For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടാ...വമ്പൻ ചതി ആയിപ്പോയില്ലേ ഇത് ഞങ്ങൾ പ്രേക്ഷകരോട്, അശ്വതിയുടെ കുറിപ്പ്

  |

  മണിക്കുട്ടന്‌റെ പോയതിന്‌റെ സങ്കടത്തിലായിരുന്നു ഇന്ന് ബിഗ് ബോസ് ഹൗസ്. സൂര്യയും ഡിംപലും ഉള്‍പ്പെടെ എല്ലാവരും മണിക്കുട്ടന്‍ പോയതിന്‌റെ ഞെട്ടലിലും വിഷമത്തിലുമായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു മല്‍സരാര്‍ത്ഥികളില്‍ ഈ വിവരം ബിഗ് ബോസില്‍ നിന്നും കേട്ടത്. അതേസമയം ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ച് നടി അശ്വതിയുടെ കുറിപ്പ് വന്നിരുന്നു. നടിയുടെ വാക്കുകളിലേക്ക്: പ്രോമോ കണ്ടു മനസ്സിൽ എവിടെയോ ഒരു വേദനയോടെ കാണാൻ ഇരുന്ന എപ്പിസോഡ്.. കണ്ടു നോക്കാം എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നു.

  ഗ്ലാമറസായി ബോളിവുഡ് നടി, പുത്തന്‍ ഫോട്ടോസ് കാണാം

  11ആം ആഴ്ചയുടെ തുടക്കം രമ്യയുടെ ക്യാപ്റ്റൻസിയിൽ. മോർണിംഗ് ആക്ടിവിറ്റി: സോഷ്യൽ മീഡിയ ഉപയോഗിക്കാൻ സാധിച്ചെങ്കിൽ ഇടുന്ന സ്റ്റാറ്റസ് എന്തായിരിക്കും?. ആക്ടിവിറ്റിയിൽ മണിക്കുട്ടൻ സ്റ്റാറ്റസ് ഇടുന്നത് വളരെ നന്നായി പറഞ്ഞു അതിനിടയിൽ വീണ്ടും പ്രണയ കാര്യം പറഞ്ഞത് എന്തിനു? ഇനി ഒരു പ്രണയം ഉണ്ടെങ്കിൽ അത് കല്യാണത്തിലെ അവസാനിക്കു എന്നു വീണ്ടും എടുത്തു പറയേണ്ട കാരണം എന്തായിരുന്നു എന്നു മനസിലായില്ല.

  അതിനു ശേഷം ഭക്ഷണം പോലും കഴിക്കാതെ മണിക്കുട്ടൻ കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കാൻ അപേക്ഷിച്ച് കൊണ്ടിരിക്കുന്നു. വാശിയിലാണ് ബിഗ്‌ബോസ് വിളിപ്പിച്ചേ മതിയാകൂ എന്നു. വിളി വരുന്നില്ല.. ക്യാപ്റ്റനെ കൊണ്ടു പറയിപ്പിച്ചു. രമ്യയും കാര്യം പറയൂ ആരോടും ഷെയർ ചെയ്യില്ല എന്നു പറഞ്ഞിട്ടും പിന്നെ പറയാമെന്നു അറിയിച്ചു. അങ്ങനെ അവസാനം ആ വിളി വന്നു..

  സന്ധ്യയെ "നിങ്ങൾ ഒരു കലാകാരി ആണോ" എന്നു ചോയ്ച്ചുപോയതാണ് സംഭവം. അതിനു ലാലേട്ടൻ സന്ധ്യയോട് മാപ്പ് പറഞ്ഞതും എല്ലാം മണിക്കുട്ടനെ എത്രത്തോളം ബാധിച്ചു എന്നത് നമ്മൾ കണ്ടതുമാണ്. "ചെരുപ്പെരിഞ്ഞതും, സൂര്യയുടെ പ്രശ്നം വന്നപ്പോളും എല്ലാം നിന്നത് ഈ പ്ലാറ്റ്ഫോമിനോടുള്ള ബഹുമാനം കൊണ്ടു മാത്രം. എന്റെ ഫൈനൽ തീരുമാനം എനിക്ക് ഇനി ഇവിടെ തുടരാൻ സാധിക്കയില്ല"ബിഗ്‌ബോസ് കൺവിൻസ് ചെയ്യാൻ ശ്രമിച്ചു.. പക്ഷെ തിരിച്ചു ഇനി ഹൌസിൽ കയറാൻ ഭയമാണ് എന്നു അറിയിച്ചു മണിക്കുട്ടൻ.

  തുടരാൻ താൽപ്പര്യമില്ല. അവസാന തീരുമാനം ആണെങ്കിൽ സ്വന്തം തീരുമാന പ്രകാരം ഇടത്തെ വാതിലിലൂടെ ഇറങ്ങാം..മണിക്കുട്ടൻ പോയി.. ഹൗസ്മേറ്റ്സിനോട് അന്നൗൺസ്‌മെന്റ് വന്നിരിക്കുന്നു!! ഒരു വാക്ക് സംസാരിക്കാൻ എല്ലാവരും അപേക്ഷിച്ചു, ഡിമ്പൽ, സൂര്യ എന്നിവർ വലിയ കരച്ചിൽ ആയിരുന്നു. ഒന്നും എഴുതാൻ പറ്റുന്നില്ലല്ലോ ഒന്ന് ചോയ്ച്ചോട്ടെ? അപ്പൊ എന്തുകൊണ്ട് കിടിലുവിന് ഇറങ്ങണം എന്നു പറഞ്ഞപ്പോൾ അങ്ങനെ നിങ്ങള്ക്ക് സ്വയം തീരുമാനിച്ചു ഇറങ്ങാൻ പറ്റില്ല എന്നു ലാലേട്ടൻ പറഞ്ഞത്?.

  സൂര്യ എന്താണ് കാണിക്കണത്? ഫോട്ടോ വെച്ചു കരയുന്നോ?. അനൂപ് താൻ ഉണ്ടാക്കിയ ഒരു ഫുഡ്‌ സ്റ്റോറിൽ കൊണ്ടുപോയി മണിക്കുട്ടന് കൊടുക്കുമോ എന്നു റിക്വസ്റ്റ് ചെയ്തു, ഒന്നാമത് ഞാൻ മണിക്കുട്ടന്റെ ഇറങ്ങിപോകിൽ മനസ്സ് ഉടഞ്ഞിരിക്കുവാന്, കരയിപ്പിക്കാതെ. ഡിമ്പുവിന്റെ നിർത്താതെ ഉള്ള ആ കരച്ചിൽ, സഹിക്കാൻ കഴിഞ്ഞില്ല. എന്ത് സംഭവിച്ചാലും ദി ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു സാധാരണ പറയാറുണ്ടെങ്കിലും, പറയാൻ പറ്റുന്നില്ല.

  ഈ ആഴ്ചത്തെ എലിമിനേഷനിൽ റംസാൻ, സായി, അനൂപ്, കിടിലൻ ഫിറോസ്, സൂര്യ, അഡോണി എന്നിവർ ആണ്. മണിക്കുട്ടന്റെ പെട്ടി വന്നു..ഒന്ന് അടങ്ങി ഇരുന്ന സൂര്യയുടെ കരച്ചിൽ വീണ്ടും തുടങ്ങി. എല്ലാം പാക്ക് ചെയ്തു അയച്ചു. ശേഷം സ്പോൺസർ ടാസ്ക്, ടാസ്ക് കഴിഞ്ഞതോടു കൂടി എല്ലാവരും ബാക്ക് ടു നോര്‍മല്‍ പോലെ ആയി.
  മണിക്കുട്ടാ. വമ്പൻ ചതി ആയിപ്പോയില്ലേ ഇത് ഞങ്ങൾ പ്രേക്ഷകരോട്?. എന്തായാലും വിഷമം ആയി.

  പക്ഷെ എനിക്ക് പ്രോമോ കണ്ടപ്പോൾ തോന്നാഞ്ഞ ഒരേ ഒരു കാര്യം. " ഇത് മണിക്കുട്ടന്റെ അടുത്തു വരുന്ന ഫൈനലിലേക്ക് ഉള്ള അഭിനയം ആണെങ്കിൽ. ഒരു ഓസ്കാർ കൂടെ ചേർത്ത് കൊടുക്കണം എന്നേ പറയുന്നുള്ളു. കാരണം ഇനിയുള്ള ദിവസങ്ങളിലെ ഗെയിം സാധാരണ പോലെ ആക്ടിവിറ്റികളും, വീക്കിലി ടാസ്ക്കും മാത്രമായി മുന്നോട്ടു പോയാൽ ലക്‌ഷ്യം നടക്കില്ല.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അത് ബോധ്യം ഉള്ള ആളാണ് മണിക്കുട്ടൻ എന്നു ഞാൻ വിശ്വസിക്കുന്നു. അതുമാത്രമല്ല ഇത്രയും വേദനയും, അവഹേളനവും എല്ലാം സഹിച്ചു പിടിച്ചു നിന്നിട്ടു ഇനിയുള്ള വെറും മൂന്നു ആഴ്ചത്തേക്ക് വേണ്ടി ഈ വലിയ മണ്ടത്തരം ഒരിക്കലും മണിക്കുട്ടൻ കാണിക്കില്ല. അത് മണിക്കുട്ടൻ എന്ന ഗെയിംർനോടുള്ള ഒരു പ്രേക്ഷകയുടെ വിശ്വാസം, അങ്ങനെ ആകാൻ ആഗ്രഹിച്ചുകൊണ്ട്, ശുഭരാത്രി.

  Read more about: bigg boss
  English summary
  bigg boss malayalam season 3; aswathy's post about manikuttan's decision to quit the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X