ഭാനു ഡിംപലിനെ അന്ധമായി വിശ്വസിച്ചുവെച്ചിരിക്കുകയാണ്, അതൊരു ട്രാപ്പാണ്, അനുപിനോട് ഭാഗ്യലക്ഷ്മി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ അപ്രതീക്ഷിത സംഭവ വികസങ്ങളുമായി മുന്നേറുകയാണ്. ഷോയിലെ ഓരോ മല്‍സരാര്‍ത്ഥികളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിബി യൂണിവേഴ്‌സിറ്റി എന്ന വീക്ക്‌ലി ടാസ്‌ക്കിലായിരുന്നു മിക്കവരും ഗംഭീര പ്രകടനം കാഴ്ചവെച്ചത്. ഇതിന് ലാലേട്ടന് എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ എവിക്ഷനിലൂടെ എയ്ഞ്ചല്‍ തോമസ് ഷോയില്‍ നിന്നും പുറത്തായി.

സാരിയില്‍ ഹോട്ടായി മല്ലിക ഷെരാവത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

സൂര്യ, മണിക്കുട്ടന്‍, ഫിറോസ് സജ്‌ന, റിതു മന്ത്ര തുടങ്ങിയവരായിരുന്നു നോമിനേഷിലുണ്ടായിരുന്ന് മറ്റ് മല്‍സരാര്‍ത്ഥികള്‍. വീക്കന്‍ഡ് എപ്പിസോഡില്‍ എല്ലാവര്‍ക്കും ഒരു ടാസ്‌ക്ക് നല്‍കിയാണ് മോഹന്‍ലാല്‍ തുടങ്ങിയത്. പരസ്പര വിലയിരുത്തുകളുമായിട്ടാണ് ടാസ്‌ക്ക് മുന്നോട്ടുപോവുന്നത്. ഇതിനിടെ ഡിംപലിനെ കുറിച്ച് ഭാഗ്യലക്ഷ്മി അനൂപിനോട് സംസാരിച്ചിരുന്നു.

ഡിംപല്‍-ഭാനു സൗഹൃദത്തെ കുറിച്ചാണ്

ഡിംപല്‍-ഭാനു സൗഹൃദത്തെ കുറിച്ചാണ് അനൂപിനോട് ഭാഗ്യലക്ഷ്മി മനസുതുറന്നത്. മജ്‌സിയ ഡിംപലിനെ അന്ധമായി വിശ്വസിക്കുന്നു എന്നും അതൊരു ട്രാപ്പാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇന്നല്ലെങ്കില്‍ നാളെ ഭാനു അത് മനസിലാക്കും. കാലം തെളിയിക്കട്ടെ. ഇപ്പോഴും നോക്കൂ, വേറെ ആരെങ്കിലും കുറിച്ച് പറഞ്ഞാല്‍ എന്തിനാണ് ഡിംപല്‍ അതില്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നത്.

എനിക്കത് മനസിലാകുന്നില്ല

എനിക്കത് മനസിലാകുന്നില്ല. ഇപ്പോ മണിക്കുട്ടനെ ആരെങ്കിലും പറഞ്ഞാല്‍ അവര് അവിടെ നിന്ന് പറഞ്ഞുകൊണ്ടിരിക്കും. ഇപ്പോ പൊളി ഫിറോസിനെ പറഞ്ഞാല്‍ ഇവര് മറുപടി പറയും. എന്നാല്‍ ഇപ്പുറത്തുളള ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര് ഒന്നും പറയില്ല. ഇവര് തന്നെയാണ് അപ്പുറമുളളവര്‍ ഇപ്പുറമുളളവര്‍ എന്ന് വേര്‍തിരിച്ചുവെച്ചിരിക്കുന്നത്.

ഇവരാരാണ് എല്ലാവര്‍ക്കും വേണ്ടി സംസാരിക്കാന്‍

ഇവരാരാണ് എല്ലാവര്‍ക്കും വേണ്ടി സംസാരിക്കാന്‍ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അവളെ ആരും ഇവിടെ ഒന്നും പറയാന്‍ പാടില്ല. അവര്‍ മാത്രം പെര്‍ഫക്ട് ആയിരിക്കണം എന്നുളള രീതിയാണ്, ഇതിന് മറുപടിയായി അനുപ് പറഞ്ഞു. അതേസമയം ബിഗ് ബോസില്‍ തുടക്കംമുതലേ അടുത്ത സുഹൃത്തുക്കളായ രണ്ട് മല്‍സരാര്‍ത്ഥികളാണ് മജ്‌സിയയും ഭാനുവും.

എന്ത് കാര്യമുണ്ടെങ്കിലും

എന്ത് കാര്യമുണ്ടെങ്കിലും പരസ്പരം പിന്തുണച്ച് ഇരുവരും നില്‍ക്കാറുണ്ട്. അടുത്തിടെ ഭാനു തന്നെ പറഞ്ഞിട്ടുണ്ട് ഡിംപല്‍ തന്റെ ക്ലോസ് ഫ്രണ്ടാണെന്ന്. ബിഗ് ബോസില്‍ ആദ്യ ആഴ്ചകളില്‍ ഡിംപല്‍ ഭാനുവിനോട് അടുപ്പം കാണിച്ചെങ്കിലും മജ്‌സിയയ്ക്ക് അത്ര സൗഹൃദമില്ലായിരുന്നു. പിന്നീടാണ് ഡിംപലുമായി മജ്സിയ നല്ല സൗഹൃദത്തിലായത്.

കഴിഞ്ഞ ദിവസം മൈക്ക് ശരിയായി

കഴിഞ്ഞ ദിവസം മൈക്ക് ശരിയായി വെക്കാത്തതിന് ഡിംപലിനും മജ്‌സിയയ്ക്കും മോഹന്‍ലാല്‍ താക്കീത് നല്‍കിയിരുന്നു. സ്‌റ്റെയര്‍കെസിന്‌റെ മുകളില്‍ ഇരുന്ന് സംസാരിക്കുന്ന സമയത്ത് മൈക്ക് ശരിയായി വെക്കാത്തിനായിരുന്നു ഇവര്‍ക്കെതിരെ മോഹന്‍ലാല്‍ സംസാരിച്ചത്. അതേസമയം ബിഗ് ബോസില്‍ ഇത്തവണത്തെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് ഡിംപലും മജ്‌സിയയും. പറയേണ്ട കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാറുണ്ട് ഇരുവരും. ബിഗ് ബോസിന്‌റെ തുടക്കത്തില്‍ ആത്മസുഹൃത്തിനെ കുറിച്ച് പറഞ്ഞ സമയത്തായിരുന്നു ഡിപല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X