ആരെയും ഒന്നിനേയും അദ്ദേഹം മറക്കില്ല, മോഹൻലാലിന്റെ ആ സ്വഭാവത്തെ കുറിച്ച് ഭാഗ്യലക്ഷ്മി
ബിഗ് ബോസ് സീസൺ 3യിലെ ഏറ്റവും അവസാന മത്സരാർഥിയായിട്ടാണ് ഭാഗ്യലക്ഷ്മി എത്തിയത് ഏറെ സ്നേഹത്തോടെയായിരുന്നു മോഹൻലാൽ താരത്തെ ഹൗസിലേയ്ക്ക് സ്വഗതം ചെയ്തത്. ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും മുതിർന്ന മത്സരാർഥിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിത മോഹൻലാലുമായുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് ഭാഗ്യലക്ഷ്മി. ബിഗ് ബോസ് ഷോ തുടങ്ങുന്നതിന് മുൻപ് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾ പഴക്കമുളള ആ സൗഹൃദത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

മോഹൻലാൽ സാറിനെ സിനിമയിൽ നിന്ന അത്രയും കാലം സൗഹൃദമുള്ള ഒരു വ്യക്തിയാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് നിന്ന് ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരുപാട് സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്. ആരെയും അദ്ദേഹം മറക്കില്ല. ഒന്നും മറക്കില്ല. നമ്മളുടെ വാക്കുകളോ പ്രവൃത്തികളോ ഒന്നും അദ്ദേഹം മറക്കില്ല. അതിനർത്ഥം പകയോടെ സൂക്ഷിക്കുന്ന ആളാണ് എന്നല്ല. അദ്ദേഹത്തിന് നല്ല ഓർമയുണ്ട്. സിനിമയ്ക്കുള്ളിലെ ഓരോരുത്തരെയും നല്ല ഓർമയുള്ള ആളാണ്- ഭാഗ്യലക്ഷ്മി പറയുന്നു.
ബിഗ് ബോസ് ഷോയിൽ എത്തിയതിനെ കുറിച്ചും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. സ്വപ്നത്തിൽ പോലും ഒരു ഗെയിം ഷോയിൽ പങ്കെടുക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ജീവിതത്തിൽ ഒന്നിനും വേണ്ടി മത്സരിച്ചിട്ടുള്ള ആളല്ല. മത്സരം മുഴുവൻ ജീവിക്കാൻ വേണ്ടിയായിരുന്നു. എന്നോട് തന്നെ മത്സരിച്ചുകൊണ്ടിരുന്ന ഞാനിപ്പോ ഒരു ഗെയിം ഷോയിൽ മത്സരിക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല.
Recommended Video
ഇത് എന്നെ സംബന്ധിച്ചടത്തോളം ബിഗ് ബോസ് ഒരു അനുഭവം തന്നെയാണ്. എന്റെ ലോകം വളരെ വലുതൊന്നുമല്ല. പല കാര്യങ്ങളിലും ഇടപെടുന്നുണ്ടെങ്കിൽ കൂടി, ഡബ്ബിങ്ങും ഒപ്പം മനസമാധാനത്തോടെ ജീവിക്കണം എന്നുമാത്രമേ ഉള്ളൂ. അതിനപ്പുറം മത്സരാർത്ഥി എന്ന നിലയിൽ നിൽക്കുമ്പോൾ, അത്ഭുതവും ഉള്ളിൽ അൽപ്പം ടെൻഷനും ഉണ്ട്. കൂടെയുള്ളവരെല്ലാം ചെറുപ്പക്കാരാണ്. ഞാനാണ് ഏറ്റവും മുതിർന്ന ആൾ. അവരോടൊക്കെ കിടപിടിക്കാൻ മത്സരിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ട്. പക്ഷെ ഒരു കൈ നോക്കാമെന്ന് തന്നെയാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications