കൺഫെഷൻ റൂമിൽ വിങ്ങിപ്പൊട്ടി ഭാഗ്യലക്ഷ്മി, കരച്ചിലടക്കാനാവാതെ നടി പറഞ്ഞത്
ബിഗ് ബോസ് സീസണ്‍ 3യിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം ഭാഗ്യലക്ഷ്മി തുറന്നുപറയാറുണ്ട്. തന്നെ ചൊറിയാന്‍ എത്തുന്നവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് ഇതുവരെ അവര്‍ നല്‍കിയത്. ബിഗ് ബോസില്‍ കൂടുതല്‍ ദിവസങ്ങള്‍ നില്‍ക്കുമെന്ന് എല്ലാവരും കരുതുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് ഭാഗ്യലക്ഷ്മി. അമ്മയുടെയും ചേച്ചിയുടെയുമൊക്കെ സ്ഥാനമാണ് ഭാഗ്യലക്ഷ്മിക്ക് സഹ മല്‍സരാര്‍ത്ഥികളെല്ലാം നല്‍കുന്നത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ബിഗ് ബോസ് ഹൗസിലെ സീനിയറായിട്ടുളള ആളെന്നെ നിലയിലുളള ബഹുമാനം എല്ലാവരും ഭാഗ്യലക്ഷ്മിക്ക് നല്‍കാറുണ്ട്. തിരിച്ച് എല്ലാവരെയും തന്‌റെ പ്രിയപ്പെട്ടവരായി ഭാഗ്യലക്ഷ്മിയും കാണുന്നു. പ്രായം കൂടിയ ആളാണെന്ന് മറന്ന് നിങ്ങളില്‍ ഒരാളായി എന്നെ കാണണമെന്ന് മുന്‍പ് ഭാഗ്യലക്ഷ്മി എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു.

ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് ഭാഗ്യലക്ഷ്മി കാഴ്ചവെക്കാറുളളത്. അതേസമയം ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയില്‍ വിങ്ങിപ്പൊട്ടുന്ന ഭാഗ്യലക്ഷ്മിയെ കാണിച്ചിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ വെച്ച് നിറകണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മി സംസാരിക്കുന്നത്. ഈ മുഖം ആരും ഇങ്ങനെ കാണരുതെന്ന് എനിക്ക് ആഗ്രഹമുണ്ടെന്ന് കണ്ണ് നിറഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.

എനിക്ക് ഭക്ഷണം സ്‌നേഹമാണ്. ഇപ്പോ അതെനിക്ക് ഇല്ലെന്ന് തോന്നുന്നു. എനിക്ക് ഗെയിം കളിക്കാന്‍ അറിയില്ല. ഗെയിം കളിക്കാന്‍ അറിയാത്തവര് ഇവിടെ നില്‍ക്കരുത്. എന്നാണ് വീഡിയോയില്‍ ഭാഗ്യലക്ഷ്മി പറയുന്നത്. കഴിഞ്ഞ ദിവസം പൊന്ന് വിളയും മണ്ണ് എന്ന വീക്കിലി ടാസ്‌കിനിടെ മജ്‌സിയ ഭാനുവുമായി ഭാഗ്യലക്ഷ്മി വഴക്കിട്ടിരുന്നു. ഭാഗ്യലക്ഷ്മിയും ഭാനുവും ഒരു ഗ്രൂപ്പില്‍ നിന്നാണ് ടാസ്‌ക് കളിച്ചത്.

ഇതിനിടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ഡിംപലിന്റെ ടീമംഗങ്ങളെ ഭാനു സഹായിച്ചുവെന്ന് ആരോപിച്ചായിരുന്നു ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. ടാസ്‌ക്കിനിടെയില്‍ ഡിംപല്‍, റംസാന്‍, സജ്‌ന എന്നിവരുള്‍പ്പെട്ട പോലീസ് ടീമിന്‌റെയടുത്ത് മജ്‌സിയ പോയത് ശരിയായില്ലെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇത് വലിയ ചീറ്റിങ്ങായി പോയെന്നും ഭാഗ്യലക്ഷ്മി ഭാനുവിനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് താന്‍ ശേഖരിച്ച കല്ലുകളെല്ലാം ഭാഗ്യലക്ഷ്മി ഭാനുവിന് നല്‍കിയിരുന്നു. തുടര്‍ന്ന് സായി വിഷ്ണുവും മറ്റുളളവരും വന്ന് പ്രശ്‌നം പരിഹരിച്ചു. തുടര്‍ന്ന് മജ്‌സിയയ്ക്ക് നല്‍കിയ കല്ലുകള്‍ തിരിച്ചുവാങ്ങിയ ശേഷമാണ് ഭാഗ്യലക്ഷ്മി പോയത്. ഈ ഗെയിം എല്ലാവരും വ്യക്തിപരമായിട്ട് എടുക്കുകയാണെന്നാണ് ഭാഗ്യലക്ഷ്മിയുടെ സംഭവത്തിന് പിന്നാലെ മജ്‌സിയ പറഞ്ഞത്.

അതേസമയം ഈ സംഭവത്തിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പുതിയ വീഡിയോ വന്നിരിക്കുന്നത്. എന്നാല്‍ ഭാഗ്യലക്ഷ്മി എന്തിനാണ് കരുയുന്നതെന്ന കാര്യം വ്യക്തമല്ല. ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിലായിരിക്കും ഇത് കാണിക്കുക. ബിഗ് ബോസിലെ ശക്തയായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. ഏത് ടാസ്‌ക്കായാലും വളരെ ആക്ടീവായി തന്നെ അതില്‍ ഭാഗ്യലക്ഷ്മി പങ്കെടുക്കാറുണ്ട്.

വീഡിയോയ്ക്ക് പിന്നാലെ ചേച്ചി ഇങ്ങനെ തളരരുതെന്ന് പറഞ്ഞാണ് ആരാധകര്‍ എത്തുന്നത്. ചേച്ചി തളരരുത്..കുറെ പേര്‍ ചേച്ചിക്ക് കട്ട സപ്പോര്‍ട്ട് ആയിട്ട് പുറത്തുണ്ട്. ജയിച്ചു വാ എന്നാണ് ഒരാള്‍ കമന്‌റ് ചെയ്തിരിക്കുന്നത്. ഭാഗ്യലക്ഷ്മി അവിടെ യൂത്ത് എന്ന് പറഞ്ഞു നില്‍ക്കുന്ന പലരെക്കാളും ആക്റ്റീവ് ആന്‍ഡ് സ്‌ട്രോങ്ങ് ആണ്.
ചുരുങ്ങിയത് 50 ദിവസത്തിന് മേലെ നില്‍ക്കാന്‍ അര്‍ഹത ഉള്ള പ്ലയെര്‍ ആണ് എന്ന് മറ്റൊരാളും കമന്‌റ് ചെയ്തിരിക്കുന്നു.


Click it and Unblock the Notifications