For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സജ്‌ന ഒരു പൊട്ടി പെണ്ണാണ്; ഫിറോസിന്റെ തന്ത്രങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്ന് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും

  |

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ നാല് മത്സരാര്‍ഥികളില്‍ മൂന്ന് പേരും തുടര്‍ച്ചയായി പുറത്തേക്ക് പോയിരിക്കുകയാണ്. ഇനി അവശേഷിക്കുന്നത് ഫിറോസ് ഖാനും ഭാര്യ സജ്‌നയുമാണ്. ഇരുവരും ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളുമാണ്. എന്നാല്‍ ഫിറോസിന്റെ ചില സംസാരം അതിര് കടന്നതോടെ ഒരു മാസ്‌ക് വെക്കാന്‍ മോഹന്‍ലാല്‍ നല്‍കിയിരുന്നു.

  സൂര്യസ്തമയം പശ്താതലമാക്കിയുള്ള മനോഹരമായ ഫോട്ടോഷൂട്ട്, അഷിക രംഗനാഥിൻ്റെ ചിത്രങ്ങൾ കാണാം

  24 മണിക്കൂര്‍ ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിന്റെ മുന്നില്‍ നിന്ന് തന്നെ മോശമായി ഫിറോസ് സംസാരിച്ചതോടെ 48 മണിക്കൂറായി മാറി. ഈ പശ്ചതാലത്തില്‍ ഫിറോസിന്റെ കൂടെയുള്ള സജ്‌നയുടെ ജീവിതം ലേശം ബുദ്ധിമുട്ടാണെന്ന് പറയുകയാണ് കിടിലം ഫിറോസും ഭാഗ്യലക്ഷ്മിയും.

  നമ്മള്‍ ഊഹിച്ചതും ചിന്തിച്ചതുമൊക്കെ സത്യമായിരുന്നു. മലയാളികള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇവര്‍ക്ക് ഭാര്യയും ഭര്‍ത്താവുമായത് കൊണ്ട് എന്തോ ഒരു എന്റര്‍ടെയിന്‍മെന്റ് ഉണ്ടെന്ന തോന്നലുണ്ട്. അതുകൊണ്ടാണ് അവരെ കളയാതെ നിര്‍ത്തിയത്. ഒരാള്‍ പെട്ടെന്ന് കയറി വരുന്നു. വന്നപാടേ അവള്‍ കള്ളിയാണെന്ന് പറഞ്ഞു. പൊതുജനങ്ങള്‍ അയാളെ പുറത്താക്കില്ല. കള്ളി ആണെന്ന് പറഞ്ഞിട്ട് ആണോ അല്ലയോന്ന് മനസിലാവണം. പിന്നെയൊന്ന് ചാരിറ്റിയെ കുറിച്ച് പറയുന്നതാണെന്നും കിടിലം ഫിറോസ് പറയുന്നു.

  അവര്‍ എന്തെങ്കിലും അവിടെ പൊളിക്കുമെങ്കില്‍ പൊളിക്കട്ടെ എന്ന് കരുതി അവന് അവസരം കൊടുത്ത് കൊണ്ടിരിക്കുകയാണ് പ്രേക്ഷകരെന്നും ഭാഗ്യലക്ഷ്മിയും വിലയിരുത്തുന്നു. അതേ സമയം അവന്റെ സംസാരത്തിനും പ്രവൃത്തികള്‍ക്കും പുറത്ത് രൂക്ഷവിമര്‍ശനം നടക്കുന്നുണ്ട്. അതാണ് ഇതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നതെന്ന് കൂടി ഭാഗ്യലക്ഷ്മി വ്യക്തമാക്കി. എന്നിട്ടും എനിക്കൊരു സങ്കടം തോന്നിയത് സായിയും ഫിറോസും തമ്മിലുള്ള വിഷയത്തില്‍ സായിയെയാണ് കുറ്റം പറഞ്ഞത്. ഇനി നമുക്ക് അറിയാത്ത എന്തേലും കാര്യം പുറത്ത് നടക്കുന്നുണ്ടോന്നും അറിയില്ലെന്നാണ് കിടിലന്റെ മറുപടി.

  ന്യായം സായിയുടെ ഭാഗത്താണ്. കാരണം അവന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഫിറോസിന് പറയേണ്ട കാര്യമില്ല. എന്നിട്ടും ലാലേട്ടന്‍ സായിയെയാണ് കുറ്റപ്പെടുത്തിയത്. എന്നാല്‍ സായിയുടെ മുന്‍കോപത്തെ കുറിച്ചും ഇരുവരും പറഞ്ഞിരുന്നു. 48 മണിക്കൂര്‍ അല്ലേ അവര്‍ക്ക് മാസ്‌ക് കൊടുത്തിരിക്കുന്നത്. അതിന് ശേഷം എന്തുണ്ടാവുമെന്നുള്ള ആകാംഷ പ്രേക്ഷകര്‍ക്കുണ്ടാവും. നമുക്കും അങ്ങനെയാണ്. കാരണം ഇനി ഇയാള്‍ എന്തായിരിക്കും മിണ്ടുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അവരിനി പുറത്ത് പോവേണ്ടന്നാണ് എനിക്ക്. സജ്‌നയെ നമുക്ക് വെറുതേ വിട്ടേക്കാമെന്ന് ഭാഗ്യം പറയുമ്പോള്‍ അവള്‍ പെട്ട് പോയതാണെന്നാണ് ഫിറോസിന്റെ അഭിപ്രായം.

  സജ്‌ന ഒരു പൊട്ടിയാണെന്നുള്ളത് മാത്രമല്ല അവളുടെ അവസ്ഥ മോശമാണ്. അവരുടെ വീട്ടിലെ അവസ്ഥയും കൂടി ഞാന്‍ ചിന്തിക്കുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി സൂചിപ്പിച്ചപ്പോള്‍ ഇങ്ങനെയൊക്കെ വീട്ടിലും പെരുമാറാന്‍ പറ്റുമോന്നായി ഫിറോസ്. ഇങ്ങനെ ഒക്കെ ആയിരിക്കും. അല്ലെങ്കില്‍ ഇവിടെയിങ്ങനെ ആയിരിക്കില്ല. ഇത് വെച്ച് നോക്കുമ്പോള്‍ നമ്മുടെയൊക്കെ വീട് സ്വര്‍ഗമാണെന്ന് കിടിലം ഫിറോസ് പറയുന്നു. ഇരുവരും തമ്മിലുള്ള ഈ സംസാരം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

  Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam

  എന്തൊക്കെ പറഞ്ഞാലും ഫിറോസിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും ഒപ്പം സപ്പോര്‍ട്ട് ചെയ്യാനും സജ്ന ശ്രമിക്കാറുണ്ട്. ഫിറോസിന്റെ ശക്തി സജ്‌നയാണ്. ഫിറോസ് അത് എത്രത്തോളം മനസ്സിലാക്കാക്കിയിട്ടുണ്ട് എന്ന് അറിയില്ലെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. ചീത്തവിളിയും ആക്രമണങ്ങളും ഉണ്ടെങ്കിലും സജ്‌നയും ഫിറോസുമാണ് കണ്ടന്റ് ഉണ്ടാക്കി മത്സരം മുന്നോട്ട് കൊണ്ട് പോവുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

  English summary
  Bigg Boss Malayalam Season 3: Bhagyalakshmi And Kidilam Firoz Opens Up Firoz Khan Is Finished
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X