അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, വെളിപ്പെടുത്തി അശ്വതി

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരും പരിചയമില്ലാത്തതുമായ താരങ്ങളായിരുന്നു ഇത്തവണ ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയത്. ഓരോരുത്തരും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഗെയിം പ്ലാന്‍ എന്താണെന്ന് മനസിലാവാത്തത് പോലെയുള്ള പെരുമാറ്റമാണ് പലരില്‍ നിന്നും ഉണ്ടാവുന്നത്.

ഏറ്റവും പുതിയതായി ബിഗ് ബോസ് നല്‍കിയ പൊന്ന് വിളയും മണ്ണ് എന്ന ടാസ്‌ക് തുടങ്ങിയപ്പോള്‍ തന്നെ മത്സരാര്‍ഥികള്‍ തമ്മില്‍ വഴക്ക് തുടങ്ങി. ഗെയിമിന്റെ ഭാഗമായിട്ടുള്ള നിസാര കാര്യങ്ങളാണെന്ന് പോലും മനസിലാക്കാതെയാണ് പലരും പെരുമാറിയത്. ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. എല്ലാ ദിവസവും ബിഗ് ബോസിനെ കുറിച്ച് റിവ്യൂ എഴുതാറുള്ള അശ്വതി തനിക്കും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണിപ്പോള്‍.

aswathy

അശ്വതിയുടെ കുറിപ്പ് വായിക്കാം...

ഗെയിംനെ ഗെയിം ആയി എടുക്കാതെ ഇവരെന്തുവാ കാണിക്കുന്നെ? എല്ലാത്തിനെയും പറഞ്ഞു വിട്ടു പുതിയ ആള്‍ക്കാരെ എടുക്കു ബിഗ് ബോസ്സേ.. കൂട്ടത്തില്‍ എന്നേം എടുത്തോ. പലരുടേം വേദനയും വിങ്ങലും അങ്ങ് മാറട്ട്? എന്റെ വീണമ്മോ നിന്നെ ഒരു ടാസ്‌കില്‍ ഇട്ട് ഉരുട്ടി മറിച്ചു ശ്വാസം മുട്ടലു വന്നിട്ടു പോലും ആ ഗെയിം സ്പിരിറ്റില്‍ നിന്നതിനു സല്യൂട്ട്.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

Recommended Video

ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Filmibeat Malayalam

ഇന്നും ഞാനതു ഓര്‍ക്കുന്നു (അന്ന് അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയതൊന്നും പുറംലോകം അറിയാതെ പോയ സത്യം, എന്നോട് പേര്‍സണലി അറിയിച്ച വിവരം ആയതു കൊണ്ട് ഞാനറിഞ്ഞു).. ഇപ്പോഴുള്ള ഏതെങ്കിലും ഒന്നിനെ ഞോണ്ടിയാ മതി ഹെന്റെ പൊന്നോ... എന്നുമാണ് അശ്വതി പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X