മണിക്കുട്ടന് സൂര്യയെ പ്രണയിക്കാനോ കല്യാണം കഴിക്കനോ താല്‍പര്യമില്ല; പ്രണയത്തെ പ്രോത്സഹിപ്പിക്കരുതെന്ന് ആരാധകർ

ഈ സീസണിലും ബിഗ് ബോസിനുള്ളില്‍ ഒരു പ്രണയത്തിനുള്ള സാധ്യത ഇല്ലാതെയായി. അവിവാഹിതരായ മത്സരാര്‍ഥികളാണ് കൂടുതലായിട്ടും ഉള്ളതെങ്കിലും ആര്‍ക്കും അങ്ങനൊരു കെമിസ്ട്രി വന്നില്ല. അതേ സമയം മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞ് പുറകേ നടക്കുകയാണ് സൂര്യ. ഇടയ്ക്ക് സൂര്യയോട് ഇക്കാര്യം വ്യക്തമായി പറഞ്ഞെങ്കിലും താനിത്രയും സ്‌നേഹിച്ചിട്ട് മണിക്കുട്ടന്‍ തിരിച്ച് സ്‌നേഹിക്കുന്നില്ലെന്ന പരാതിയിലാണ് സൂര്യ.

ഭർത്താവിനൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷം, സന്തോഷം പങ്കുവെച്ച് നടി പൂജ രാമചന്ദ്രൻ

സൂര്യയോട് തനിക്ക് ഇഷ്ടമുള്ളതായി ഒരു സൂചനയും നല്‍കിയിട്ടില്ല. പക്ഷേ അവള്‍ പറയുന്ന ഓരോ വാക്കും എങ്ങനെ പോകുമെന്ന് അറിയില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഇതോടെ സൂര്യയുടെ പ്രണയ നാടകത്തെ പ്രോത്സാഹിപ്പിക്കരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഫേസ്ബുക്ക് പേജിലൂടെ പലരും ബിഗ് ബോസിനോട് പറയുന്നു.

സൂര്യയുടെ പ്രണയം പ്രോത്സാഹിപ്പിക്കരുത്

അങ്ങനെ മണിക്കുട്ടന്‍- സൂര്യ റിലേഷന്‍ഷിപ്പിനെ കുറിച്ച് മണിക്കുട്ടന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മുന്‍പും ഒരു ടാസ്‌കിന്റെ ഭാഗമായി സൂര്യ തന്റെ കൂട്ടുകാരി ആണെന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അതില്‍ കുറിച്ച് വ്യക്തത ഇല്ലായിരുന്നു. ഇന്ന് മണിക്കുട്ടന്‍ തന്നെ പറയുന്നു തമിഴ് സീസണ്‍ ഒന്നിലെ ഓവിയ ആണ് സൂര്യയുടെ ഫേവറൈറ്റ് എന്നും, പൂളില്‍ ചാടി അവള്‍ നേടി എടുത്തത് ജനങ്ങളുടെ ഹൃദയം ആണെന്നും. പുറത്ത്
പൂര്‍ണമായും വേറൊരു സ്വഭാവക്കാരിയായ സൂര്യ അകത്ത് ഇങ്ങനെ പെരുമാറുന്നത് എന്ത് കൊണ്ട് ആണെന്ന് മണിക്കുട്ടന്‍ തിരിച്ച് അറിഞ്ഞിരിക്കുന്നു. പ്രണയം ഒരു സ്ട്രാറ്റര്‍ജി ആക്കാനുള്ള സൂര്യ യുടെ ശ്രമം ഒന്നും ഇനി നടപ്പില്ല.. മണിക്കുട്ടന്‍ വന്നത് ഗെയിം കളിക്കാന്‍ ആണ്...

 സൂര്യയുടെ പ്രണയം പ്രോത്സാഹിപ്പിക്കരുത്

ഇത്രയും ദിവസം കണ്ടതില്‍ നിന്ന് മണിക്കുട്ടന് സൂര്യയെ പ്രണയിക്കാനോ, കല്യാണം കഴിക്കനോ താല്പര്യം ഉള്ളതായി തോന്നുന്നില്ല. അത് കൊണ്ട് ലാലേട്ടനും, ബിഗ്ഗ് ബോസും ഈ കാര്യത്തില്‍ സൂര്യയെ സപ്പോര്‍ട്ട് ചെയ്യരുത്. കല്യാണപ്രായം കഴിഞ്ഞ ഒരു സ്ത്രീ നിരന്തരമായി ഇഷ്ടമാണെന്നു പറയുമ്പോള്‍ അവരെ നാണം കെടുത്തേണ്ടെന്നു കരുതിയായിരിക്കും. ഇങ്ങനെ അയാള്‍ ഒഴിഞ്ഞു മാറുന്നത്. അത് മനസിലാക്കാന്‍ ഉള്ള കഴിവ് ദൈവം സൂര്യയ്ക്ക് കൊടുത്തിട്ടില്ല. അത് പോലെ വ്യക്തിത്വം ഇല്ലാത്ത ഒരാളെ അയാള്‍ക്കു ഇഷ്ടപ്പെടാന്‍ സാധിക്കണമെന്നില്ല. അയാള്‍ക്കിഷ്ടമുള്ള ആളെ അയാള്‍ കണ്ടു പിടിക്കട്ടെ. വെറുതെ മണിക്കുട്ടന്റെ തലയില്‍ കെട്ടി വയ്ക്കല്ലേ എന്നാണ് ഒരു ആരാധിക പറയുന്നത്.

  സൂര്യയുടെ പ്രണയം പ്രോത്സാഹിപ്പിക്കരുത്

മണിക്കുട്ടന് സൂര്യ ചേരില്ല. എപ്പോഴും കരഞ്ഞും സങ്കടപ്പെട്ടും ഒരു അഭിപ്രായം പറയാന്‍ പോലും ധൈര്യമില്ലാത്തത് പോലെയാണ് അവള്‍ കളിക്കുന്നത്. റിതു മന്ത്രയെ പോലെയോ ഡിംപല്‍, മജ്‌സിയ എന്നിങ്ങനെയുള്ള നിലപാടുകള്‍ ആരുടെയും മുഖത്ത് നോക്കി പറയുന്ന ഒരു പെണ്‍കുട്ടിയാണ് മണിക്കുട്ടന് ചേരുക. ഗെയിം എന്നതിനപ്പുറം പുറത്ത് ഇറങ്ങിയതിന് ശേഷമുള്ള യഥാര്‍ഥ ജീവിതത്തിന് പ്രധാന്യം കൊടുത്താണ് മണിക്കുട്ടന്‍ വീടിനുള്ളില്‍ നില്‍ക്കുന്നതെന്ന് വ്യക്തമാണ്. അവതാരകനായ മോഹന്‍ലാല്‍ വന്ന ദിവസം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 സൂര്യയുടെ പ്രണയം പ്രോത്സാഹിപ്പിക്കരുത്

ഇനിയൊരു പ്രണയം ഉണ്ടാവുകയാണെങ്കില്‍ അത് വിവാഹത്തിലായിരിക്കും എത്തുക എന്ന് കാര്യം മണിക്കുട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ആദ്യ പ്രണയത്തെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് ശേഷം അതിന് സംഭവിച്ചതെന്താണെന്നും മണിക്കുട്ടന്‍ തുറന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സൂര്യയുടെ പ്രണയം ഗെയിം ആക്കിയുള്ള തന്ത്രങ്ങള്‍ ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X