ഭാഗ്യയേച്ചിക്ക് പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ല, എന്തുകൊണ്ടോ ചെയ്യുന്നില്ല
മികച്ച പ്രേക്ഷക സ്വീകാര്യത തേടി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. പോയ വാരത്തിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഈ ആഴ്ച ഹൗസ് മുന്നോട്ട് പോകുന്നത്. വലിയ വഴക്കോ ബഹളമോ കയ്യാങ്കളിയോ ഈ ആഴ്ച ഹൗസിൽ ഇല്ലായിരുന്നു. വളരെ രസകരമായിട്ടായിരുന്നു ഹൗസ് മുന്നോട്ട് പോയത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അശ്വതി പങ്കുവെച്ച കുറിപ്പാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ വിലയിരുത്തൽ. നടിയുടെ വാക്കുകൾ ഇങ്ങനെ...

രാവിലെ തന്നെ സജ്‌നയുടെ ചൊറിയലോട് കൂടെ തുടങ്ങി. അതും ഭാഗ്യ ചേച്ചിയോട്. ഫിറോസ് സജ്‌ന ആണേൽ ഭാഗ്യച്ചിയെ എങ്ങനെ തളക്കണം എന്നുള്ളത് കറക്റ്റ് പഠിച്ചു വെച്ചിട്ടുണ്ട് ഭാഗ്യേച്ചി ആണേൽ "ഓണവില്ലിന് തമ്പുരുമീട്ടും വീടാണീവീട് "എന്ന പാട്ടെപ്പോളും മനസ്സിൽ കൊണ്ട് നടന്നകൊണ്ട് എതിർക്കാൻ നിൽക്കുന്നില്ല. ബിഗ്‌ബോസ് എന്ന ഗെയിം തന്നെ മെന്റൽ ടോർച്ചേഴ്‌സ് എങ്ങനെ സർവൈവ് ചെയ്യാമെന്നും കൂടെയാണ്. ഭാഗ്യയേച്ചിക്ക് പ്രതികരിക്കാൻ അറിയാൻ പാടായ്ക ഒന്നുമില്ലാന്ന് നമ്മക്കെല്ലാം അറിയാവുന്നതാണ് . എന്തുകൊണ്ടോ ചെയ്യുന്നില്ല.
അമല പോളിന്റെ മേക്കോവർ ചിത്രം കാണാം
കലോത്സവം സായി വിഷ്ണു, എയ്‌ഞ്ചൽ, മജിസിയ എന്നിവർ ഒഴികെ സകലരും നല്ല പോലെ പെർഫോമൻസ് നടത്തി. ഡിമ്പൽ ഇന്ന് കഴിഞ്ഞ ദിവസത്തേക്കാൾ ആക്റ്റീവ് ആയി അതിൽ മണിക്കുട്ടന്റെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്. സന്ധ്യ കൂടെ നിന്നു 80 കാലഘട്ടത്തിലെ പോലെ സംസാരിക്കുന്നതു കണ്ടിട്ടുപോലും ങേഹേ,നാളെ ഭാഗ്യയേച്ചിയെ വിഷക്കടന്നൽ എന്നോ മറ്റോ പൊളി ഫിറോസ് വിളിച്ചു ഭാഗ്യേച്ചി കരയുന്നുണ്ട്. എന്താകുമെന്ന് നാളെ കാത്തിരുന്നു കാണാമെന്ന് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് ആകെ പ്രശ്നങ്ങൾ ആയിരുന്നെങ്കിൽ ഈ ആഴ്ട ഏറെ രസകരമായിട്ടായിരുന്നു ഹൗസിൽ ടാസ്ക്ക് നടന്നത്. ഏരെ രസകരമായിട്ടായിരുന്നു മത്സരാർഥികൾ ടാസ്ക്ക് മുന്നോട്ട് കൊണ്ട് പോയത്. മണിക്കുട്ടൻ, നോബി, കിടിലൻ ഫിറോസ്, അനൂപ്. ഭാഗ്യലക്ഷ്മി തുടങ്ങിയ എല്ലാവരും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ മനോഹരമാക്കുകയായിരുന്നു.


Click it and Unblock the Notifications