളുക...

  സായി എന്താണേലും ഓപ്പോസിറ്റ് ടീമിനെ തളർത്താൻ വേണ്ടി ആണേലും വിളിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റാണ്. അതൊരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തത് ആണ്. വെരി ബാഡ്...അവരൊരു സ്ത്രീ ആണെന്ന പരിഗണന ഒട്ടുമേ ഇല്ലാതെ ആയിരുന്നു മോശമായി ഓരോന്ന് വിളിച്ച് പറഞ്ഞത്. മണിക്കുട്ടനും അനൂപും ഇന്ന് അടിപൊളി ആയിരുന്നു.

  ഭാഗ്യ ചേച്ചി കിച്ചൻ ടീമിന്റെ ഭാഗം ആയത്കൊണ്ട് ഫുഡ്‌ എങ്ങനെ ഈ ഒരാഴ്ച കൊണ്ടുപോകുമെന്ന് ടെൻഷൻ അടിച്ചു. മാത്രമല്ല അവിടെ വേറാരും സജ്‌നയെ സായി ഫിസിക്കലി ഉപദ്രവിച്ചത് തെറ്റാണെന്നു പറഞ്ഞു വിലപിക്കുന്നതായി കണ്ടില്ല. തൊട്ടിരുന്ന സൂര്യ പോലും തലയാട്ടി കൊണ്ടിരുന്നതായിട്ടാണ് ഞാൻ കണ്ടത്. ഭാഗ്യലക്ഷ്മി എന്ന വ്യക്തിയോട് ഉള്ള വിരോധം വെച്ചു അവരെ കോർണർ ചെയ്തു ഫിറോസ്ഖാൻ സംസാരിച്ചപോലെ തോന്നി..

  സൂര്യ സജീവമായി എല്ലാ ഇടത്തും വന്ന് ബെർതെ നിക്കാനും ഒറ്റയ്ക്ക് കണ്ണാടി നോക്കി സംസാരിക്കാനും തുടങ്ങി.. പിന്നെ മിഷേൽ ആ വീട്ടിന്നു എല്ലാം കണ്ട് മടുത്തു ഇറങ്ങി പോയെന്ന് തോന്നുന്നു ഇപ്പൊ സംഭവം അടിപൊളിയായി തുടങ്ങി. പിന്നെ ഓൺലൈൻ മാധ്യമങ്ങളോട്.. ഞാൻ എഴുതുന്ന വാക്കുകളെ ദയവുചെയ്ത് വളച്ചൊടിക്കരുത്..

  Bigg Boss Malayalam : ഗെയിമില്‍ പിടിച്ചു നില്‍ക്കാനാവാതെ ഭാഗ്യലക്ഷ്മി

  ഒന്നാമത് ഇവിടെ കുടുംബമായി വിദേശത്തു ആയതിനാൽ നാട്ടുഭാഷയിൽ പറഞ്ഞാൽ "ഒരു പണീമില്ലാതെ കുത്തി ഇരിക്കുന്നത്കൊണ്ട്" എന്റെ ഒരു നേരമ്പോക്കിന് മാത്രം കുത്തിക്കുറിക്കുന്നതാണ് ഇത്. അല്ലാതെ എന്നെ സ്നേഹിക്കുന്നവർ എന്റെ പോസ്റ്റുകൾക്ക്‌ താഴെ കമന്റ് ഇടുന്നപോലെ അതിൽ പങ്കെടുക്കാൻ വേണ്ടിയൊന്നുമല്ല എന്ന് താഴ്മയായി അപേക്ഷിക്കുന്നു, അശ്വതി കുറിച്ചു. അല്‍ഫോണ്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവും അശ്വതിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലാണ്. വിവാഹ ശേഷവും അഭിനയമേഖലയില്‍ എത്തിയ താരം ഇപ്പോള്‍ ഒരു ഇടവേള എടുത്തിരിക്കുകയാണ്. കുടുംബത്തോടൊപ്പം ദുബായിലാണ് നടി ഇപ്പോള്‍ സ്ഥിര താമസമാക്കിയിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3: Aswathy About Luxury Budget Task, Sai Vishnu And Other Contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X