അനൂപ് സോറി പറഞ്ഞില്ലെന്ന് ഭാഗ്യലക്ഷ്മി, രണ്ട് തവണ പറഞ്ഞ് താരം, ഒടുവിൽ സംഭവിച്ചത്...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. പ്രേക്ഷകർ പ്രവചിക്കാത്ത ഒരു എൻട്രിയായിരുന്നു അനൂപിന്റേതും. ഏഷ്യനെറ്റ് അവതരിപ്പിക്കുന്ന സീതാകല്യണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്. സീരിയലിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു അനൂപ് ബിഗ് ബോസ് ഹൗസിൽ എത്തിയത്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളിൽ ഒരാളാണ് അനൂപ്. എല്ലാവരുമായി അടുത്ത സൗഹൃദമാണ് താരത്തിനുളളത്.

anoop- bhagyalakshmi

Recommended Video

Bigg Boss Malayalam : Sai Vishnu about his house

ഇപ്പോഴിത വീണ്ടും പുതിയ പ്രാങ്കുമായി അനൂപ് എത്തിയിരിക്കുകയാണ്. ഇത്തവണ ഭാഗ്യലക്ഷ്മിയെ കൂട്ടു പിടിച്ചു കൊണ്ടായിരുന്നു അനൂപിന്റെ ഗെയിം. അനൂപിന്റെ കയ്യിൽ നിന്ന് വെള്ളം ദേഹത്ത് വീണു എന്ന് പറഞ്ഞു കൊണ്ടാണ് പ്രാങ്ക് ആരംഭിച്ചത്. ഇവർക്കൊപ്പം മജിസിയ ഭാനുവും ഉണ്ടായിരുന്നു. ആദ്യമൊന്നും അനൂപും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള പ്രശ്നത്തിൽ മറ്റുള്ളവർ ഇടപെട്ടിരുന്നില്ല. പ്രാങ്ക് ആയിരിക്കുമെന്നാണ് എല്ലാവരും എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാൽ അങ്ങനെ വെറുതെ വിടാൻ ഭാഗ്യലക്ഷ്മിയും അനൂപും ഉദ്ദേശിച്ചിട്ടില്ലായിരുന്നു.

എല്ലാവരുടേയും ശ്രദ്ധ നേടാൻ വേണ്ടി വഴക്ക് കടുപ്പിക്കുകയായിരുന്നു. ഒടുവിൽ അംഗങ്ങളെല്ലാം ഇവരുടെ പ്രശ്നത്തിൽ ഇടപെട്ടു. എല്ലാവരും വിശ്വസിച്ചുവെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇരുവരും പ്രാങ്ക് അവസാനിപ്പിച്ചത്. മജിസിയ ഭാനു ചിരിച്ചതോടെയാണ് പ്രാങ്കാണെന്ന് മറ്റുള്ളവർക്ക് മനസ്സിലായത്. അവസാനം വരെ അനൂപ് തന്റെ ക്യാരക്ടറിൽ പിടിച്ചു നിന്നു. ഇത് രണ്ടാം തവണയാണ് ഹൗസ് അംഗങ്ങളെ പറ്റിക്കുന്നത്. കയ്യടികളോടെയാണ് ഈ പ്രാങ്ക് അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X