Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ക്യാപ്റ്റന്‍സിയ്ക്ക് വേണ്ടിയുള്ള പെണ്‍പുലികളുടെ പോരാട്ടം, ബിഗ് ബോസിൽ ലക്ഷ്മിയും ഭാഗ്യലക്ഷ്മിയും നേര്‍ക്കുനേര്‍
ബിഗ് ബോസ് മലയാളം സീസണ് മൂന്നിന്റെ രണ്ടാം ദിവസം സംഭവബഹുലമായിട്ടാണ് തുടങ്ങിയത്. പാട്ടും ഡാന്‍സുമൊക്കെയായി മത്സരാര്‍ഥികള്‍ ഒത്തൊരുമയോടെ ആഘോഷമാക്കി. ഇതിനിടെ ആദ്യത്തെ ടാസ്കിനുള്ള നിര്‍ദ്ദേശവും കൊടുത്തിരുന്നു. കിടിലം ഫിറോസിനോട് കണ്‍ഫെഷന്‍ മുറിയിലെത്തി ടാസ്കിനുള്ള നിര്‍ദ്ദേശം ഓരോ മത്സരാര്‍ഥിയെയും വായിച്ച് കേള്‍പ്പിക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.
Recommended Video
ക്യാപ്റ്റന്‍സി ടാസ്കിലേക്ക് പ്രവേശനം നേടാനുള്ള യോഗ്യത മത്സരമായിരുന്നു ഇന്ന് നടന്നത്. നിലത്ത് വെച്ചിരിക്കുന്ന ബോള്‍ ബിഗ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കൈയിലാക്കണം. ഒരേ സമയം രണ്ട് പേരാണ് മത്സരിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്നവരായിരിക്കും അടുത്ത ദിവസം നടക്കുന്ന ക്യാപ്റ്റന്‍സി ടാസ്കില് പങ്കെടുക്കുകയെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ആദ്യം ഡിംപലും ആഡോണിയുമാണ് മത്സരിക്കാനെത്തിയത്. ആദ്യ ഘട്ടത്തില്‍ ഡിംപല്‍ ജയിച്ചു. പിന്നാലെ ഡിംപല്‍ സൂര്യയെ വിളിച്ചു. ഇതില്‍ സൂര്യ വിജയിക്കുകയും ഡിംപല്‍ പുറത്ത് പോവുകയും ചെയ്തു. അടുത്ത മത്സരത്തിന് സൂര്യ വിളിച്ചത് ഭാഗ്യലക്ഷ്മിയെ ആയിരുന്നു. അതിവിദഗ്ദമായി ഭാഗ്യലക്ഷ്മി ടാസ്കില് വിജയിച്ചു. നോബിയെയാണ് ഭാഗ്യലക്ഷ്മി വിളിച്ചത്. ആ മത്സരത്തിലും ഭാഗ്യലക്ഷ്മി വിജയിച്ചു.

മണിക്കുട്ടനാണ് മൂന്നാമത് മത്സരിക്കാനെത്തിയത്. അതിലും ഭാഗ്യലക്ഷ്മി തന്നെ വിജയിച്ചു. മജ്സിയ ആണ് പിന്നീടെത്തിയ താരം. പക്ഷേ ഇത്തവണ മജ്സിയ ബോള്‍ തട്ടിയെടുത്തു. അങ്ങനെ മൂന്ന് തവണ വിജയിച്ച ആദ്യ മത്സരാര്‍ഥിയായി ഭാഗ്യലക്ഷ്മി മുന്നിലെത്തി. ശേഷം റിഥു മന്ത്രയുമായിട്ടുള്ള മത്സരത്തില്‍ മജ്സിയ പരാജയപ്പെട്ടു. സായി വിഷ്ണുവാണ് റിഥുവിനൊപ്പം പങ്കെടുത്തത്. ആദ്യഘട്ടത്തില്‍ സായി തന്നെ വിജയിച്ചു. പിന്നീട് സന്ധ്യ മനോജിനൊപ്പമാണ് സായി മത്സരിച്ചത്. അതിലും വിജയം സായിക്ക് ഒപ്പമായിരുന്നു.
എന്നാല്‍ ലക്ഷ്മി ജയനൊപ്പമുള്ള മത്സരത്തില്‍ സായി പരാജയപ്പെട്ട് പിന്മാറി. കിടിലം ഫിറോസും ലക്ഷ്മിയും തമ്മിലുള്ള പോരാട്ടത്തിലും ലക്ഷ്മിയ്ക്കൊപ്പമായിരുന്നു വിജയം. അനൂപ് കൃഷ്ണനാണ് അടുത്തതായിട്ടെത്തിയത്. അതിലും ലക്ഷ്മി തന്നെ ബോള്‍ നേടി. ഏറ്റവുമൊടുവില്‍ റംസാന് മുഹമ്മദ് ആയിരുന്നു. വളരെ എളുപ്പത്തില്‍ റംസാനെയും പരാജയപ്പെടുത്തി ലക്ഷ്മി ഒന്നാം സ്ഥാനത്ത് എത്തി. ഒടുവില്‍ 4-3 പോയിന്റ് നേടിയ ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ് ക്യാപ്റ്റന്‍സി ടാസ്കില് നേര്‍ക്ക് നേര് എത്തുന്ന മത്സരാര്‍ഥികള്‍.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ