ഡിംപല്‍ ബിഗ് ബോസ് ഫൈനലിസ്റ്റാവുമെന്ന് എനിക്ക് ഉറപ്പുണ്ട്, പ്രവചനവുമായി ഭാഗ്യലക്ഷ്മി
ബിഗ് ബോസ് സീസണ്‍ 3യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാഹല്‍. പാതി മലയാളിയും പാതി നോര്‍ത്ത് ഇന്ത്യനുമായ ഡിംപല്‍ തന്റെ സംസാരത്തിലൂടെയും സ്വാഭവത്തിലൂടെയുമാണ് എല്ലാവരുടെയും ഇഷ്ടം നേടിയത്. ചെറുപ്പത്തില്‍ തനിക്ക് ഉണ്ടായ അപൂര്‍വ്വ രോഗത്തെ കുറിച്ചെല്ലാം ഡിംപല്‍ അടുത്തിടെ മനസുതുറന്നിരുന്നു. അതില്‍ നിന്നും തിരിച്ചുവന്ന തന്‌റെ ജീവിതകഥ പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് മറ്റു മല്‍സരാര്‍ത്ഥികള്‍ ഡിംപലിന് നല്‍കിയത്.

അതേസമയം ഡിംപലിനെയും മജീസിയ ഭാനുവിനെയും കുറിച്ച് ഭാഗ്യലക്ഷ്മി, അനൂപ് കൃഷ്ണന്‍, സൂര്യ തുടങ്ങിയവര്‍ നടത്തിയ സംഭാഷണം ശ്രദ്ധേയമായിരുന്നു. തനിക്ക് ഇവിടെ ശരിക്കും കണ്ട് പഠിക്കാന്‍ തോന്നിയത് മജീസിയയും ഡിംപലുമാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഡിംപലിന് എന്തിലും ഒരു യൂണിക്‌നെസ് ഉണ്ട്. ഭയങ്കര പോസിറ്റീവ് വൈബ്‌സ് ആണ് പുളളിക്കാരിക്ക്. കാരണം ഇത്രയും പ്രശ്‌നങ്ങളില്‍ നിന്ന് വന്നിട്ട് ആ ഒരു പ്രസന്റ്‌സ് ഓഫ് മൈന്‍ഡ് ഉണ്ടല്ലോ. എനിക്ക് ഡിംപലൊക്കെ അവസാനം വരെ ഫൈനല്‍ വരെ നില്‍ക്കണമെന്നുണ്ട്, ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത് കേട്ട് ഉറപ്പായിട്ടും നില്‍ക്കുമെന്നായിരുന്നു അനൂപും സൂര്യയും പറഞ്ഞത്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
മജീസിയയില്‍ തനിക്ക് ഇഷ്ടമായ കാര്യം അവള്‍ അവളുടെ മതത്തിലുളള എല്ലാ കാര്യങ്ങളും കറക്ടായിട്ട് പിന്തുടരുന്നുണ്ട്. അവര് ചെയ്യുന്നതിനേക്കാള്‍ മനോഹരമായി അവള്‍ ചെയ്യുന്നു. ഞാന്‍ കണ്ട മുസ്ലിം ആള്‍ക്കാരേക്കാള്‍ മനോഹരമായി അവള് നിസ്‌കരിക്കുന്നുണ്ട്. മറ്റ് എല്ലാം ചെയ്യുന്നുണ്ട്. അതേസമയം അവള്‍ക്ക് അവളുടെതായി വ്യക്തിത്വവും ഉണ്ട്. തന്റെതായ സ്വാതന്ത്ര്യം ഉണ്ട്. സ്വാതന്ത്ര്യം എന്നത് മതം വലിച്ച് എറിയുക എന്നുളളതല്ല. അത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു, മജീസിയയെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications