For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേണമെങ്കില്‍ ബിഗ് ബോസ് നല്ല രീതിയില്‍ അവസാനിപ്പിക്കാമായിരുന്നു; ഫൈനലിലുള്ള 8 പേരെ കുറിച്ച് പറഞ്ഞ് ആരാധകന്‍

  |

  വോട്ട് ചെയ്യാന്‍ ഇനി ഒരു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ മത്സരാര്‍ഥികളും ആവേശത്തിലാണ്. ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആരായിരിക്കും എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് തന്നെയാണ് അറിയുന്നത്.

  എന്തൊരു ക്യൂട്ട് ആണ്, പ്രിയങ്ക ശർമ്മയുടെ മനോഹരമായ ചിത്രങ്ങൾ വൈറലാവുന്നു

  അതേ സമയം അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളുടെ പേരില്‍ താരതമ്യങ്ങള്‍ നടക്കുകയാണ്. ഏറ്റവും മികച്ചതെന്ന് തോന്നിയവരും വിജയ സാധ്യതയുള്ളതെന്ന് തോന്നിയ മത്സരാര്‍ഥിയെ കുറിച്ച് പറയുകയാണ് ഒരു ആരാധകന്‍. ഒപ്പം ഈ സീസണ്‍ നല്ല രീതിയില്‍ അവസാനിപ്പിക്കാനുള്ള വഴി ഉണ്ടായിരുന്നുവെന്നും ഫാന്‍സ് ചൂണ്ടി കാണിക്കുന്നു.

  ബിഗ് ബോസ് സീസണ്‍ 3 വേണമെങ്കില്‍ നല്ല രീതിയില്‍ നിര്‍ത്തമായിരുന്നു. എവിക്ഷന്‍ ഇല്ലാന്ന് വെച്ച ആഴ്ച തന്നെ സൂര്യ& രമ്യ പുറത്തായിരുന്നേല്‍ അടുത്ത ആഴ്ച വോട്ട് കുറവുള്ള രണ്ട് പേരെ കൂടി പുറത്താക്കി ഇരുന്നേല്‍. കറക്ട് ടോപ് 5 ഇപ്പോഴത്തെ ഈ ഫൈനലില്‍ വന്നനേ. അപ്പോള്‍ ഡിംപലിനെയൊക്കെ വലിച്ചു കേറ്റി, അവള്‍ ഇവിടെ വന്നു പരദൂഷണവും പുറത്ത് നിന്നും അറിഞ്ഞു വെച്ച കളിയുമായി വന്നു വെറുപ്പിച്ചു. ഇപ്പോള്‍ ഫൈനലിലുള്ള 8 പേരെ പറ്റിയുള്ള എന്റെ അഭിപ്രായം.

   1)മണിക്കുട്ടന്‍:-

  1)മണിക്കുട്ടന്‍:-

  ബെസ്റ്റ് പെര്‍ഫോമര്‍. കപ്പ് പിടിക്കാ യോഗ്യന്‍. ആദ്യം തൊട്ടേ എല്ലാം ടാസ്‌കിലും മികച്ച പ്രകടനം.അവിടത്തെ രാജാവ്വ് എന്ന് അവിടെയുള്ളവര്‍ തന്നെ വിലയിരുത്തിയവന്‍. നല്ല സ്വഭാവം. പക്ഷേ മനശക്തി തീരെ ഇല്ല. ഒരുപാട് തവണ പൊട്ടി കരഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ബിഗ് ബോസ് ഇറങ്ങി പോകുകേം ചെയ്തിട്ടുണ്ട്.

  2)റംസാന്‍:-

  2)റംസാന്‍:-

  മികച്ച പെര്‍ഫോമര്‍. മണിക്കുട്ടന് ഒത്ത എതിരാളി. മണിക്കൂട്ടനും എതിരാളിയായി കണ്ടിട്ടുള്ള വ്യക്തി റംസാന്‍ മാത്രം. മണിക്കൂട്ടന്‍ തന്നെ അത് പലവട്ടം പറഞ്ഞിട്ടുണ്ട്. അവിടത്തെ സിംഹം എന്ന് അവിടെയുള്ളവര്‍ തന്നെ വിലയിരുത്തിയവന്‍. പ്രായത്തിന്റെതായ ചില സ്വഭാവവൈകല്യങ്ങള്‍ ഉണ്ടങ്കിലും ശക്തനായ മത്സരാര്‍ഥി.

  3)കിടിലം ഫിറോസ്:-

  3)കിടിലം ഫിറോസ്:-

  ടാസ്‌കില്‍ ഒന്നും വല്യ കില്ലാടി അല്ലങ്കിലും മികച്ച പോരാളി. സ്‌ട്രോങ്ങ് ആയി തോന്നുന്ന ആള്‍ക്കാരെ ആളെ കൂട്ടി എതിര്‍ത്തു അവരെ ചവേറുകളക്കി വിട്ട് സ്വന്തം സ്ഥാനം ഉറപ്പിക്കുന്നവന്‍. തീ തുപ്പുന്ന വ്യാളിയായി അവിടെയുള്ളവര്‍ തന്നെ വിലയിരുത്തിയവന്‍. നല്ല മനുഷ്യന്‍, നല്ല ഗെയിമര്‍, പുള്ളിടെ യുദ്ധതന്ത്രം ഒളിപ്പോര്, ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം ആണെന്ന് മാത്രം.

  അനൂപ്:-

  അനൂപ്:-

  നല്ല മനുഷ്യന്‍, നല്ല ഗെയിമര്‍. പത്തരമാറ്റ് തങ്കം.

  ഋതു:-

  ഋതു:-

  സ്ത്രീകളില്‍ ഏറ്റവും സ്‌ട്രോങ്ങ് ആയ കണ്ടസ്റ്റന്റ്. ആരോടും അനാവശ്യമായി ഒടക്ക് പിടിക്കില്ല. എല്ലാ ടാസ്‌കിലും മാക്‌സിമം സാന്നിധ്യം അറിയിക്കും.

   സായി വിഷ്ണു:-

  സായി വിഷ്ണു:-

  ഡബിള്‍ സ്റ്റാന്‍ഡിന്റെ ആശാന്‍. ഇതുവരെ ഒറ്റ ടാസ്‌ക് നന്നായി ചെയ്യാത്തവന്‍. മോണിങ് ടാസ്‌കില്‍ പോലും പിച്ചും പെയ്യും പറയുന്നവന്‍. എങ്കിലും നല്ലൊരു മനുഷ്യന്‍.

  നോബി:-

  നോബി:-

  ലൈവ് ആയിട്ട് ബിഗ് ബോസ് ഹൗസില്‍ ഇരുന്ന് ബിഗ് ബോസ് കാണുന്നവന്‍. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
   ഡിംപല്‍:-

  ഡിംപല്‍:-

  സെന്റി വെച്ച് പിടിച്ചു നിക്കുന്നവള്‍. ഡബിള്‍ സ്റ്റാന്‍ഡും പരദൂഷണവുമാണ് മെയിന്‍. കണ്ടന്റ് ഉണ്ടാക്കാന്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവള്‍. ഗെയിമര്‍ എന്ന രീതിയിലും വ്യക്തി എന്ന രീതിയിലും ദുരന്തം. ജയിക്കാന്‍ എന്ത് കളി കളിക്കാനും മടിയില്ലാത്തവള്‍.

  English summary
  Bigg Boss Malayalam Season 3: BB Fans Opens Up Season 3 Deserves A Perfect Ending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X