For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന് ഒരു പരിധി വരെയേ രഹസ്യം സൂക്ഷിക്കുവെന്ന് സൂര്യ; ഭാര്‍ഗവീനിലയം ടാസ്‌കില്‍ തിളങ്ങി താരം

  |

  ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി പുതിയതായി നല്‍കിയ ഭാര്‍ഗവീനിലയം ടാസ്‌ക് വിജയകരമായിരിക്കുകയാണ്. പ്രൊമോ കണ്ടപ്പോള്‍ ബോര്‍ ആയിരിക്കുമെന്ന് തോന്നിയെങ്കിലും ഇത്തവണ മോശമില്ലാത്തൊരു ഗെയിം ആണെന്ന് പറയുകയാണ് നടി അശ്വതി. സ്ഥിരമായി ബിഗ് ബോസ് റിവ്യൂ എഴുതാറുള്ള അശ്വതി എണ്‍പതാം എപ്പിസോഡിനെ കുറിച്ച് പറഞ്ഞും എത്തിയിരിക്കുകയാണ്.

  ഇതെന്ത് വേഷമാണ്, കുതിരപ്പുറത്ത് കയറിയിട്ടുള്ള മംമ്തയുടെ വേറിട്ട ഫോട്ടോസ്

  'ഭാര്‍ഗവീനിലയം- ഹോറര്‍ ടാസ്‌ക്, ഓരോരുത്തര്‍ക്കും അവരവരുടെ കഥാപാത്രങ്ങള്‍ കിട്ടി. രമ്യ ആംഗ്ലോ ഇന്ത്യന്‍ ലേഡി, കിടിലന്‍ പാചകക്കാരനും ആംഗ്ലോ ഇന്ത്യന്‍ ലേഡിയുടെ കാമുകനും, ഋതു- സൂര്യ സഞ്ചാരികള്‍, നോബിചേട്ടന്‍ രമ്യയുടെ കാവല്‍ക്കരന്‍, അനൂപ് കള്ളനായ സെക്യൂരിറ്റി, സായി സ്വര്‍ണവ്യാപാരി, മണിക്കുട്ടന്‍ ആണ് ആര്‍ക്കും അറിയാത്ത മെയിന്‍ കൊലയാളി ഒരു സഹായിയും ഉണ്ട് അതു കണ്ടുപിടിക്കാനുള്ള കോഡ് ആണ് 'കുക്കുറുക്കു'. റംസാന്‍ ആണ് സഹായി. റംസന്റെ മറു കോഡ് ആണ് 'കു കു'

  ബിഗ് ബോസിനു തന്നെ ചിരി വന്നു കോഡ് പറഞ്ഞപ്പോള്‍. മണിക്കുട്ടന് ആദ്യം കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം, സായി ആരെയാണ് കഴിഞ്ഞ നോമിനേഷനില്‍ നോമിനേറ്റ് ചെയ്തതെന്ന് അറിയുക, സായിടെ കൈയിന്നു കിട്ടിയത് തന്നെ. കൂട്ടത്തില്‍ സഹായി ആരാണെന്ന 'കുക്കുറുക്കു' കോഡ് വെച്ചു മനസിലാക്കുകയും വേണം. ഇടയ്ക്കു അല്‍പ്പം ചളികള്‍ ആയിരുന്നു. ഓവര്‍ലാപ് കോണ്‍വെര്‍സേഷന്‍ പ്രേക്ഷകര്‍ക്കു കാണാനുള്ള ആകാംഷയും ഇഷ്ടവും നഷ്ടപ്പെടുത്തി. മണിക്കുട്ടന്‍ സായിയുടെ അടുത്ത് എത്തി, അതാ കിട്ടിയിരിക്കുന്നു. സായി ആരെയാണ് നോമിനേറ്റ് ചെയ്തതെന്ന് കിട്ടി. ഋതുവിനെയും സൂര്യയെയും. അതിനു വേണ്ടി മണിക്കുട്ടന്‍ സായിയുടെ കൂടെ കൂടി വര്‍ത്തമാനം വളച്ചു കൊണ്ടുപോയ വഴി പൊളി ആയിരുന്നു.

  പാവം ഇനി കുക്കുറുക്കു കണ്ടുപിടിക്കണം. പലരോടും പറഞ്ഞു പക്ഷെ റംസാനോട് മാത്രം പറഞ്ഞിട്ടില്ല. ഇതിനിടയില്‍ അനൂപ് മോഷണം അടിപൊളിയാക്കി. വൗ അതൊരു വല്ലാത്ത ട്വിസ്റ്റ് ആയിപോയി. സായി മണിക്കുട്ടനോട് നോമിനേഷന്‍ വിവരം തുറന്നു പറഞ്ഞതു കൊണ്ടു സായി കൊല്ലപ്പെട്ടിരിക്കുന്നു. അശോടാ പാവം ഇനി ഈ ടാസ്‌ക് തീരുന്നത് വരെ ശവപറമ്പില്‍ കിടക്കേണ്ടി വരുമോ?. ബോസേട്ടാ സായിനെ നാളെ പ്രേതമാക്കി അവിടുന്നു എണീപ്പിക്കണേ. സായി അറിഞ്ഞിട്ടില്ല തോന്നുന്നു മണിക്കുട്ടന്‍ കാരണം ആണ് താന്‍ കൊല്ലപ്പെട്ടത് എന്നു.

  ഇന്നത്തെ ടാസ്‌ക് സമയം കഴിഞ്ഞിരിക്കുന്നു. ഇന്ന് സഹായിയെ കണ്ടുപിടിക്കാന്‍ മണിക്കുട്ടനായില്ല. നാളെ കണ്ടുപിടിക്കുമായിരിക്കും. പ്ലസ്സിലും ടാസ്‌ക് കുറച്ചു നേരം ഉണ്ടായിരുന്നു. എന്നാല്‍ ടാസ്‌ക് മൊത്തത്തില്‍ ഇവര്‍ക്ക് മെയിന്‍ എപ്പിസോഡ് ആക്കിക്കൂടെ. മണിക്കുട്ടാ ദേ പിന്നേം റംസാന്‍ അടുത്തിരിക്കുന്നു പറ 'കുക്കുറുക്കു' എന്നു. ശ്യേ പറഞ്ഞില്ല. സത്യം പറഞ്ഞാല്‍ പ്രൊമോ കണ്ടപ്പോള്‍, ഞാനിന്നു രാവിലെ ഇട്ട എന്റെ സൈക്കിള്‍ ഓടിക്കുന്ന പോസ്റ്റിനേക്കാള്‍ ദുരന്തം ആയിരിക്കും ഈ ടാസ്‌ക് എന്നൊക്കെ കരുതിയതായിരുന്നു. പക്ഷെ കണ്ടു വന്നപ്പോള്‍ ഇന്ററെസ്റ്റിങ് ആയിരുന്നു. എന്റെ സൈക്കിളോടിക്കല്‍ പോസ്റ്റ് തന്നെ ആയിരുന്നു ദുരന്തം.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  സൂര്യ നല്ല ആളോടാണ് ചെന്നു കൊലയാളി ആരായിരിക്കും എന്ന സംശയം ഡിസ്‌കസ് ചെയ്തത്. മണിക്കുട്ടനോടെയ്. ഹയോ ദേ പാവം അനൂപും, പറയല്ലേ. പറയല്ലേ മണിക്കുട്ടനോട് ഒന്നും പറയല്ലേ. ആര്‍ക്കും മണിക്കുട്ടനെ സംശയമില്ല. ഉവ്വുവ്വേ. സൂര്യ പറയുന്നു 'മണിക്കുട്ടന് ഒരു പരിധി വരെയേ രഹസ്യം സൂക്ഷിക്കു ത്രെ. എല്ലാം തുറന്നു പറയും ത്രെ' മണിക്കുട്ടന്റെ മനസ്സ് ആ കൈകളില്‍ അല്ലെ. സായിയും ഋതുവും ടാസ്‌ക് വിട്ടു ഇറങ്ങിയില്ലേ രാത്രി ആയിട്ടും. അവരെന്താ ഇരുന്നു ഫിലോസഫി പറഞ്ഞോണ്ടിരുന്നത്. എനിക്കൊന്നും മനസിലായില്ല. എന്തായാലും മണിക്കുട്ടന്റെ ഒരു തിരിച്ചു വരവ് തന്നെ ആയിരുന്നു ബിഗ് ബോസ് ഇന്ന് നടത്തിയത്, അത് പ്ലസ്സില്‍ കിടിലവും സൂര്യയും ഡിസ്‌കസ് ചെയ്യുകയും ചെയ്തിരുന്നു. പ്ലസ്സിലെ പ്രേത കഥകള്‍ എല്ലാം കേട്ടു ഞാനിന്നു ഉറങ്ങുമോ എന്തോ. ഇനി എത്ര എത്ര കൊലപാതകങ്ങള്‍ സംഭവിക്കും. എല്ലാം നാളെ കാത്തിരുന്നു കാണാം. നാളത്തെ പ്രൊമോ കണ്ടു ചിരിച്ചു ഒരു പരുവമായതു ഞാന്‍ മാത്രമാണോ.

  English summary
  Bigg Boss Malayalam Season 3: Aswathy Opens Up About Bhargavi Nilayam Weekly Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X