സുഹൃത്താണെന്ന് വെച്ച് ആവശ്യമില്ലാത്ത പരിഹാസം പ്രോല്‍സാഹിപ്പിക്കരുത്,റംസാനെ കുറിച്ച് റിതുവിനോട് ഭാഗ്യലക്ഷ്മി
ബിഗ് ബോസ് മൂന്നാം സീസണില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന മല്‍സരാര്‍ത്ഥികളാണ് റംസാനും റിതു മന്ത്രയും. ഷോയുടെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോവുന്നത്. സായി വിഷ്ണു, അഡോണി തുടങ്ങിയവര്‍ക്കൊപ്പം റിതുവും റംസാന്റെ ഗ്യാങ്ങില്‍പ്പെട്ടയാളാണ്. എന്നാല്‍ ചിലസമയത്ത് റംസാന്റെ കളിയാക്കലുകളും പരിഹാസങ്ങളുമെല്ലാം റിതുവിനെ വിഷമത്തിലാക്കാറുണ്ട്.
പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
തുടക്കത്തില്‍ കുറച്ച് സൈലന്റായിരുന്ന റിതു പിന്നീട് അങ്ങോട്ട് മികച്ച പ്രകടനമാണ് ബിഗ് ബോസില്‍ കാഴ്ചവെക്കുന്നത്. അതേസമയം റംസാനെ കുറിച്ച് റിതുവിനോട് ഭാഗ്യലക്ഷ്മി സംസാരിച്ചിരുന്നു. ഫ്രണ്ട് എന്ന് വെച്ച് ആവശ്യമില്ലാത്ത പരിഹാസം പ്രോല്‍സാഹിപ്പിക്കരുത് എന്നാണ് റിതു മന്ത്രയോട് ഭാഗ്യലക്ഷ്മി പറയുന്നത്.

ഒരു പരിധിയില്‍ കൂടുതലൊന്നും അങ്ങനെ ചുമ്മാ കളിയാക്കാനും പരിഹസിക്കാനുമൊന്നും നിന്നുകൊടുക്കരുത്. കാര്യമൊക്കെ ശരിയാണ് നീ അവന്‌റെ ഫ്രണ്ടാണ്. പക്ഷേ അതൊക്കെ വിട്ടിട്ടുളള പരിഹാസമൊന്നും എന്റെയടുത്ത് വേണ്ടാ എന്ന് തന്നെ അവനോട് പറയണം. ഭാഗ്യലക്ഷ്മി പറഞ്ഞു. മറുപടിയായി എല്ലാവരുടെയും ഒരു ഇതുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്ന് റിതുവും പറഞ്ഞു.

പിന്നെ ഞാനും വിട്ടു അവര് എന്തെങ്കിലും ആവട്ടെ, നമ്മള് നമ്മുടെ ഒരു കാര്യത്തിന് വേണ്ടിയിട്ടാണ് ഇവിടെ വന്നിരിക്കുന്നത്,. നമ്മള് അത് ചെയ്യുക. രണ്ട് മൂന്ന് ദിവസമായിട്ട് മിണ്ടിയിട്ടേ ഇല്ലായിരുന്നു. പിന്നെ ഇന്നാണ് അവന്‍ എന്നോട് സംസാരിച്ചത്. റിതു പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം സംസാരിച്ചുവരുമ്പോള്‍ അവനോട് പറയണമെന്ന് റിതുവിനോട് ഭാഗ്യലക്ഷ്മി പറഞ്ഞു.

നീ എനിക്ക് ഫ്രണ്ടൊക്കെ തന്നെയാണ്, നല്ല ഫ്രണ്ടാണ് അതൊക്കെ ശരി. പക്ഷേ നീ കുറച്ചുകൂടി ആളുകളെ ബഹുമാനിക്കാന്‍ പഠിക്കണം, ഒരു പ്രതിപക്ഷ ബഹുമാനം എന്നൊരു സാധനമുണ്ട്. എന്റെയടുത്ത് മിണ്ടുന്നില്ല അതുകൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല. എന്റെടുത്ത് ലെവല്‍ വിട്ടുവരുമ്പോ എന്റെ വിധം മാറും. അത് വേറെ കാര്യം. ഭാഗ്യലക്ഷ്മി പറയുന്നു.
Recommended Video

പക്ഷേ പലരോടും സംസാരിക്കുന്ന ഒരു രീതിയൊക്കെ കാണുമ്പോഴുണ്ടല്ലോ. ഇവിടെ ക്യാപ്റ്റനായ സമയത്തൊക്കെ എന്തൊക്കെയായിരുന്നു. ഞാന്‍ ഒരുപ്രാവശ്യം പറഞ്ഞിട്ടുണ്ട് നിന്റെ ഈ മേശയില്‍ അടിച്ചുളള സംസാരം നിയന്ത്രിക്കണമെന്ന്. അത് ഞാന്‍ പറഞ്ഞു. നാളെ ലാല്‍സാറ് വന്ന് എന്റെയടുത്ത് പറയുമ്പോ എനിക്കിത് പറയേണ്ടി വരും. അത് പറയാതിരിക്കണമെങ്കില്‍ നീ നിയന്ത്രിക്കണം. പക്ഷേ അത് പറഞ്ഞതിന് ശേഷം അവനത് സ്‌റ്റോപ്പ് ചെയ്തു. സായി വീണ്ടും തുടങ്ങിയിട്ടുണ്ട് അതേസംഭവം. ഭാഗ്യലക്ഷ്മി പറഞ്ഞു. ഷോയുടെ തുടക്കം മുതല്‍ എല്ലാ ടാസ്‌ക്കുകളിലും ആക്ടീവാണ് റംസാന്‍. ബിഗ് ബോസില്‍ ഒരുതവണ ക്യാപ്റ്റനാവുകയും ചെയ്തു താരം. ബിഗ് ബോസില്‍ ഇത്തവണ ഫൈനല്‍ വരെ എത്താന്‍ സാധ്യതയുളള മല്‍സരാര്‍ത്ഥി കൂടിയാണ് റംസാന്‍.


Click it and Unblock the Notifications