സജ്നയേയും ഫിറോസിനേയും കുറിച്ച് ഭാഗ്യലക്ഷ്മി നോബിയോട് പറഞ്ഞത് കള്ളം, സത്യം ഇതോ...

ബിഗ് ബോസ് സീസൺ 3 25ാം ദിവസം പിന്നിടുകയാണ്. സംഭവബഹുലമായിട്ടാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരാർഥികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും വിയോജിപ്പുകളും വർധിച്ചു വരുകയാണ് പരസ്പരം ഏറ്റമുട്ടുന്നുമുണ്ട്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരുകളാണ് ഫിറോസിന്റേയും സജിനയുടേയും. വന്ന ദിവസം മുതൽ തന്നെ ഇവരുടെ പേരിൽ പരാതി ഉയരുകയാണ്.

bhagylakshmi

ഇപ്പോഴിത ക്യാപ്റ്റൻ നോബിയോട് ദമ്പതിമാരെ കുറിച്ചുളള പരാതിയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. മോഹൻലാൽ ഏൽപ്പിച്ച് ജോലി പോലും ഇരുവരും കൃത്യമായി എടുക്കുന്നില്ല എന്നാണ് സജ്നയേയും ഫിറോസിനേയും കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നത്. ഈ പരാതി ഭാഗ്യലക്ഷ്മിക്ക് മാത്രമല്ല ഹൗസിലെ മറ്റ് അംഗങ്ങൾക്കുമുണ്ട്. ഇവർ അത് പലപ്പോഴായി പറയുന്നുമുണ്ട് വീടിനുള്ളിൽ ഫിറോസ് തുപ്പിയതിന് മോഹൻലാൽ നൽകിയ ശിക്ഷയായിരുന്നു മൂന്ന് ദിവസം പൂന്തോട്ടത്തിന്റെ ഭാഗം അടിച്ച് വാരുക എന്നത്. മറ്റുള്ള പണിക്കൊപ്പം ഇതും ചെയ്യണമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സജ്നയും ഫിറോസും പൂന്തോട്ടം അടച്ച് വാരുന്ന വീഡിയോ പുറത്തു വന്നിരുന്നു. പുന്തോട്ടത്തിന് പകരം മറ ഹൗസിലെ മറ്റൊരു ഭാഗം അടിച്ചു വാരൻ ഒരുങ്ങുന്ന സജിനയെ ആയിരുന്നു വീഡിയോയിൽ കണ്ടത്. എന്നാൽ ഇത് തിരുത്തി കൊടുക്കുന്ന ഫിറോസിനേയും കാണിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ ഭാഗ്യലക്ഷ്മിയുടെ വാദം വ്യാജമാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇതിന് കൃത്യമായ ഉത്തരം ലഭിക്കണമെങ്കിൽ വാരാന്ത്യം വരെ കാത്തിരിക്കണം. മോഹൻലാൽ എത്തിയാൽ മാത്രമേ മത്സരാർഥികൾ തമ്മിലുള്ള ആരോപണത്തിന്റെ കൃത്യമായ ചിത്രം മനസ്സിലാക്കുകയുള്ളൂ.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam

ഭാഗ്യലക്ഷ്മിക്കെതിരെ രൂക്ഷ വിമർശനവുമായി സജ്ന രംഗത്തെത്തിയിരുന്നു.കിച്ചൻ ടീമിനോട് ആലോചിക്കാതെ ഭാഗ്യലക്ഷ്മി കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നു എന്നായിരുന്നു സജ്നയുടെ വാദം. ഭാഗ്യലക്ഷ്മിയും സജ്നയും തമ്മിലുള്ള പ്രശ്നത്തിൽനോബിയും കിടിലം ഫിറോസും ഇടപ്പെടുകയായിരുന്നു. ഇരുവരും
പക്ഷപാതം കാണിക്കുന്നു വെന്ന് സജ്ന ആരോപിച്ചു. ക്യാപ്റ്റൻ ആയിരിക്കുമ്പോഴെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്ന് സജ്ന നോബിയോടു പറഞ്ഞു. ബുദ്ധിമുട്ടാണെങ്കിൽ സജ്‌ന ഇനി കിച്ചന്‍ ടീമില്‍ തുടരേണ്ട എന്ന് നോബി പറയുന്നു. ഇതിന്റെ ബാക്കിയായിട്ടാണ് നോബിയും ഭാഗ്യലക്ഷിമിയും തമ്മിലുള്ള ചർച്ച നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X