ഭാഗ്യലക്ഷമിയ്ക്ക് ആദ്യമായി ആദ്യം പ്രതിഫലം കൊടുത്തത് പ്രേം നസീര്‍; ആരുമറിയാത്ത ബാല്യകാല കഥ വെളിപ്പെടുത്തി താരം
ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിലെ ശക്തയായ മത്സരാര്‍ഥിയായി മാറി കൊണ്ടിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വീട്ടില്‍ ഏറ്റവും പ്രായമുള്ള വ്യക്തി എന്നതിലുപരി ആദ്യ ടാസ്‌കില്‍ വിജയിച്ച് ക്യാപ്റ്റനായതും ഭാഗ്യലക്ഷ്മിയായിരുന്നു. ഓരോരുത്തരും തങ്ങളുടെ ജീവിതകഥ പറയുന്ന ടാസ്‌ക് ആയിരുന്നു കൊടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് പേര്‍ കരഞ്ഞ് കൊണ്ടാണ് തങ്ങളുടെ കഥ പറഞ്ഞത്.
ഇന്ന് ഭാഗ്യലക്ഷ്മിയ്ക്കുള്ള അവസരമായിരുന്നു. ബാല്യകാലത്തെ കുറിച്ച് പറയാനാണ് താരത്തോട് ആവശ്യപ്പെട്ടത്. അച്ഛന്‍ മരിച്ച് കിടന്നപ്പോള്‍ അമ്മ കരഞ്ഞത് ഓര്‍മ്മയുണ്ട്. മൂത്ത ചേച്ചി എന്നെ എടുത്ത് നടന്നതും ഓര്‍മ്മയുണ്ട്. പിന്നെ ഒന്നും അറിയത്തില്ലായിരുന്നു. അങ്ങനെ ചെറിയ പ്രായത്തില്‍ തന്നെയും സഹോദരങ്ങളെയും അമ്മ അനാഥാലയത്തില്‍ കൊണ്ട് വിട്ടതിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ഭാഗ്യലക്ഷ്മി പറഞ്ഞ് തുടങ്ങിയത്.

അനാഥാലയത്തില്‍ നിന്നും അമ്മയും അവരുടെ ചേച്ചി എന്റെ വല്യമ്മയും കൂടി വന്നാണ് ഞങ്ങളെ കൂട്ടി ചെന്നൈയിലെത്തുന്നത്. വല്യമ്മ നടി ശാരദയെ മലയാളം പഠിപ്പിക്കാന്‍ പോകുമായിരുന്നു. എന്നെ സിനിമയില്‍ അഭിനയിപ്പിക്കണമെന്നാണ് വല്യമ്മയുടെ ആഗ്രഹം. പക്ഷേ അമ്മ സമ്മതിപ്പിച്ചില്ല. അങ്ങനെ വല്യമ്മയുടെ വീട്ടില്‍ നിന്നുമിറങ്ങുകയാണ്. ക്യാന്‍സര്‍ രോഗിയായ അമ്മ ആശുപത്രിയില്‍ വെച്ച് തന്നെ അന്തരിച്ചു.
അന്ന് തനിക്ക് പതിനൊന്ന് വയസേ ഉണ്ടായിരുന്നുള്ളു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ തന്ന നൂറ് രൂപയും കൊണ്ട് താനാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇതോടെ വീണ്ടും ഞങ്ങള്‍ വല്യമ്മയുടെ അടുത്തേക്ക് എത്തി. അവിടെ നിന്നും ബാലതാരങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ എന്ന സിനിമയിലേക്ക് എത്തിച്ചു. ആദ്യമായി 250 രൂപയോളം എനിക്ക് പ്രതിഫലം തന്നത് നടന്‍ പ്രേം നസീര്‍ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി ഓര്‍മ്മിക്കുന്നു.


Click it and Unblock the Notifications