twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിമ്പലിന്റെ കരച്ചില്‍ സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്

    By Midhun Raj
    |

    സംഭവ ബഹുലമായ ബിഗ് ബോസ് വീക്ക്‌ലി ടാസ്‌ക്ക് എപ്പിസോഡിനെ കുറിച്ച് നടി അശ്വതി. നാട്ടുകൂട്ടം ടാസ്‌ക്കില്‍ ഇന്ന് നടന്ന ഫിറോസ് ഡിംപല്‍ വഴക്കിനെ കുറിച്ചും കിടിലത്തിന്‌റെ പെര്‍ഫോമന്‍സിനെ കുറിച്ചുമെല്ലാം അശ്വതി തന്‌റെ പോസ്റ്റില്‍ പറയുന്നു. നടിയുടെ വാക്കുകളിലേക്ക്; അംഗം തുടങ്ങി..കിടിലു ആണു ആദ്യ ഇര. കിടിലു ആദ്യമേ ഡിമ്പലിനെ മലർത്തി അടിച്ചു. അല്ലാ ഇത് പേർസണൽ ഹരാസ്മെന്റിനുള്ള ടാസ്ക് ആണോ?. അങ്ങനെ ആണു ചോദ്യങ്ങളുടെ രീതികൾ. കിടിലു വണ്ടർഫുൾ. കിടിലുവിന്റെ വാക്ചാതുര്യത്തിൽ കോലോത്തു നാടിന്റെ ശബ്ദം കേൾക്കാനില്ല.

    ഗ്ലാമറസ് ലുക്കില്‍ പാര്‍വതി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    സൂര്യ ഒരക്ഷരം കിടിലുവിന് എതിരെ മിണ്ടുന്നില്ല. കാരണം ഇപ്പോ കിടിലുവാണല്ലോ സൂര്യയുടെ ഉപദേശകൻ. പക്ഷെ ഇടക്കെന്തോ ചോദിച്ചു എനിക്ക് ക്ലിയർ ആയില്ല. "കിങ്ങിണിക്കുട്ടൻ"അനൂപിന്റെ പുതിയ പേര് കിടിലു ഇട്ടതു. ഡിമ്പൽ എന്തൊരു ഷോ ആയിരുന്നു "താൻ പോടോ.. താൻ പോടോ"ഇതെ ഒള്ളു. കിടിലു നന്നായി പെർഫോം ചെയ്തു. ഡിമ്പൽ കരഞ്ഞുകൊണ്ട് ഉള്ളിലേക്ക്..

    ഡിമ്പലിന്റെ കരച്ചിൽ സിമ്പതി തന്നെ ആയിട്ടാണ്

    ഡിമ്പലിന്റെ കരച്ചിൽ സിമ്പതി തന്നെ ആയിട്ടാണ് തോന്നിയത്. കാരണം കിടിലുവിനോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചു?. അപ്പോൾ അതൊന്നും വേദനിപ്പിക്കുന്നതല്ലേ?. അപ്പോൾ അനൂപിനെ കിങ്ങിണിക്കുട്ടൻ എന്ന പേര് വിളിച്ചു, വീട്ടുകാര്യം പറഞ്ഞു,അത് എത്രത്തോളം വേദനിക്കും അനൂപിന്?. വാക്കുകൾ ശ്രെദ്ധിക്കണം എന്നോ ഡിമ്പലേ? എല്ലാർക്കും വേദനകൾ ഉണ്ട്. ഇത് ടാസ്ക്കാണ്. കുത്തിക്കീറാൻ തന്നെ ആണു അങ്ങോട്ടും ഇങ്ങോട്ടും നിൽക്കുന്നത്.

    അടുത്തത് കോലോത്തു നാട്ടിലെ ഡിമ്പൽനെ

    അടുത്തത് കോലോത്തു നാട്ടിലെ ഡിമ്പൽനെ കലിങ്ക നാട് ചോദ്യം ചെയ്യുന്നു.. ഔ..നോബിചേട്ടൻ തുടങ്ങിയിട്ടു. ഡിമ്പലിന് "പോടോ.. പോടോ" എന്നല്ലാതെ ഒന്നുമില്ലേ?? ചോദ്യങ്ങൾ ചോദിച്ചിട്ടും ഉത്തരം കൊടുക്കാനില്ലാതെ കുക്കിവിളി, ചോദ്യം ചോദിക്കടോ, ചോദ്യം ചോദിക്കടോ എന്നാണ് തിരിച്ചു മറുപടി...ഡിമ്പൽ എങ്ങനോ ബസ്സർ വരുന്ന വരെ ഒച്ചയിട്ട് നിന്നു.ജയ് വിളിച്ച് കൊണ്ടുപോകാനുള്ള പെർഫോമൻസ് ഒന്നുമില്ല..

    ചിലപ്പോൾ അതായിരിക്കും

    ചിലപ്പോൾ അതായിരിക്കും ഡിമ്പലിന്റെ സ്ട്രോറ്റേജി അല്ലെ? അയ്യയ്യോ ടാസ്ക് തീർന്നിട്ട് കൂട്ടയടി..സായി -രമ്യ, റംസാൻ -ഡിമ്പൽ, മണിക്കുട്ടൻ -കിടിലു എന്നിവർ തമ്മിൽ. അടുത്തത് കോലോത്തു നിന്നു മണിക്കുട്ടനെ കലിങ്ക നാട് ചോദ്യം ചെയ്യുന്നു..മണിക്കുട്ടന്റെ മുഖത്തു ഒരു ജാള്യത ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നാലും പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിക്കുന്നുമുണ്ട്. ബിഗ്‌ബോസ് ദയവായി പറയണം ഇങ്ങനെ കള കള കള എന്നു പാടില്ല ഇങ്ങനെ പറഞ്ഞാൽ കാണുന്ന പ്രേക്ഷകർ പൊട്ടരാവുകയാണ്. ഒന്നും മനസിലാകുന്നില്ല..

    ചോദ്യങ്ങൾകു

    ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ കൂട്ടത്തോടെ കൂക്കി വിളിയും കള കള പറഞ്ഞും കൊണ്ടിരുന്നാൽ ഒന്നും മനസിലാകില്ല. ഇതിനിടക്ക്‌ ഒന്ന് കേട്ടു റംസാൻ ചോയ്ച്ചത് "കഴിഞ്ഞ 10 ആഴ്ചയായി സൂര്യയെ പറ്റിക്കുക ആരുന്നില്ലേ" എന്നു. അങ്ങനെ അതും കഴിഞ്ഞു. മണിക്കുട്ടൻ ബസ്സർ വരെ പിടിച്ചു നിന്നു എന്നേ തോന്നിയുള്ളു.. സൂര്യ ആസ്വസ്ഥയാണ്..കൂടെയുള്ളവർ സൂര്യക്ക് കൊടുക്കുന്ന സപ്പോർട്ട് സൂര്യ തിരിയുമോ എന്നു പേടിച്ചിട്ടാണെന്നാണ് എനിക്ക് തോന്നിയത് അതായത്, സൂര്യ ഇവിടെ നിന്നു അപുറത്തെ ടീമിന് സപ്പോർട്ട് ചെയ്യുമോ എന്നു പേടിച്ചിട്ടു..

    ഹോ സായിയുടെ പറച്ചിൽ

    ഹോ സായിയുടെ പറച്ചിൽ, ഒരു സ്ത്രീയെ വെച്ചു കളിക്കുന്നു നാണമില്ലാത്തവൻ എന്നു, എന്നുമുതലു സായി? കൊറച്ചു മുന്നേ അല്ലെ രമ്യയുടെ മുന്നിലേക്ക്‌ കയർത്തു കയർത്തു ചെന്നത്. സൂര്യ തനിക്കു നേരെ ഉന്നയിച്ച കാര്യങ്ങൾ ക്ലിയർ ചെയ്യാൻ വന്നത് സത്യം പറഞ്ഞാൽ മണ്ടത്തരം ആയിപ്പോയി. അല്ലെങ്കിൽ ഈ വീക്കിലി ടാസ്കിനു ശേഷം ആയിരിക്കണം ആയിരുന്നു. അല്ലെ? ഇപ്പൊ സകലരും സ്ട്രടെജീസ് മെനഞ്ഞു കൊണ്ടിരിക്കുന്ന സമയം ആണു. അപ്പോൾ ഇങ്ങനെ ചെന്നിരുന്നാൽ അവർക്കു സൂര്യയെ ഇൻഫ്ലുവൻസ് ചെയ്യാൻ സാധിക്കും.

    സൂര്യ ഇപ്പൊ അത് കടിച്ചു തൂങ്ങി

    സൂര്യ ഇപ്പൊ അത് കടിച്ചു തൂങ്ങി അതിനെ ക്ലിയർ ചെയ്തു നടക്കുന്നത് മണ്ടത്തരമാണ്. റംസാൻ വഴക്കുണ്ടാക്കുന്നത്കൊണ്ട് തെറ്റില്ല.. പക്ഷെ അൽപ്പം മിതത്വം പാലിക്കണം. ഋതുവിനോട് കാര്യങ്ങൾ പറഞ്ഞ രീതി മോശമാണ്, ചായ ഗ്ലാസ്‌ കഴുകാത്ത എന്തോ നിസ്സാര കാര്യമാണ്. അതിനിടയിൽ സ്ത്രീയെ പറഞ്ഞകൊണ്ടാണെന്ന് തോന്നുന്നു സായി കേറി ഇടയ്ക്കു ഒരു ചിരി റംസാനെ നോക്കിയിട്ട്. ഓഹ് അഡോണി ഈ വീടിന്റെ ക്യാപ്റ്റൻ ആണല്ലേ?? ഞാൻ മറന്നു പോയി റംസാൻ- സായിയുടെ വഴക്ക് നോക്കി ഇരിക്കുന്നത് കണ്ടു.

    ഒരു സിനിമ കാണുന്നപോലെ ആഹ് അഡോണി

    ഒരു സിനിമ കാണുന്നപോലെ ആഹ് അഡോണി ഇറങ്ങി പക്ഷെ ഒന്നും നടന്നില്ല കിടിലു വന്നു രണ്ടിനേം പിരിച്ചു വിട്ടു. സായി ഇന്ന് ക്യാമറയുടെ മുന്നിൽ റംസാനെ പറ്റി ആവശ്യമില്ലാത്ത ആരോപണങ്ങൾ ആണു പ്രേക്ഷകരുടെ ഉള്ളിലേക്ക് തിരുകാൻ ശ്രമിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്ന്യത്. ശരിക്കു ഇന്നുള്ള പെർഫോമൻസിൽ കിടിലു ആണു ഒന്ന് മുന്നിട്ടു നിന്നത് എന്നാണ് എനിക്ക് തോന്നിയത്.

    Recommended Video

    സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
    എന്തായാലും ഈ ടാസ്ക് ഇത്രയും

    എന്തായാലും ഈ ടാസ്ക് ഇത്രയും നാളത്തെ എല്ലാ നന്മയും, സ്നേഹവും ഒക്കെ ശ്യൂ.. ന്നു പറന്നു പോയി .സകലരും ഇത്രേം നാളും രഹസ്യമായി പറഞ്ഞതൊക്കെ വെളിയിൽ വന്നു.. ബാക്കി ടാസ്ക് നാളെ. നാളെ മിക്കവാറും ടാസ്ക് റദ്ധാക്കുന്ന സകലതും പ്രൊമോയിൽ കണ്ടു. പ്ലസ്സിൽ കിടിലു കുഴലൂതി കളിക്കുന്നതിട്ടു അത്രേം സമയം കളഞ്ഞതെന്തിനാന്നു എനിക്ക് മനസിലായില്ല.. പെട്ടന്ന് ടാസ്ക് ആണോ എന്നു കരുതി.വിട്ടുപോയത് എന്തെങ്കിലും ഉണ്ടെങ്കിൽ കമെന്റ്സിൽ നമുക്ക് ഡിസ്‌കസ് ചെയ്യാം, അശ്വതി കുറിച്ചു.

    English summary
    bigg boss malayalam season 3: aswathy's post about kidilam firoz dimpal bhal issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X