ഇനി സജ്‌ന കിച്ചന്‍ ടീമില്‍ വേണ്ട; നോബിയെ കൊണ്ട് തീരുമാനം എടുപ്പിച്ച് താരങ്ങള്‍, പിണക്കത്തോടെ ഭാഗ്യലക്ഷ്മിയും
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഫിറോസിനും സജ്‌ന ഫിറോസിനും ബിഗ് ബോസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നു. വീടിനുള്ളില്‍ ഒരു പ്രശ്‌നം തുടങ്ങി വെച്ച് തങ്ങളെ എല്ലാവരും ചേര്‍ന്ന് ആക്രമിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. ഇതിലൂടെ സ്‌ക്രീന്‍ സ്‌പേസും താരദമ്പതിമാര്‍ നേടി കഴിഞ്ഞു.
പുതിയ എപ്പിസോഡില്‍ കിച്ചന്‍ ഡ്യൂട്ടിയുടെ പേരില്‍ ഭാഗ്യലക്ഷ്മിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സജ്‌ന. അതിരാവിലെ എഴുന്നേറ്റ് ചോറും സാമ്പാറുമൊക്കെ വെച്ച് ഭാഗ്യലക്ഷ്മി കിച്ചന്‍ ടീമിന്റെ ജോലി ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു സജ്‌നയ്ക്ക്. രാവിലെ തന്നെ വഴക്കുണ്ടാക്കാന്‍ വയ്യെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി നോബിയെയും കിടിലം ഫിറോസിനെയും വിളിച്ച് എഴുന്നേല്‍പ്പിച്ചു.

ഇരുവരും വന്ന് കാര്യം അന്വേഷിച്ചപ്പോള്‍ കിച്ചന്‍ ടീമിലുള്ളവരോട് അഭിപ്രായം ചോദിക്കാതെ ഭാഗ്യലക്ഷ്മി സ്വന്തം ഇഷ്ടത്തിന് ഭക്ഷണം ഉണ്ടാക്കുകയാണെന്നും ചപ്പാത്തിയ്ക്ക് പകരം പുട്ട് ഉണ്ടാക്കിയത് കാരണം മാവ് തീര്‍ന്നതായിട്ടും സജ്‌ന ആരോപിക്കുന്നു. രാത്രിയില്‍ കഞ്ഞി ഉണ്ടാക്കിയതും ഭാഗ്യലക്ഷ്മിയുടെ താല്‍പര്യത്തിനാണെന്നും തങ്ങളോട് അഭിപ്രായം ചോദിച്ചില്ലെന്നും സജ്‌ന വീണ്ടും ആരോപിച്ചതോടെ ഇന്നലെ ഗ്രൂപ്പ് മീറ്റിങ്ങില്‍ കഞ്ഞി ഉണ്ടാക്കാന്‍ തീരുമാനിച്ചതാണെന്ന് നോബി വ്യക്തമാക്കി.
മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ഇങ്ങനെയാണെങ്കില്‍ കിച്ചണ്‍ ഡ്യൂട്ടി വേണ്ടെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി ദേഷ്യപ്പെട്ട് ഇറങ്ങി പോയി. എന്നാല്‍ സജ്‌ന ഇനി കിച്ചന്‍ ടീമില്‍ തുടരേണ്ട എന്ന തീരുമാനമാണ് ക്യാപ്റ്റനായ നോബി എടുത്തത്. ഇതോടെ തനിക്ക് ജോലി ചെയ്യാന്‍ അവസരം തരാതെ ഒറ്റയ്ക്ക് ചെയ്യുകയാണെന്നും ഇവിടുത്തെ ഗ്രൂപ്പീസം അവസാനിപ്പിക്കണമെന്നും സജ്‌ന പറഞ്ഞു. നോബിയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications