അഡോണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷകർ, ഈ ആഴ്ച പുറത്ത് പോകേണ്ടത് ഇവർ...
ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 അമ്പത് ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഷോ അതിന്റെ എട്ടാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ മത്സരവും കടുക്കുകയാണ്. ഇപ്പോൾ ബിഗ് ബോസ് ഷോ എന്താണെന്ന് മനസ്സിലാക്കി കൊണ്ടാണ് മത്സരാർഥികൾ ടാസ്ക്കിനെ നേരിടുന്നത്. ഹൗസിൽ 100 ാം ദിവസം പൂർത്തിയാക്കുക എന്നതാണ് എല്ലാ മത്സരാർഥികളുടേയും ലക്ഷ്യം.
മാളവിക മോഹനൻ ആകെ മാറി, നടിയുടെ ഗ്ലാമറസ് ചിത്രങ്ങൾ ചർച്ചയാകുന്നു
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പുതിയ നോമിനേഷനാണ്. 51ാം ദിവസം നോമിനേഷനോടെയാണ് ആരംഭിച്ചിരിക്കുന്നത്. ഫിറോസ്- സജ്ന, സായ് വിഷ്ണു, ഋതു, സന്ധ്യ, അഡോണി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഇടം പിടിച്ചിരിക്കുന്നവർ. എന്നാൽ മത്സരാർഥികൾക്ക് ഇക്കാര്യം അറിയില്ല.മോഹൻലാൽ എത്തുന്ന വാരാന്ത്യത്തിൽ മാത്രമേ ഇക്കാര്യം അറിയുകയുളളൂ. ബിഗ് ബോസ് സീസൺ 3 നോമിനേഷനെ കുറിച്ച് മത്സരാർഥികൾക്ക് അറിയില്ലെങ്കിലും പുറത്ത് വലിയ ചർച്ച നടക്കുകയാണ്.

ഇക്കുറി ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചിരിക്കുന്നത് സജ്ന ഫിറോസിനും സായ് വിഷ്ണുവിനുമാണ്.7 വോട്ടുകളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ സായ്ക്ക് ലഭിച്ചിരിക്കുന്ന നോമിനേഷൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മികച്ച സപ്പോർട്ടാണ് സായ വിഷ്ണുവിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. തുടക്കം മുതൽ തന്നെ നോമിനേഷനിൽ ഇടം പിടിച്ചിരുന്ന വ്യക്തിയായിരുന്നു സായ്. ദിവസങ്ങൾ കുടുന്തേറും സായിയുടെ ജനപിന്തുണയു കൂടിയിരിക്കുകയാണ്.

സായിക്ക് ജനപിന്തുണ കൂടുമ്പോൾ അഡോണിക്ക് ഹേറ്റേഴ്സ് വർധിക്കുകയാണ്. രൂക്ഷ വിമർശനമാണ് ലഭിക്കുന്നത്. അഡോണി ഈ വാരം തിരികെ വീട്ടിലെത്തിക്കണം എന്നാണ് പ്രേക്ഷകർ പറയുന്നത് താരത്തിനെതിരെ ശക്തമായ ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അഡോണി ഗ്രൂപ്പ് കളിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. അഡോണിക്കൊപ്പം തന്നെ സന്ധ്യയുടെ പേരും പുറത്തു വരുന്നുണ്ട്.സായ് വഷ്ണുവും അഡോണിയും തമ്മിലുള്ള പിണക്കമാണ ഹേറ്റേഴ്സ് കൂടാനുള്ള കാരണമെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഇക്കുറി സായിയെ സെയ്ഫ് ആക്കണമെന്നും സായ് ഇഷ്ടമെന്നുള്ള കമന്റുകളും വൈറലാകുന്നു.

പ്രേക്ഷകർക്ക് പുതുമുഖമാണ് സായ് വിഷ്ണു. ആദ്യകാലത്തെ സായിയുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുന്ന സായിയുടെ സ്വഭാവമായിരുന്നു വിമർശനങ്ങൾക്ക് ആധാരം. എന്നാൽ പിന്നീട് ഇത് മാറുകയായിരുന്നു. പിന്നീട് വളരെ ശാന്തനായ സായ് വിഷ്ണുവിനെയാണ് കണ്ടത്. ടാസ്ക്കിനെ ടാസ്ക്കായി തന്നെ കാണ്ട് മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു. സായിയുടെ മാറ്റത്തെ മോഹൻലാൽ വരെ അഭിനന്ദിച്ചിരുന്നു.
Recommended Video

എന്നാൽ ഇതോടെയാണ് ഹൗസിൽ സായ്ക്കൊതിരെ ശബ്ദങ്ങൾ ഉയർന്നത്. അടുത്ത സുഹൃത്തായ അഡോണി പരസ്യമായി തന്നെ സായ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പല ടസ്ക്കിലും ഇവരുടെ പിണക്കം പ്രകടമാക്കുകയും ചെയ്തിരുന്നു. എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അഡോണിയാണ്. ഇവരുടെ പിണക്കമാണ് ഇത്തവണത്തെ നോമിനേഷനിൽ പ്രതിഫലിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications