ചെയ്യാത്ത കുറ്റത്തിന് പഴിക്കേള്‍ക്കേണ്ടി വന്നു; ബിഗ് ബോസിനോട് പരിഭവം പറഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസന്റെ കഴിഞ്ഞ രണ്ട് സീസണുകളിലേക്കാളും മികവുറ്റ പ്രകടനമാണ് അവതാരകനായ മോഹന്‍ലാല്‍ കാഴ്ച വെക്കുന്നത്. ആദ്യ രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ക്കും വലിയൊരു ആവേശം നല്‍കാന്‍ ഷോ യ്ക്ക് സാധിച്ചിരുന്നു. മത്സരാര്‍ഥികളോട് പ്രത്യേക മമതയൊന്നും കാണിക്കാതെയാണ് അവതാരകന്റെ ഇടപെടലെന്ന് പറയുകയാണ് ആരാധകര്‍.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

കഴിഞ്ഞ എപ്പിസോഡുകളില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്ക് മോഹന്‍ലാല്‍ നല്‍കിയ മറുപടികളില്‍ നിന്നും ഇത് വ്യക്തമാവുന്നതാണ്. അതേ സമയം ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്യുന്നതില്‍ പരിഭവം പറഞ്ഞ് എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍. താനറിയാത്ത രണ്ട് കാര്യങ്ങള്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്.

പരിഭവം പറഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് വീട്ടില്‍ ഗ്യാസ് ആരോ തുറന്ന് വിട്ടത് വലിയ ചര്‍ച്ചയായിരുന്നു. അകത്തും പുറത്തും ഒരുപോലെ ഞെട്ടലുണ്ടാക്കിയെങ്കിലും അതാരാണ് ചെയ്തതെന്ന് മാത്രം ആര്‍ക്കും അറിയില്ലായിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാലിനോട് ഇക്കാര്യം ഭാഗ്യലക്ഷ്മി ചോദിച്ചു. എന്നാല്‍ ക്ൃത്യമായൊരു ഉത്തരം അവതാരകന്‍ നല്‍കിയിരുന്നില്ല. ഇതോടെ ബാത്ത്‌റൂമില്‍ നിന്നും ഒറ്റയ്ക്ക് ക്യാമറയുമായി സംസാരിക്കുമ്പോഴാണ് താന്‍ പോലും അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നതില്‍ വിഷമം തോന്നിയെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചത്.

 പരിഭവം പറഞ്ഞ് ഭാഗ്യലക്ഷ്മി

'ഒന്നാമത് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആകുമ്പോള്‍ ആണല്ലോ നമ്മള്‍ സ്വകാര്യം പറയുന്നത്. അങ്ങനെ പറഞ്ഞ് പോകുന്നതാണ്. അല്ലാതെ ഒരു മുഴുനീള കോണ്‍വെര്‍സേഷന്‍ ഒന്നും അങ്ങനെ മാറ്റി വെക്കാറൊന്നുമില്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് നല്ല സങ്കടമുണ്ട്‌ട്ടോ. ഞാന്‍ ചെയ്യാത്ത രണ്ട് കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു. ഫിറോസിന്റെ കാര്യത്തില്‍ ആണെങ്കിലും ഗ്യാസ് ആരോ ഓണ്‍ ചെയ്ത കാര്യത്തിലാണെങ്കിലും.

പരിഭവം പറഞ്ഞ് ഭാഗ്യലക്ഷ്മി

ആക്യുചലി അതാരാണ് ഓണ്‍ ചെയ്തതെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. വഴക്ക് പറയാനല്ല. പിന്നീട് അവര്‍ അവിടെ നില്‍ക്കുമ്പോള്‍ നമുക്കൊന്ന് കൂടെ പോയി നില്‍ക്കാം. അല്ലെങ്കില്‍ ഒന്ന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് കൊടുക്കാം. ആരാണത് ചെയ്തതെന്ന് ഒരു പിടിയുമില്ലല്ലോ. പക്ഷേ അതിന്റെ കുറ്റവും എന്റെ തലയില്‍. ഫിറോസ് ആപ്പിള്‍ കളഞ്ഞതും ഞാന്‍ ഉത്തരം പറയണമെന്ന് വെച്ചാല്‍ എങ്ങനെയാണ്.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
പരിഭവം പറഞ്ഞ് ഭാഗ്യലക്ഷ്മി

പതിനേഴ് പേരുണ്ടെങ്കില്‍ അവരുടെ എല്ലാം പുറകേ ഒരു ക്യാപ്റ്റന് നടക്കാന്‍ പറ്റുമോ. എവിടെങ്കിലുമൊക്കെ അവര്‍ കുറ്റം കാണിക്കുകയല്ലേ. അതിലെനിക്ക് ഭയങ്കര സങ്കടമുണ്ട്. ഞാന്‍ ചെയ്ത കുറ്റമാണെങ്കില്‍ അതിലെനിക്ക് ഉത്തരവാദിത്വമുണ്ട്. ഞാന്‍ ചെയ്തു എനിക്ക് തെറ്റ് പറ്റി പോയെന്ന് പറയാം. പക്ഷേ അവര്‍ ചെയ്ത കുറ്റത്തിന് ഞാന്‍ എങ്ങനെയാണ് റെസ്‌പോണ്‍സിബിള്‍ ആവുന്നത്. എല്ലാവരോടും ഞാനില്ലാതെ ഗ്യാസ് കത്തിക്കരുത് എന്ന് പറയാന്‍ പറ്റുമോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X