ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിടുക, അല്ലെങ്കില്‍ ശക്തയാക്കി കൂടെ നിര്‍ത്തുക; ഫിറോസിന് ഉപദേശങ്ങളുമായി ആരാധകര്‍
പൊതുവേ സമാധാനപരമെന്ന് കരുതിയ ബിഗ് ബോസിലേക്ക് പുതിയ അതിഥികള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കഴിഞ്ഞ ആഴ്ചത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മൂന്ന് പേരാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഫിറോസ് ഖാനും ഭാര്യ സജ്‌നയും മിഷേല്‍ ആന്‍ ഡാനിയേലും. ആദ്യ ദിവസം തന്നെ ഡിംപല്‍ ഭാലുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട് മൂവരും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
ഡിംപലിനെ കുറിച്ച് പുറത്ത് ഉണ്ടായ കാര്യം അകത്ത് വന്ന് പറഞ്ഞതിനെ മത്സരാര്‍ഥികളും ചോദ്യം ചെയ്തിരുന്നു. പുതിയ പ്രൊമോയില്‍ സൂചിപ്പിക്കുന്നത് പ്രകാരം മോഹന്‍ലാലും ഇക്കാര്യം ചോദ്യം ചെയ്തിരിക്കുകയാണ്. ഫിറോസിനെയും സജ്‌നയെയും മിഷേലിനെയും എഴുന്നേല്‍പ്പിച്ച് നിര്‍ത്തി വലിയ ദേഷ്യത്തോടെയാണ് അവതാരകന്‍ സംസാരിച്ചത്. ഇത് ഇവിടം കൊണ്ട് തീരില്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥി ഫിറോസ് ഖാന്‍ ആണെന്നത് സംശയമില്ലാതെ പ്രേക്ഷകര്‍ പറയും. നൂറാമത്തെ ദിവസം വിന്നറിനുള്ള സമ്മാനവും വാങ്ങി പോകാന്‍ വരെ ഫിറോസിന് സാധിക്കുമെന്നാണ് മുന്‍വിധികള്‍. എന്നാല്‍ ഭാര്യ സജ്‌നയ്‌ക്കൊപ്പം ഇവിടെ നില്‍ക്കുകയാണെങ്കില്‍ അധികം വൈകാതെ ഫിറോസിന് വീട്ടിലെത്താമെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് മലയാളം ഓഫിഷ്യല്‍ ഗ്രൂപ്പില്‍ ഇന്നലെ മുതല്‍ ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ വന്ന് നിറയുകയാണ്.

'ഒന്നെങ്കില്‍ ഭാര്യയെ സ്‌ട്രോങ്ങ് ആക്കി കൂടെ നിര്‍ത്തുക, അല്ലെങ്കില്‍ ഭാര്യയെ വീട്ടിലോട്ട് പറഞ്ഞു വിടുക. ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്തില്ലെങ്കില്‍ ഫിറോസ് ഉടനെ തന്നെ പുറത്ത് പോവാന്‍ സാധ്യത ഉണ്ട്. 100 ദിവസം തികക്കുന്നവരുടെ ലിസ്റ്റില്‍ വരാന്‍ എന്തു കൊണ്ടും യോഗ്യതയുള്ള ഒരു മത്സരാര്‍ത്ഥി തന്നെയാണ് ഫിറോസ്..

കാരണം പുള്ളിക്ക് കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും അറിയാം, അത് ചങ്കൂറ്റത്തോടെ നേരിടാനും അറിയാം, കൂട്ടത്തോടെയുള്ള ആക്രമണങ്ങള്‍ ഫേസ് ചെയ്യാനുള്ള ധൈര്യം ഉണ്ടെന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങള്‍കൊണ്ട് തെളിയിച്ചതുമാണ്. ഇങ്ങനെയുള്ള ആളുകള്‍ ആണ് ബിഗ് ബോസില്‍ നില്‍ക്കേണ്ടത് അല്ലാതെ ഒന്ന് പറഞ്ഞാല്‍ രണ്ടിന് മോങ്ങുന്നവരെ അല്ലെന്നുമാണ് ഒരു ആരാധകന്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

ഒറ്റയ്ക്ക് വരാത്തതാണ് ഫിറോസിന് പറ്റിയ വലിയ മണ്ടത്തരമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എതിരാളികളുടെ വീക്‌നെസ് നോക്കി പണി കൊടുക്കാന്‍ അദ്ദേഹത്തിന് അറിയാം. പുള്ളി വന്നതിനു ശേഷം 5 മിനിറ്റെങ്കിലും പുള്ളിയെ ക്യാമറ കാണിക്കാത്ത ഒരു സമയം ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. അതിനെയാണ് സ്‌ക്രീന്‍ സ്‌പേസ് എന്ന് പറയുന്നത്. ക്യാമറയില്‍ വരണമെന്നത് പുള്ളിയ്ക്ക് വ്യക്തമായി അറിയാം. ബാക്കി ഉള്ളവരെയെല്ലാം ഒരു മൂലയ്ക്ക് ഇരുത്താന്‍ ഫിറോസിന് അതിവേഗം സാധിച്ചു. നല്ലൊരു ഗെയിം ചെയ്ഞ്ചര്‍ അദ്ദേഹം തന്നെയാണെന്ന് പറയാതിരിക്കാന്‍ ആവില്ലെന്നും ആരാധകര്‍ സൂചിപ്പിക്കുന്നു.

അതേ സമയം ആദ്യ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി നിസാര കാര്യങ്ങള്‍ക്കും വഴക്കുണ്ടാക്കുന്ന സജ്‌നയെ ആണ് കഴിഞ്ഞ എപ്പിസോഡില്‍ കാണാന്‍ സാധിച്ചത്. ബാത്തറൂമിനും ബക്കറ്റിനുമൊക്കെ വഴക്കുണ്ടാക്കുന്നത് കണ്ടതോടെ മോശം മത്സരാര്‍ഥിയാണെന്ന് പറയുകയാണ് പ്രേക്ഷകര്‍. കേവലം അടിവസ്ത്രത്തിന്റെ പേരില്‍ നടത്തിയ ചീപ് ഷോയും ചോദ്യം ചെയ്യപ്പെടുകയാണ്.


Click it and Unblock the Notifications











