ഇതേ വ്യക്തി വീട്ടിൽ കയറി നാല് മണിക്കൂറിനകത്താണ് ഇവിടെ യുദ്ധം തുടങ്ങിയത്...
ബിഗ് ബോസ് സീസൺ3 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ദിവസവും ഹൗസിനുള്ളിൽ അരങ്ങേറുന്നത്. ഷോ ആരംഭിച്ച് 27 ദിവസം പൂർത്തിയാകുകയാണ്. മത്സരം കടുക്കുന്നതിനോടൊപ്പം തന്നെ മത്സരാർഥികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും രൂക്ഷമാകുകയാണ് ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഫിറോസ് ഖാന്റേത്. ഷോയിൽ എത്തിയ ആദ്യം ദിവസം തന്നെ ഹൗസിൽ ഫിറോസ് ചർച്ചയായിരുന്നു.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ വലിയ വഴക്കുകളും ബഹളങ്ങളുമൊന്നുമില്ലാതെ സന്തോഷമായിട്ടായിരുന്നു മുന്നോട്ട് പോയത് ഭാഗ്യലക്ഷ്മി- ഫിറോസ് ഖാൻ പ്രശ്നം വീക്കിലി ടാസ്ക്കിലൂടെ ലഭിച്ച സന്തോഷം കെടുത്തുന്ന തരത്തിലുള്ളതായിരുന്നു. വാരാന്ത്യത്തിലായിരുന്നു ബിഗ്ബോസ് ഹൗസിൽ പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കുന്നത്. ഇപ്പോഴിത ഭാഗ്യലക്ഷ്മി- ഫിറോസ് ഖാൻ പ്രശ്നം ഹൗസിൽ വീണ്ടും ചർച്ചയാവുകയാണ്. മോഹൻലാൽ തന്നെയാണ് ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പിന്നീട് ഈ പ്രശ്നത്തെ കുറിച്ച് മോഹൻലാൽ ഫിറോസ് ഖാനോടും ഭാഗ്യലക്ഷ്മിയോടും ചോദിക്കുകയും ചെയ്തു.
വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്നാണ് ഫിറോസ് ഖാനോട് മോഹൻലാൽ പറഞ്ഞത്. പിന്നീട് ഭാഗ്യലക്ഷ്മിയാടും ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു.
"സാറ് പറഞ്ഞതുപോലെ ഇതൊരു ഗെയിം ആണ്. ആ ഗെയിമില്‍ ചതിയും വഞ്ചനയും ഉണ്ടാവരുത് എന്ന് എനിക്കൊരു ആഗ്രഹമുണ്ട്. ഇനിയിപ്പൊ ഒരു ടാസ്‍ക് വരുമ്പോള്‍ എന്ത് ചതിയില്‍ക്കൂടിയും ശ്രമിച്ച് ആ ടാസ്‍കില്‍ വിജയിക്കാന്‍ നമുക്ക് ശ്രമിക്കാം. എന്നാല്‍ ഇത് ഒരു മോണിംഗ് ആക്റ്റിവിറ്റി ആയിരുന്നു. അദ്ദേഹം പറയുന്നത് താന്‍ ഈ വീട്ടിലേക്ക് വരുമ്പോള്‍ വളരെ പ്രതീക്ഷയോടെ കണ്ട രണ്ട് വ്യക്തികളാണ് ഭാഗ്യലക്ഷ്‍മിയും കിടിലം ഫിറോസും, പക്ഷേ ഇന്ന് എനിക്ക് പറയാന്‍ തോന്നുന്നത് ഇവര്‍ രണ്ടുപേരും വിഷക്കടലുകളാണ് എന്നാണ്. ഇതേ വ്യക്തി ഈ വീട്ടിനുള്ളില്‍ കയറി നാല് മണിക്കൂറിനകമാണ് ഇവിടെ യുദ്ധം തുടങ്ങിയത്. അപ്പോള്‍ യഥാര്‍ഥത്തില്‍ വന്നത് യുദ്ധം ചെയ്യാനാണോ. അങ്ങനെയാണെങ്കില്‍ ഒരാളെ വേദനിപ്പിക്കലാണോ ഈ ഗെയിം. ഒരാളെ അപമാനിക്കുകയാണ്. വെടക്കാക്കി തനിക്കാക്കുക എന്ന് പറയുന്നതുപോലെ. ഇതല്ല ഗെയിം. എനിക്ക് എന്‍റെ ജീവിതത്തില്‍ കളിക്കാന്‍ കിട്ടിയിരിക്കുന്ന ഏറ്റവും മനോഹരമായ ഒരു പ്ലാറ്റ്ഫോം ആണ്. ഞാന്‍ ഇതുവരെ ഗെയിമില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ ഇത് വല്ലാത്തൊരു അവസ്ഥയിലേക്കാണ് എന്നെ കൊണ്ടുപോകുന്നത്", ഭാഗ്യലക്ഷ്‍മി പറഞ്ഞു.
എല്ലാവരും ആ നിയമപുസ്തകം ഒന്നും കൂടി നോക്കൂ. അത് അനുസരിച്ച് പെരുമാറാനാണ് ഞാൻ ഇപ്പോൾ പറയുന്നത്. ഇത് കഴിഞ്ഞിട്ട് വേണമെങ്കിൽ എനിക്ക് എന്റെ തീരുമാനം എടുക്കാനുള്ള സാതന്ത്ര്യമുണ്ട്. ഈ ബിഗ് ബോസ് നൽകിയിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു.. പിന്നീട് ഭാഗ്യലക്ഷ്മിയും സജ്നയും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചും മോഹൻലാൽ ചോദിച്ചിരുന്നു, ഭാഗ്യലക്ഷ്മിയും സജ്നയും തങ്ങളുടെ വശം വ്യക്തമാക്കുകയും ചെയ്തു.
ഒടുവിൽ ഈ പ്രശ്നത്തിന് മോഹൻലാൽ ഒരു പരിഹാരം പറയുകയായികുന്നു. ഇനി കിച്ചൺ ടീമിൽ ഭാഗ്യലക്ഷ്മിയെ ഇടരുതെന്നാണ് മോഹൻലാൽ പറഞ്ഞത്. കൂടാതെ ഇനി കുറച്ച് ദിവസത്തേയ്ക്ക് അടുക്കളയിലേയ്ക്ക് പോകണ്ട എന്നും മോഹൻലാൽ പറഞ്ഞു. ഇനി ആരെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് ഭാഗ്യലക്ഷ്മി മറുപടിയായി പറഞ്ഞത്. ഇനി അടുക്കളയിലേയ്ക്കേ പോകേണ്ട എന്നും മോഹൻലാൽ പറഞ്ഞ് ആ പ്രകശ്നം അവസാനിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications