എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് പുറത്താക്കിതരൂ, ഫിറോസിന്‌റെ വാക്കുകള്‍ക്ക് പിന്നാലെ ഭാഗ്യലക്ഷ്മി

By Midhun Raj

ബിഗ് ബോസ് മോണിംഗ് ആക്ടിവിറ്റിയില്‍ പങ്കെടുക്കവേ ഫിറോസ് ഖാന്‍ നടത്തിയ പരാമര്‍ശത്തില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി. ബിഗ് ബോസില്‍ ചില വിഷക്കടലുകളുണ്ടെന്നും ഭാഗ്യലക്ഷ്മിയാണ് അതില്‍ ഒരാളെന്നുമാണ് ഫിറോസ് പറഞ്ഞത്. ആ സമയത്ത് കെെയ്യടിച്ച ഭാഗ്യലക്ഷ്മി തൊട്ടുപിന്നാലെ നോബി അരികില്‍ എത്തിയപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. നോബി ആശ്വസിപ്പിക്കുന്നതിനിടെ, എന്നെ എന്തുവേണേല്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ വിഷം എന്നൊക്കെ പറയുന്നതുണ്ടല്ലോ.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

പലരും പല രീതിയില്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ വിഷം എന്നൊന്നും എന്നെ ആരും പറഞ്ഞിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സജ്‌ന ഫിറോസിനെ കുറിച്ച് കുറ്റം പറഞ്ഞപ്പോള്‍ അവരെ ആശ്വസിപ്പിച്ച ആളാണ് ഞാന്‍. ആ എന്നെയാണ് അവര്‍ പറയുന്നത് വിഷം എന്ന്.

പിന്നാലെ ഫിറോസ് മാത്രമല്ലേ

പിന്നാലെ ഫിറോസ് മാത്രമല്ലേ അങ്ങനെ പറയുന്നുളളൂവെന്നും താനടക്കമുളള മറ്റെല്ലാവരും ചേച്ചിക്കൊപ്പമാണെന്നും നോബി പറഞ്ഞു. തുടര്‍ന്ന് ക്യാമറയിലൂടെ ബിഗ് ബോസിനോടുളള തന്റെ അഭ്യര്‍ത്ഥനയും ഭാഗ്യലക്ഷ്മി നടത്തി. എന്നെ ഉടന്‍ ഇവിടുന്ന് പുറത്താക്കിതരണം എന്നായിരുന്നു ഭാഗ്യലക്ഷമി ആവശ്യപ്പെട്ടത്. ബിഗ് ബോസ് പ്ലീസ് ഒന്ന് നോക്കൂ.

എന്നെ എങ്ങനെയെങ്കിലും

എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഒന്ന് പുറത്താക്കി തരൂ പ്ലീസ്. കാരണം വിഷം എന്ന വാക്ക് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്, പ്ലീസ് ഞാന്‍ കാലുപിടിച്ചുപറയുകയാണ്. എന്നെ ഒന്ന് പുറത്താക്കിതരൂ. എനിക്കിവിടെ നില്‍ക്കണ്ട. കാരണം നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ ഞാനായി നില്‍ക്കാന്‍ എനിക്ക് ഇവിടെ സാധിക്കില്ല.

എനിക്കറിയാം എന്റെ ശരികള്‍

എനിക്കറിയാം എന്റെ ശരികള്‍ എന്താണെന്ന്. അതുകൊണ്ട് എന്നെ ദയവ് ചെയ്ത് എങ്ങനെയെങ്കിലും വോട്ടിനു വേണ്ടിയൊന്നും കാത്തിരിക്കാതെ എന്നെ പുറത്താക്കാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടോയെന്ന് ഒന്ന് ആലോചിക്കൂ. പ്ലീസ്, ഭാഗ്യലക്ഷ്മി പറഞ്ഞു. അതേസമയം ഭാഗ്യലക്ഷ്മിക്ക് പുറമെ രണ്ടാമത്തെ വിഷകടലായി കിടിലം ഫിറോസിന്‌റെ പേരാണ് ഫിറോസ് ഖാന്‍ പറഞ്ഞത്.

ബിഗ് ബോസ് വീട്ടിലെ ഓര്‍മ്മകളെ കുറിച്ച്

ബിഗ് ബോസ് വീട്ടിലെ ഓര്‍മ്മകളെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ഒരു പുസ്തകം എഴുതുകയാണെങ്കില്‍ ആ പുസ്തകത്തില്‍ നിങ്ങളെ കൂടാതെ ഈ വീട്ടിലെ ആരെല്ലാമായിരിക്കും പ്രധാന കഥാപാത്രങ്ങള്‍, എന്തുക്കൊണ്ട് എന്നതായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ മോര്‍ണിംഗ് ആക്ടിവിറ്റി. ഈ സമയത്താണ് ഭാഗ്യലക്ഷ്മിക്കും കിടിലം ഫിറോസിനുമെതിരെ ഫിറോസ് ഖാന്‍ പറഞ്ഞത്.

Recommended Video

Bigg Boss Malayalam : വ്യക്തിഹത്യ എന്ന ആയുധവുമായി പൊളി ഫിറോസ് | FilmiBeat Malayalam
തന്‌റെ പുസത്കത്തിന്റെ പേരായി

തന്‌റെ പുസത്കത്തിന്റെ പേരായി സ്വര്‍ഗത്തിലെ മുഖംമൂടികള്‍ എന്നായിരിക്കും എന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. ഇത് ഒരു സത്യസന്ധമായ പുസ്തകം എഴുതണമെന്ന് പറഞ്ഞതുകൊണ്ടാണ്, വേണമെങ്കില്‍ എനിക്ക് നിങ്ങളെ സുഖിപ്പിച്ച് കുറച്ച് വാക്കുകളൊക്കെ പറയാം. എലിമിനേഷനില്‍ നിന്ന് ഒഴിവാക്കാം. തല്‍ക്കാലം എനിക്ക് അതില്‍ താല്‍പര്യമില്ല. എന്ന് പറഞ്ഞ ശേഷമായിരുന്നു താന്‍ ഇവിടെ കണ്ട വിഷക്കടലുകളെ കുറിച്ച് ഫിറോസ് ഖാന്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X