നിലത്ത് കിടന്ന് കരഞ്ഞു, ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് സത്യം മനസ്സിലായത്, പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി
ശബ്ദത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ഭാഗ്യലക്ഷ്മി. പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാർക്ക് ശബ്ദമായി മാറിയ ഭാഗ്യലക്ഷ്മി കടന്ന് വന്നത് അത്രസുഖകരമായ അവസ്ഥയിലൂടെയായിരുന്നില്ല. ഇപ്പോഴിത മനസ് പിടയുന്ന കഥ വെളിപ്പെടുത്തുകയാണ് ഭാഗ്യലക്ഷ്മി, ബിഗ് ബോസ് സീസൺ 3ലെ ടാസ്ക്കിലാണ് പ്രേക്ഷകർക്കാർക്കും അറിയാത്ത ആ ബാല്യകാലം വെളിപ്പെടുത്തിയത്. സഹമത്സരാർഥികൾ നിറകണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മിയുടെ ബാല്യകാലത്തെ കുറിച്ച് ശ്രവിച്ചത്.
അമലാ പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അച്ഛനെ പറ്റി പറഞ്ഞ് കൊണ്ടാണ് ബാല്യകാലത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞു തുടങ്ങിയത്. അച്ഛനെ കുറിച്ച് അവ്യക്തമായ ചില ഓർമകൾ മാത്രമാണ് ഉള്ളതെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. പ്രതാപമുള്ള ഒരു വ്യക്തിയായിരുന്നു, നല്ല ഉയരമുള്ള വെളുത്ത നിറമായിരുന്നു അദ്ദേഹത്തിന്. എന്നാൽ അമ്മ ഒരു ടിപ്പിക്കൽ ഭാര്യയായിരുന്നു. രാവിലെ അച്ഛന്റെ കാൽതൊട്ട് നമസ്കരിച്ചതിന് ശേഷമായിരുന്നു അന്നത്തെ ദിവസം തുടങ്ങുന്നത്.

ഞങ്ങൾ അഞ്ചു മക്കളാണ്. അഞ്ചാമതാണ് ഞാൻ. അതിൽ രണ്ടുപേരെ ഞാൻ കണ്ടിട്ടില്ല. മുറിഞ്ഞു പോയ ഫിലിം തുണ്ടുകൾ പോലെ ആയിരുന്നു എന്റെ ബാല്യം. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടമായി,
അച്ഛന്റെ വേർപാടിന് ശേഷം ഞങ്ങൾ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തു നിന്നും പോയി. മൂത്ത ചേച്ചിയെ ഓർമയില്ല. രണ്ടാമത്തെ ചേച്ചിയായ ഇന്ദിര ചേച്ചിയായിരുന്നു തന്നെ എടുത്ത് കൊണ്ട് നടന്നിരുന്നത്. എന്നാൽ പിന്നീട് അമ്മയ്‌ക്കൊപ്പം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മറ്റുള്ള രണ്ടുപേർ എവിടെ എന്ന് പോലും എനിക്ക് അറിവ് ഉണ്ടായിരുന്നില്ല.

മുറിഞ്ഞു പോയ ഫിലിം തുണ്ടുകൾ പോലെയായിരുന്നു കുട്ടിക്കാലം.ഒരു ദിവസം അമ്മ എന്നോട് പറഞ്ഞു നമുക്ക് ഒരു സ്ഥലം വരെ പോകാം എന്ന്. അങ്ങനെ ഞാൻ അമ്മയ്ക്ക് ഒപ്പം പോയി. അന്ന് ആദ്യമായിട്ടാണ് ബസ്സിൽ കയറുന്നത്. അവിടെ ചേച്ചി ഇന്ദിരയും ഉണ്ണിയേട്ടനും ഉണ്ടായിരുന്നു. എന്നെ അവിടെ നിർത്തിയതിന് ശേഷം അമ്മ അവിടെ നിന്ന് മടങ്ങി പോകുകയായിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. പിന്നീടാണ് അത് അനാഥമന്ദിരമാണെന്ന് തിരിച്ചറിഞ്ഞത്. അവിടെ നിന്നാണ് ജീവിതത്തിൽ ഒറ്റപ്പെടൽ ആരംഭിച്ചത്. അവിടെയെത്തി ആദ്യ നാളുകളിൽ ഒരുപാട് കരഞ്ഞെങ്കിലും പിന്നീട് ആ സ്ഥലവുമായി പെരുത്തപ്പെട്ട് പോകുകയായിരുന്നു. നാല് വർഷത്തോളം അവിട ജീവിച്ചു. അതിനിടെ ഇന്ദിര ചേച്ചി അവിടെ നിന്ന് 10 ക്ലാസ് കഴിഞ്ഞപ്പോൾ മറ്റൊരിടത്തേയ്ക്ക് പഠിക്കാൻ പോയി. ഞാനും ഉണ്ണിയേട്ടനും തുടർന്നും അവിടെ കഴിഞ്ഞു.

അവിടെ നിന്ന് പാട്ടും ഡാൻസുമൊക്കെ പഠിച്ചു. ഒരിക്കൽ അമ്മയുടെ ചേച്ചി തങ്ങളെ തേടി അവിടെയെത്തി.തന്നേയും ഉണ്ണിയേട്ടനേയും അവിടെ നിന്ന് മദ്രാസിലേയ്ക്ക് കൊണ്ട് പോയി. എന്നാൽ വല്യമ്മ തന്നെ പഠിക്കാനൊന്നും സമ്മതിച്ചിരുന്നില്ല. അവിടെ വീട്ടിലെ സകല ജോലികളും ചെയ്യിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ അമ്മ അവിടെയെത്തി. തങ്ങളെ അവിടുന്ന് കൂട്ടിക്കൊണ്ടുവന്ന കാരണത്തിന് വല്യമ്മയുമായി വലിയ വഴക്കുണ്ടായി.

അമ്മയ്ക്ക് ക്യാൻസർ രോഗമായിരുന്നു. തിരിച്ചറിഞ്ഞപ്പോൾ തന്നെ ചികിത്സ നടത്തി അമ്മയെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നു. താനും ചേട്ടനും സ്കൂളിൽ പോകൻ തുടങ്ങി. ആ സമയത്ത് വല്യമ്മ സിനിമാ നടി ശരദയെ മലയാളം പഠിപ്പിക്കാൻ പോകുമായിരുന്നു. തന്നെ സിനിമയിൽ അഭിനയിപ്പിക്കണം എന്നുള്ള ആവശ്യം അമ്മയോട് പറഞ്ഞു. എന്നാൽ അമ്മയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. അങ്ങനെ അമ്മ തന്നേയും ഉണ്ണിയേട്ടനേയും കൊണ്ട് ആ വീട് വിട്ട് ഇറങ്ങി. അവിടെ അടുത്ത് ഒരു വീട്ടിൽ താമസമാക്കി. ഒറ്റ മുറിയുള്ള ഓലപ്പുരയായിരുന്നു അത്. അവിടെ നിന്നാണ് ഞങ്ങളുടെ ജീവിതം തുടങ്ങിയത്.

അമ്മയോട് ചെറിയ സ്നേഹമൊക്കെ തോന്നിത്തുടങ്ങിയ സമയത്ത് വീണ്ടും ക്യാൻസർ വരുകയായിരുന്നു. ആശിപുത്രിയിൽ അഡ്മിറ്റ് ചെയ്തു. മറ്റാരുമില്ലാത്തത് കൊണ്ട് താൻ ആയിരുന്നു ആശുപത്രിയിൽ നിന്നത്. ചോറും കറിയും വെച്ച് ദിവസം രാവിലെ അമ്മയെ കാണാൻ പോകുമായിരുന്നു ഒരു ദിവസം. ഒരു ദിവസം അമ്മ മറ്റൊരാളോടൊപ്പം പോകാൻ തന്നെ നിർബന്ധിച്ചു. അത് വിസമ്മതിച്ച് അവിടുന്ന് ഇറങ്ങിയോടി. വല്യമ്മയോട് കാര്യ പറഞ്ഞു. ഇന്ദിര ചേച്ചി ഞങ്ങളുടെ അടുത്ത് എത്തി. പിന്നീട് കുറച്ച് ദിവസം താൻ അമ്മയെ കാണാൻ പോയില്ല. എന്നാൽ പിന്നീട് അമ്മ എന്നെ വിളിപ്പിക്കുകയായിരുന്നു.
Recommended Video

മറ്റുള്ളവരുടെ നിർബന്ധം കൊണ്ട് ഞാൻ അമ്മയെ കാണാൻ ആശുപത്രിയിൽ എത്തി. അപ്പോഴേയ്ക്കും അമ്മ പോയിരുന്നു. ആദ്യം അത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഡോക്ടർ തന്നിക്ക് കാര്യം പറഞ്ഞ് മനസ്സിലാക്കി തന്നു. 100 രൂപയും അദ്ദേഹം തന്നു. ആ നൂറ് രൂപയാണ് തനിക്ക് വലിയ ശക്തിയായി മാറിയത്. അതുമായി ആദ്യം ഓടിയത് വല്യമ്മയുടെ അടുത്തേക്കാണ്. പിന്നീടാണ് ചൈൽഡ് ആർട്ടിസ്റ്റായി സിനിമയിൽ ഡബ്ബ് ചെയ്യിക്കാനാരംഭിച്ചിരുന്നു. . പിന്നെ പോകെ പോകെ അവസരങ്ങളൊക്കെ കിട്ടിത്തുടങ്ങി. ഇവിടെ വരെയെത്തി. ഇതാണ് ബാല്യകാലമെന്ന് നിര കണ്ണുകളോടെ ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications