മജിസിയ പറയുന്നത് കള്ളം, ഇതോടെ ഇഷ്ടം പോയി, ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് പ്രേക്ഷകർ

ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് മലയാളം ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച സീസൺ 3യ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഷോയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളെക്കാളും മികച്ച പ്രേക്ഷകാഭിപ്രായമാണ് മൂന്നാം സീസണിന് ലഭിക്കുന്നത് മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം കാണാം

ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിട്ട് മൂന്നാഴ്ചയാവുകയാണ്. ആദ്യത്തെവാരം രസകരമായി പോയി എങ്കിലും രണ്ടാമത്തെ ആഴ്ച മുതൽ ബിഗ് ബോസ് കലഹത്തിന്റെ വേദിയാവുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാഗ്യലക്ഷ്മിയും മജിസിയയും തമ്മിലുള്ള പ്രശ്നമാണ്. തന്നെ ഭാഗ്യലക്ഷ്മി കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് മജിസിയ രംഗത്തെത്തിയിരുന്നു. ഇത് ഹൗസിന് അകത്ത് മാത്രമല്ല പുറത്തും ചർച്ചയായിരിക്കുകയാണ്,

ടാസ്ക്കിനിടയിലെ പ്രശ്നം

പൊന്ന് വിളയുന്ന മണ്ണ് എന്ന വീക്കിലി ടാസ്ക്കാണ് മത്സരാർഥികളുടെ ഇടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഗെയിമിൽ ചതി കാണിച്ചുവെന്ന് ആരോപിച്ച് ഭാഗ്യലക്ഷ്മിയും മജിസിയയും തമ്മിൽ തർക്കം നടന്നിരുന്നു.ടാസ്ക്കിൽ ചീറ്റിങ്ങ് പാടില്ല എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ കമന്റ്. എന്നാൽ ടാസ്ക്ക് ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണമെന്ന് മജിസിയയും മറുപടി നൽകി.

വ്യക്തിപരമായി

ഗെയിം എല്ലാവരും വ്യക്തിപരമായിട്ടാണ് കണുന്നതെന്നും ഇങ്ങനെയാണെങ്കിൽ മുന്നോട്ട് പോകില്ലെന്നും മജിസിയ പറഞ്ഞു. പിന്നീട് തന്നെ ഭാഗ്യലക്ഷ്മി കല്ലെടുത്ത് എറിഞ്ഞുവെന്നും ടീം അംഗങ്ങളോട് പറഞ്ഞു. അമ്മയുടെ പ്രായുളള വ്യക്തി ഗെയിമിന്റെ ഭാഗമായിട്ട് കല്ലെടുത്ത് എറിഞ്ഞത് ശരിയല്ലെന്നാണ് മജിസിയ പറഞ്ഞു. താരത്തിന്റെ ഈ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കള്ളം പറഞ്ഞുവെന്നും മജിസിയ കളവാണ് പറയുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. മാജിസിയയെ തള്ളി പറയുന്നതിനോടൊപ്പം തന്നെ ഭാഗ്യലക്ഷ്മിയെ പിന്തുണക്കുന്നുമുണ്ട്.

പിന്തുണ

ഇക്കാര്യത്തിൽ ഭാഗ്യലക്ഷ്മിക്കൊപ്പമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഭാഗ്യ ചേച്ചി നല്ല മത്സരാർഥിയാണെന്നും ഫെയർ ഗെയിം ആണ് കളിക്കുന്നതെന്നുമാണ് അധികം പേരും പറയുന്നത്. ഉള്ളവില കളയരുതെന്നും മജിസിയയോട് മറ്റുള്ളവർ പറയുന്നുണ്ട് . മജിസിയ കാണിച്ചത് മോശമാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. കാണുന്നവരെ ഫൂൾ ആക്കരുതെന്നും മജിസിയയോട് പറയുന്നുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു മജിസിയയും ഭാഗ്യലക്ഷ്മിയും. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുകയാണ്.

Recommended Video

Bigg Boss Malayalam :ടാസ്കിന്റെ പേരിലും മുട്ടനടി, എജ്ജാതി ദുരന്തങ്ങൾ
നിറ കണ്ണുമായി ഭാഗ്യലക്ഷ്മി

ഇന്നലെ കല്ല് പ്രശ്നത്തോടെയാണ് എപ്പിസോഡ് അവസാനിച്ചത്. എന്നാൽ പുതിയ പ്രെമോ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി കരഞ്ഞ് കൊണ്ട് കൺഫെഷൻ റൂമിൽ ഇരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ കാരണം എന്താണെന്ന് വ്യക്തമല്ല. തനിക്ക് പോകണമെന്നാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ...ഈ മുഖം ഇങ്ങനെ ആരും കാണരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. എനിക്ക് ഭക്ഷണം സ്നേഹം ആണ്. ഇപ്പോൾ അത് എനിക്ക് ഇല്ലെന്നു തോനുന്നു. എനിക്ക് ഗെയിം കളിയ്ക്കാൻ അറിയില്ല. ഗെയിം കളിയ്ക്കാൻ അറിയാത്തവർ ഇവിടെ നിക്കരുത്.', എന്നാണ്. പ സോഷ്യൽ മീഡിയയിൽ ഇതും ചർച്ചയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X