ആരോടും മിണ്ടിയാലും പൊളി ഫിറോസിനോട് ഇനി സംസാരിക്കില്ല, കാരണം പറഞ്ഞ് ഭാഗ്യലക്ഷ്മി

By Midhun Raj

ബിഗ് ബോസ് ഹൗസില്‍ ഭാഗ്യലക്ഷ്മിക്ക് അത്ര ഇഷ്ടമില്ലാത്ത മല്‍സരാര്‍ത്ഥിയാണ് ഫിറോസ് ഖാന്‍. മുന്‍പ് ഭാഗ്യലക്ഷ്മിക്കെതിരെ ഫിറോസ് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെയാണ് ഇതിന് കാരണം. അതേസമയം ഫിറോസിന്റെ ഭാര്യ സജ്‌നയെ ഭാഗ്യലക്ഷ്മിക്ക് ഇഷ്ടമാണ്. സജ്‌നയുടെ ടാസ്‌ക്കുകളിലെ പെര്‍ഫോമന്‍സുകള്‍ എല്ലാം നന്നായിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി മിക്കപ്പോഴും പറയാറുണ്ട്. എന്നാല്‍ പൊളി ഫിറോസിനോട് മാത്രമാണ് ഭാഗ്യലക്ഷ്മിക്ക് ഒത്തുപോകാന്‍ കഴിയാത്തത്. ബിഗ് ബോസ് ഹൗസില്‍ ഭാഗ്യലക്ഷ്മി എറ്റവും കുറവ് സംസാരിച്ചിട്ടുളളതും ഫിറോസിനോട് തന്നെയാണ്.

സ്വിം സ്യൂട്ടില്‍ ദിലീപിന്റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

അതേസമയം പൊളി ഫിറോസിനെ കുറിച്ച് അഡോണിയോട് കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി സംസാരിച്ചിരുന്നു. ഡിംപലും സോഫയില്‍ സമീപത്തിരിക്കുന്ന സമയത്തായിരുന്നു ഭാഗ്യലക്ഷ്മി സംസാരിച്ചത്. അഡോണിയോ, ഡിംപല്‍, ഫിറോസ്, നോബി, റംസാനോ ഇവര്‍ ആരോടായാലും എനിക്ക് കുഴപ്പമില്ല.

പക്ഷേ പൊളി ഫിറോസിനോട്

പക്ഷേ പൊളി ഫിറോസിനോട് ഇവിടുന്ന് പോകുന്നത് വരെ ഞാന്‍ അയാളോട് സംസാരിക്കുന്ന പ്രശ്‌നമില്ല എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്താണെന്നറിയുമോ, എന്റെ നിലവാരമല്ല അത്. എനിക്ക് പറ്റില്ല, എനിക്ക് അത്രയേ പറയാനുളളൂ. കാരണം അയാള് ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ നമ്മള്‍ക്ക് എങ്ങനെ വിശദീകരിക്കാന്‍ പറ്റും.

എങ്ങനെയാണ് അത് നമുക്ക് ജസ്റ്റിഫൈ ചെയ്യാന്‍

എങ്ങനെയാണ് അത് നമുക്ക് ജസ്റ്റിഫൈ ചെയ്യാന്‍ പറ്റുക. എങ്ങനെയാണ് നമുക്ക് അതിന് വിശദീകരണം കൊടുക്കാന്‍ കഴിയുക. അയാള്‍ വന്ന് കയറിയ നിമിഷം മുതല്‍ അങ്ങനെയാണ് പെരുമാറ്റം, അയാള്‍ ഒരു മുന്‍ധാരണയോട് കൂടി വന്നതാണ് ഇവിടെ. എന്നിട്ട് അയാള് പറയുവാണ് ഇവിടെയുളള പതിമൂന്ന് പേരും കളളന്മാരും ഫേക്കും. ഞാന്‍ മാത്രം പെര്‍ഫക്ട്.

അങ്ങനെ ചിന്തിക്കുന്ന ഒരാളോട്

അങ്ങനെ ചിന്തിക്കുന്ന ഒരാളോട് ഞാന്‍ എന്തെന്ന് പറഞ്ഞ് തര്‍ക്കിക്കും. ഭാഗ്യലക്ഷ്മി അഡോണിയോട് പറഞ്ഞു. ഇതിന് പിന്നാലെ കിടിലം ഫിറോസിനോടും പൊളി ഫിറോസിനെ കുറിച്ച് സംസാരിച്ചിരുന്നു ഭാഗ്യലക്ഷ്മി. കൂടാതെ സായിയെ കുറിച്ചും ഭാഗ്യലക്ഷ്മി പറഞ്ഞു. എനിക്ക് സായിയോട് അവന്‌റെ ചോദ്യത്തിന്‌റെ ഉദ്ദേശം അറിയണം. സായിയുടെ അടുത്ത് സംസാരിക്കണം, എന്താ നിന്‌റെ ഉദ്ദേശമെന്ന് അവനോട് ചോദിക്കണം.

ഇത് കേട്ട് എന്തിന് എന്നാണ്

ഇത് കേട്ട് എന്തിന് എന്നാണ് ഫിറോസ് പറഞ്ഞത്. മറുപടിയായി ഇതാണ് കുഴപ്പം നമ്മള് ഇങ്ങനെ സംസാരിക്കാത്തത് കൊണ്ടാണ് ഈ പ്രശ്‌നമെന്നാണ് പറയുന്നത്. പറയാനുളളത് മുഖത്ത് നോക്കി ചോദിക്കേണ്ടെ. ഫിറോസിനോട് ഞാന്‍ സംസാരിക്കില്ലെന്നെയുളളൂ. അത് ബിഗ് ബോസ് എന്നോട് ഫിറോസിനോട് സംസാരിക്കൂ എന്ന് പറഞ്ഞാലും ഞാന്‍ പറയും വെരി സോറി.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
എനിക്ക് ബുദ്ധിമുട്ടാണ് എന്ന് പറയും

എനിക്ക് ബുദ്ധിമുട്ടാണ് എന്ന് പറയും. ഇല്ല സാര്‍ അത് എനിക്ക് പറ്റില്ല. നിങ്ങള്‍ക്ക് എന്നെ തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ നിങ്ങള് ആ ഡോറ് അങ്ങ് തുറന്നുതന്നാല്‍ മതി. ഞാനങ്ങ് പോയ്‌ക്കോളാം. കിടിലം ഫിറോസിനോട് ഭാഗ്യലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X