ഫിറോസ് പറഞ്ഞത് മോശം ടോണില്‍, സായി ഉണ്ടാക്കിയ നാരങ്ങവെളളം നിരസിച്ച് ഭാഗ്യലക്ഷ്മി

By Midhun Raj

ബിഗ് ബോസ് ഹൗസില്‍ ഭാഗ്യലക്ഷ്മിക്ക് തീരെ ഇഷ്ടമില്ലാത്ത മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് പൊളി ഫിറോസ്. ഫിറോസിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മുന്‍പ് പലതവണ ഭാഗ്യലക്ഷ്മി ഷോയില്‍ പറഞ്ഞിരുന്നു. തനിക്കെതിരെയുളള പരാമര്‍ശങ്ങള്‍ക്കും വഴക്കിനും പിന്നാലെയാണ് ഭാഗ്യലക്ഷ്മി ഇത്തരമൊരു തീരുമാനമെടുത്തത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും ഭാഗ്യലക്ഷ്മിയുംഫിറോസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക്കായ അലക്ക് കമ്പനി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഫിറോസിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഭാഗ്യലക്ഷ്മി വീണ്ടും പറഞ്ഞത്.

ഗ്ലാമറസായി ആന്‍ഡ്രിയ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

ക്യാപ്റ്റനായ സായി വിഷ്ണു നാരങ്ങ വെളളം ഉണ്ടാക്കി കൊണ്ടുവന്നപ്പോള്‍ ഭാഗ്യലക്ഷ്മി അത് നിരസിച്ചിരുന്നു. പൊളി ഫിറോസിന്‌റെ മോശം ടോണിലുളള വാക്കുകളാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്. അവര്‍ക്കും കൂടി ഉണ്ടാക്കി കൊട് എന്ന് തമിഴില്‍ പറയുകയായിരുന്നു ഫിറോസ്. അങ്ങനെ മോശം ടോണില്‍ പറയുമ്പോള്‍ സായി വിഷ്ണു അത് തടയാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മി നാരങ്ങവെളളം വേണ്ടെന്നുവെച്ചത്.

വസ്ത്രങ്ങള്‍ അലക്കി എല്ലാവരും ക്ഷീണിച്ച

വസ്ത്രങ്ങള്‍ അലക്കി എല്ലാവരും ക്ഷീണിച്ച സമയത്താണ് ടീം നോക്കാതെ സായി എല്ലാവര്‍ക്കുമായി നാരങ്ങവെളളവുമായി എത്തിയത്. എന്നാല്‍ ഭാഗ്യലക്ഷ്മി ഇക്കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കികൊടുക്കൂവെന്ന് പറയുന്നത് എങ്ങനെയാണ് തെറ്റാകുന്നത് എന്ന് ഫിറോസ് ചോദിച്ചു. എന്നാല്‍ ഫിറോസ് മോശം ടോണിലാണ് അത് പറഞ്ഞത് എന്നതില്‍ ഭാഗ്യലക്ഷ്മി ഉറച്ചുനിന്നു.

എന്താണ് എന്റെ തെറ്റെന്ന് വ്യക്തമാക്കാന്‍

എന്താണ് എന്റെ തെറ്റെന്ന് വ്യക്തമാക്കാന്‍ ഫിറോസ് ആവശ്യപ്പെട്ടപ്പോള്‍ തന്നോട് മറുപടി പറയാന്‍ ഞാനില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. തുടര്‍ന്ന് നിങ്ങള്‍ എല്ലാവരോടും മറുപടി പറയുന്ന ആളല്ലെയെന്ന് ഫിറോസ് ചോദിച്ചു. ഞാന്‍ നിങ്ങളോട് പറയാറില്ലല്ലോ, എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ല. താനും ഭാര്യയും ഒഴികെ ബാക്കി എല്ലാവരം ഫേക്കാണെന്ന് പറഞ്ഞുനടക്കുന്ന ആളാണ് നിങ്ങള്‍.

ജനങ്ങള്‍ ബുദ്ധിയുളളവരാണ്

ജനങ്ങള്‍ ബുദ്ധിയുളളവരാണ്. അവര്‍ എല്ലാം മനസിലാക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പിന്നാലെ ഫിറോസ് ക്യാരക്ടര്‍ ആയിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മിയോട് സായി പറഞ്ഞു. ഫിറോസ് അത് പറയേണ്ടിയിരുന്നോ എന്നത് മാത്രമാണ് പ്രശ്‌നമെന്നും സായി പറഞ്ഞു. ടീമിലുളളവര്‍ക്കല്ല എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ നാരങ്ങവെളളം ഉണ്ടാക്കിയതെന്ന് സായി വീണ്ടും പറഞ്ഞു. എന്നാല്‍ ഭാഗ്യലക്ഷ്മി അത് വാങ്ങാതെ നിരസിക്കുകയായിരുന്നു.

സായിയും നോബിയുമാണ്

സായിയും നോബിയുമാണ് നാരങ്ങവെളളവുമായി ഭാഗ്യലക്ഷ്മിയുടെ അടുത്ത് ആദ്യം എത്തിയത്. എന്നാല്‍ ഫിറോസിന്‌റെ മോശം ടോണിനെ കുറിച്ച് പറഞ്ഞ് ഭാഗ്യലക്ഷ്മി നിരസിച്ചു. സൂര്യയും പൊളി ഫിറോസ് പറഞ്ഞത് ഏത് രീതിയിലായിരുന്നു എന്ന് തുറന്നുപറഞ്ഞിരുന്നു. സായി വിഷ്ണു വളരെ സംയമനം പാലിച്ചാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. എന്നാല്‍ ഭാഗ്യലക്ഷ്മി തന്‌റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഹൗസില്‍ ഇതിന് മുന്‍പും ഭാഗ്യലക്ഷ്മിയും ഫിറോസ് ഖാനും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി പൊളി ഫിറോസിനോട് അധികം സംസാരിക്കാന്‍ ഭാഗ്യലക്ഷ്മി തയ്യാറായിരുന്നില്ല. മുന്‍പ് നടന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X