For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മത്സരാർഥികൾക്കിടയിൽ ഫ്രണ്ട്ഷിപ്പ് ബോണ്ട് ഉണ്ട്; അവരെ കുറ്റം പറയുമ്പോൾ ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തി ആരാധകർ

  |

  ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ പാതി വഴിയില്‍ അവസാനിക്കുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍. അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. ചില മത്സരാര്‍ഥികളുടെ പേരില്‍ ഗുരുതരമായ ആരോപണങ്ങളും ഉടലെടുത്ത് വരുന്നുണ്ട്. കൂടുതലായും മണിക്കുട്ടന്റെയും ഡിംപലിന്റെയും സൗഹൃദത്തെ ചോദ്യം ചെയ്യുകയാണ് ചിലര്‍.

  നടു റോഡിലും ഫോട്ടോഷൂട്ട് നടത്താം, സോനൽ ചൌഹാൻസ് ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  എല്ലാ ടാസ്‌കുകളിലും മികവുറ്റ പ്രകടനം കാഴ്ച വെക്കുന്ന ഇരുവരെയും ഡീഗ്രേഡിങ് നടത്തുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. അതേ സമയം മത്സരം കഴിഞ്ഞാല്‍ അവരെല്ലാം അടുത്ത സുഹൃത്തുക്കളായി മാറുമെന്നും അതുപോലൊരു ഫ്രണ്ട്ഷിപ്പ് ബോണ്ട് താരങ്ങള്‍ക്കിടയിലുണ്ടെന്നും ഒരു ആരാധകന്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

  മണിക്കുട്ടന്‍ ഡിംപല്‍ പറയുന്നതെല്ലാം മൂളി കേള്‍ക്കുന്നു എന്ന് പറഞ്ഞു ഒരുപാട് ഡീഗ്രേഡിങ് കണ്ടു. ഡിംപല്‍ എന്നല്ല ആരു പറഞ്ഞാലും അത് കേള്‍ക്കാനുള്ള ഒരു മനസ്സ് ഉള്ള ആളാണ് മണിക്കുട്ടന്‍. സൂര്യയും പറഞ്ഞിട്ടുണ്ട്. മണിക്കുട്ടനോട് ഇഷ്ടം തോന്നാനുള്ള കാരണം തന്നെ എന്ത് പറഞ്ഞാലും അത് കേള്‍ക്കാനുള്ള മനസ്സ് കാണിച്ചത് മണിക്കുട്ടന്‍ ആയത് കൊണ്ടാണെന്ന്.

  രണ്ട് സഹോദരിമാര്‍ ഉള്ളത് കൊണ്ടാണോ എന്നറിയില്ല. ആര് കരഞ്ഞാലും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അവരെ സമാധാനിപ്പിക്കുകയും ചെയ്യും. ഋതുവും രമ്യയും സൂര്യയയും കരഞ്ഞപ്പോള്‍ അത് നമ്മള്‍ കണ്ടതുമാണ്. പിന്നെ ഡിംപല്‍ ആന്‍ഡ് മണിക്കുട്ടന്‍ ഫ്രണ്ട്ഷിപ്പ് ഒരുപാട് വൈറല്‍ ആയത് കൊണ്ടാണ് സപ്പോര്‍ട്ട്‌സ് കൂടാതിരിക്കാന്‍ മറ്റുള്ള ആര്‍മിക്കാര്‍ അവരെ മാക്‌സിമം ഡീഗ്രേഡ് ചെയ്യുന്നത്.

  റംസാന്‍ തള്ളിയിട്ടും പരാതിയില്ലാത്ത ഋതുവും ഫുള്‍ ടൈം കോര്‍ണറില്‍ ഇരുന്നു കുറ്റം പറയുന്ന ഗ്രൂപ്പുകാരുമാണ് ഡിംപലും മണിക്കുട്ടനും ചേര്‍ന്ന് ഏഷണി എന്ന് പറയുന്നത് അതിലും കോമഡിയാണ്. പിന്നെ മറ്റു സീസണില്‍ നിന്നും വ്യത്യസ്തമായ ഒരു കാര്യമുണ്ട്. എല്ലാ കണ്ടസ്റ്റന്‍സും തമ്മില്‍ നല്ലൊരു ഫ്രണ്ട് ഷിപ് ബോണ്ട് ഉണ്ട്. അത് ഇനി ഷോ തുടരും വരെയെങ്കിലും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഡീഗ്രേഡ് ചെയ്യാതിരിക്കാന്‍ ശ്രമിക്കാം..

  അതെ ഋതുവിനെ സപ്പോര്‍ട്ട് ചെയുന്നവരാണ് കൂടുതലും. അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു കുത്തിത്തിരുപ്പും അങ്ങേയറ്റം മോശം കമന്റുമാണ് എല്ലായിടത്തും. അവരൊക്കെ നല്ല സുഹൃത്തുക്കള്‍ ആണ്. പുറത്തിറങ്ങുമ്പോളും അങ്ങനെ ആയിരുന്നേനെ. ഈ പുറത്തുള്ള ബഹളം കരി വാരി തേയ്ക്കലും ആണ് അവര്‍ തമ്മില്‍ അകലുന്നതിന് കാരണം. മണിക്കുട്ടന്‍ എന്ന നടനില്‍ നിന്നും ഉപരി മണിക്കുട്ടന്‍ എന്ന വ്യക്തിയെ അറിയാനും സ്‌നേഹിക്കാനും ബിഗ് ബോസ് കാരണം ആയി. സ്വപ്നങ്ങള്‍ എല്ലാം നേടി എടുക്കാന്‍ മണിക്കുട്ടന് കഴിയട്ടെ.

  നല്ലൊരു മത്സരാര്‍ത്ഥിയാണ് പക്ഷേ വിന്നര്‍ ആവാന്‍ കെല്‍പ്പുള്ള മത്സരാര്‍ത്ഥി അല്ലെന്നാണ് വേറെ ചിലര്‍ മണിക്കുട്ടനെ കുറിച്ച് പറയുന്നത്. അവസാന ദിവസങ്ങളിലായി വ്യക്തിത്വം ഡിംലിന് പണയം വെച്ചിട്ടുള്ളത് പോലെയാണ്. നല്ലൊരു മത്സരാര്‍ഥി ഈ സീസണില്‍ ഇല്ലെന്ന് വേണം പറയാന്‍. കാരണം എല്ലാവരും സേഫ് പ്ലേ ആണ്. ജനങ്ങള്‍ എന്ത് വിചാരിക്കും എന്ന് കരുതിയുള്ള കളി.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  അങ്ങനെ ചിന്തിക്കാതെ ചോദിക്കേണ്ടത് ചോദിച്ച് കളിച്ചത് ഡെയിഞ്ചര്‍ ഫിറോസ് മാത്രമായിരുന്നു. നോബിയും സൂര്യയും എന്തിന് പറയുന്നു ഒന്നും ചെയ്യാത്ത സായി പോലും 90 ദിവസത്തിന് മേലെ അതിനകത്ത് നില്‍ക്കണമെങ്കില്‍ മറ്റു മത്സരാര്‍ത്ഥികളുടെ റേഞ്ച് മനസ്സിലാക്കാവുന്നതേ ഉള്ളു. എന്തിന് പറയുന്നു ടാസ്‌ക് പോലും ശോകം ആണ്. 95 ദിവസം ആയപ്പോഴും ടാസ്‌കുകളില്‍ ഒന്ന് ബലൂണ്‍ പൊട്ടിക്കല്‍. ഇതിലും നല്ല ടാസ്‌ക് ഒന്നും കിട്ടാത്തത് കൊണ്ടാണോ എന്ന് സംശയമാണ്.

  English summary
  Bigg Boss Malayalam Season 3: BB Contestant Has Strong Bond And Friendship Between Each Other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X