നന്നായി പെര്‍ഫോം ചെയ്തിട്ടും സജ്‌നയ്ക്ക് ജയില്‍ ശിക്ഷ; ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരിക്കട്ടേന്ന് കിടിലനും
ബിഗ് ബോസിലെ കഴിഞ്ഞ വീക്ക്‌ലി ടാസ്‌കിന്റെ പ്രകടനം വിലയിരുത്തി രണ്ട് മത്സരാര്‍ഥികളെ ജയിലിലേക്ക് അയച്ചിരിക്കുകയാണ്. ഫിറോസ് ഖാന്‍ സജ്‌ന ദമ്പതിമാരും സൂര്യ മേനോനുമായിരുന്നു ഇത്തവണ ജയിലില്‍ കിടക്കാനുള്ള അവസരം ലഭിച്ചത്. അതേ സമയം വീക്ക്‌ലി ടാസ്‌കില്‍ ഏറ്റവും മികവ് പുലര്‍ത്തിയ സജ്‌ന ജയിലില്‍ പോയത് ശരിയല്ലെന്ന നിഗമനത്തിലാണ് മത്സരാര്‍ഥികളും പ്രേക്ഷകരും.
സഹമത്സരാര്‍ഥികളെല്ലാം ചേര്‍ന്നാണ് ഏറ്റവും നന്നായി പെര്‍ഫോം ചെയ്തവരെയും മോശമെന്ന് തോന്നുന്നവരെയും തിരഞ്ഞെടുക്കുന്നത്. അങ്ങനെ കൂടുതല്‍ പേരുടെയും അഭിപ്രായങ്ങള്‍ക്ക് അവസാനം സജ്‌ന-ഫിറോസ് ജയിലിലേക്ക് നയിക്കപ്പെട്ടു. എന്നാല്‍ അത് ശരിയായില്ലെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അടക്കമുള്ള താരങ്ങള്‍.

'റിതു പറഞ്ഞത് പോലെ തന്നെ അണ്ണാ നിങ്ങള്‍ പെര്‍ഫോം ചെയ്തില്ലെങ്കില്‍ ഞാനും അകത്താവുമെന്ന് അവള്‍ പറഞ്ഞിരുന്നു. എനിക്ക് അതാണ് സങ്കടം. കാരണം അവള്‍ എന്ത് മനോഹരമായിട്ടാണ് അത് ചെയ്തത്. ശരിക്കും ഈ ആഴ്ച ലാല്‍ സാര്‍ ഈ ആഴ്ച ഏറ്റവും നന്നായി പെര്‍ഫോം ചെയ്തതെന്ന് ചോദിച്ചാല്‍ നൂറ് ശതമാനം നമ്മളെല്ലാവരും സജ്‌നയെ സപ്പോര്‍ട്ട് ചെയ്യുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അതേ സമയം അവര്‍ക്ക് കൂടുതല്‍ സമയം ഒന്നിച്ച് ചെലവഴിക്കാനുള്ള സമയം അതില്‍ നിന്നും ലഭിക്കട്ടേ എന്നായിരുന്നു കിടിലം ഫിറോസ് പറയുന്നത്. അത് അങ്ങനെ എടുക്കയാണെങ്കില്‍ ഓക്കെ എന്ന് ഭാഗ്യലക്ഷ്മിയും പറയുന്നു.
നന്നായി പെര്‍ഫോം ചെയ്തിട്ടും സജ്‌ന ജയിലില്‍ പോയത് വിഷമുണ്ടാക്കിയ കാര്യമാണെന്നാണ് ആരാധകരും പറയുന്നത്. സന്ധ്യ ഓക്കെ അവിടെ എന്ത് ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് കാഴ്ച വെച്ചതെന്നും ചിലര്‍ ചോദിക്കുന്നു. സജ്‌ന അല്ലാതെ മറ്റ് സ്ത്രീകളാരും തന്നെ നന്നായി ഗെയിം കളിച്ചതായി കണ്ടില്ല. ജയിലിലേക്ക് എല്ലാവരും കൂടി തള്ളി വിട്ടതിന് ശേഷം നല്ല കാര്യം പറയുന്നത് അത്ര ശരിയാണോ. തുടങ്ങി സജ്‌നയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.


Click it and Unblock the Notifications