For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലു മണിയേയും, സായിയേയുമേ പറയൂ എന്ന് നമക്ക് നേരത്തെ അറിയാം... രസകരമായ പോസ്റ്റ് വൈറലാകുന്നു

  |

  മത്സരാർഥികൾക്ക് ഏറെ നിർണ്ണായകമായിരിക്കും ഇനി വരാൻ പോകുന്ന ദിവസങ്ങൾ. അവതാരകനായ മോഹൻലാൽ സൂചന നൽകിയത് പോലെ തന്നെ മത്സരവും കടുപ്പിച്ചിരിക്കുകയാണ്, മോർണിംഗ് ആക്ടിവിറ്റിയും അതു കഴിഞ്ഞുള്ള ഓപ്പൺ നോമിനേഷനും ഒരു തുടക്കം മാത്രമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. പതിവ് പോലെ ബിഗ് ബോസ് റിവ്യൂവുമായി നടി അശ്വതി എത്തിയിരിക്കുകയാണ്. വളരെ രസകരമായിട്ടാണ് 14ാം ആഴ്ചയിലെ ബിഗ് ബോസ് ഹൗസിലെ ആദ്യ ദിവസത്തെ കുറിച്ച് നടി കുറിച്ചിരിക്കുന്നത്. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

  aswthy bb3

  രാവിലത്തെ ടാസ്കിനു നമ്മടെ കിടിലു, സായി എന്നിവരുടെ ഇരുത്തത്തിൽ തന്നെ ഒരു വഴക്കിടാനുള്ള പ്ലാനിൽ ആണെന്ന് എനിക്ക് മാത്രാണോ തോന്നിയത്?
  ആരാണ് ഫൈനൽ 5 ൽ എത്തുക?സായി, മണിക്കുട്ടൻ, ഋതു, ഡിമ്പൽ, കിടിലു/അനൂപ് എന്നിവർ എന്നാണ് എന്റെ ഒരു തോന്നൽ പിന്നെ ഇത് ബിഗ്‌ബോസ് ആണ് ഒന്നും പറയാൻ കഴിയില്ല . കിടിലുവിന്റെ ഫൈനൽ ഫൈവ് കേട്ടു തരിച്ചു പോയി. ഋതുവിന്റെ കാര്യം കിടിലു എടുത്തു പറഞ്ഞത് ഡിമ്പലിനെ ഒന്ന് കുത്തിയതല്ലേ . മണിക്കുട്ടൻ എന്തേ സ്വന്തം പേര് പറഞ്ഞില്ല? സ്വയം ഒരു വിശ്വാസം ഇല്ലാതായി തുടങ്ങിയോ? മണിക്കുട്ടൻ ഓരോ ദിവസം കൂടുമ്പോൾ പഴയ എനെർജി ഇല്ലാത്തപോലെ എനിക്ക് മാത്രമാണോ തോന്നുന്നത്? ആഹ് ബെസ്റ്റ് സായിയുടെ ഫൈനൽ 5 ഉം കേട്ടു ഞാൻ ഞെട്ടി. നോബി ചേട്ടൻ ഒരിക്കലും ഒരു നല്ല ഗെയിംർ അല്ലാ.. അതിനു ഇപ്പോൾ എന്ത് ആർക്കു തോന്നിയാലും ഞാൻ പറയും. അവിടെ ഗ്രൂപ്പില്ല ട്ടോ, ഗ്രൂപ്പിസം ഇല്ലേയില്ല പക്ഷെ ഫൈനൽ 5 പ്രെഡിക്ഷനിൽ ആ ഗ്രൂപ്പിൽ ഉള്ള സകലോം അന്യോന്യം പറഞ്ഞിട്ടുണ്ട്

  ടാസ്ക് തീർന്നു ഇനി കൂട്ടയടിയിലേക്ക് കടക്കാം. കിടിലു ഡിമ്പലിന്റെ പ്രശ്നങ്ങൾ മാർക്കറ്റിംഗ് ചെയ്യുന്നു എന്നു മോർണിംഗ് ടാസ്കിൽ പറയാതെ പറഞ്ഞു. അപ്പൊ ചാരിറ്റി, അനാഥലയം മാർക്കറ്റിംഗ് അല്ലെ?കിടിലു ഇതിനുള്ളിൽ കയറുമ്പോൾ എന്ത് ഉദ്ദേശത്തിനാണ് ബി ബിയിൽ വന്നത് എന്ന വീഡിയോ കറങ്ങി നടക്കുന്നുണ്ട് ആരേലും കണ്ടോ ആവോ.*ഓപ്പൺ നോമിനേഷൻ : കിടിലു താങ്കൾ മണിയെയും, സായിയെയുമേ പറയൂ എന്നു നമക്ക് നേരത്തെ അറിയാം. ങ്‌ഹേ റംസാനും കിടിലത്തിന്റെ വഴിയേഎയ് ഗ്രൂപ്പല്ല. ആഹ് നോബിചേട്ടൻ ഡിമ്പലിന്റെയും മണിക്കുട്ടന്റെയും പേര് പറഞ്ഞു ഗ്രൂപ്പിലെ അങ്കം അല്ലെന്നു തെളിയിച്ചിരിക്കുകയാണ് സൂർത്തുക്കളെ .സായി റംസനോടും കിടിലുവിനോടും തിരിച്ചു വാശി തീർക്കാൻ നിക്കാതെ വേറെ പറയാമായിരുന്നു. കാരണം ഈ നോമിനേഷൻ എന്നു പറയുന്നത് അവിടെ നിൽക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്തവരെ പറഞ്ഞുവിടാൻ ആണ്.ആരും അതു മനസിലാക്കിയല്ല ചെയ്യുന്നത് അതു വേറെ കാര്യം. പക്ഷെ സായി ഇപ്പോൾ ഒറ്റയ്ക്ക് കളിക്കുക അല്ലെ, മനസിലാക്കി ചെയ്യാമായിരുന്നു.

  Bigg boss malayalam season 3 is going to end?

  ബോസ്സേട്ടൻ ആദ്യമേ ഒരു കളി കളിച്ചു ഇടതു നിന്നു നോമിനേഷൻ സ്റ്റാർട്ട്‌ ചെയ്യാനായിട്ട് ,അവിടെ ആദ്യത്തെ മൂന്നുപേർ കിടിലു, റംസാൻ, നോബിചേട്ടൻ എന്നിവർ ആയിരുന്നു.ഡിമ്പലും മണിക്കുട്ടനും ഒരേപോലെ നോമിനേഷൻ ചെയ്തു അപ്പൊ അതും ക്രൂപ്പ് അല്ലെ .അനൂപ് കിടിലുവിനെ നോമിനേറ്റ് ചെയ്ത ഒരു കാരണം ( പെങ്ങളുടെ കല്യാണത്തിന് വേണ്ടി വന്നു എന്നു അനൂപിനെ ആരോപിച്ചത്, ഇത്രയധികം കല്യാണങ്ങൾ നടത്തിയ വ്യക്തി അല്ലെ അങ്ങനെ പറയാമോ) നല്ല പോയിന്റ് ആയിട്ടാണ് തോന്നിയത് .പക്ഷെ അതു പണ്ടെങ്ങാണ്ട് നടന്നതല്ലേ, ഇപ്പോളും അതന്നെ ആണോ മനസ്സിൽ?. ഋതു, റംസാൻ ഒഴിച്ച് ബാക്കി എല്ലാരും നോമിനേഷനിൽ വന്നിട്ടുണ്ട്. നോബി ചേട്ടൻന്റെ ടിക്കറ്റ് ഏകദേശം ആയെന്നു കിടിലു രാവിലെ ഫൈനൽ 5 പ്രവചനം കഴിഞ്ഞപ്പോളെ ഞാൻ കണ്ടു കഴിഞ്ഞിരിക്കണു .

  അപ്പൊ ഇനി നിങ്ങളുടെ കൈയിൽ ആണേ....നാളെ "Ticket to Finale" ആണല്ലോ... വളരെ വാശിയോടെ കളിക്കേണ്ട സംഭവം!
  നാളെ കാത്തിരുന്നു കാണാം .പ്ലസ്സിൽ സായി ഋതുവിനോട് സംസാരിക്കുമ്പോൾ ചെയ്ത ഒരു സംഭവം എനിക്ക് തോന്നിയതാണോ . ആണെന്ന് കരുതാം ല്ലെ. അങ്ങോട്ടും ഇങ്ങോട്ടും ഏത്താത്ത ഒരു തർക്കം ആയിരുന്നു അതും- അശ്വതി ഫേസ്ബുക്കിൽ കുറിച്ചു.

  English summary
  Bigg boss Malayalam Season 3 Aswathy Write Up About Final Five's In Bigg boss Season 3,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X