ഒരിക്കലും മറക്കാനാവാത്ത പ്രണയം, 41ാം വയസ്സിലെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് താരങ്ങളുടെ പ്രണയകഥ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ബിഗ് ബോസ് നൽകിയ ടാസ്ക്കിന്റെ ഭാഗമായിട്ടാണ് മത്സരാർഥികൾ തങ്ങളുടെ ആദ്യത്തെ പ്രണയ കഥ വെളിപ്പെടുത്തിയത്, സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് താരങ്ങളുടെ പ്രണയകഥ.

അമലാ പോളിന്റ മേക്കോവർ ചിത്രം വൈറലാകുന്നു

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആദ്യത്തെ പ്രണയത്തെ കുറിച്ചാണ്. എല്ലാവരേയും പോലെ കൗമരകാലത്തിലോ യൗവനകാലത്തിലോ അല്ല ഭാഗ്യലക്ഷമിയുടെ ആദ്യ പ്രണയം. ആദ്യ പ്രണയത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ....

 40, 41 വയസ്സിലെ പ്രണയം

നിങ്ങളുടെ പ്രണയം പോലെ ആയിരുന്നില്ല തനിക്ക് പ്രണയം വരുന്നത്. തനിക്ക് പ്രണയം വരുന്നത് തന്റെ 40, 41 വയസ്സിലാണ്. നിങ്ങളുടേത് പോല യൗവ്വനകാലത്ത് ആയിരുന്നില്ല. തന്റെ യൗവ്വനകാലം മുഴുവൻ പോരാട്ടത്തിൽ കൂടി സഞ്ചരിച്ചത് കൊണ്ട് തന്നെ പ്രണയിക്കാൻ സമയവും മനസ്സും ഇല്ലായിരുന്നു. ഒരു വല്ലാത്ത അന്തരീക്ഷമായിരുന്നു. അങ്ങനെ കാലങ്ങൾ പോയി ഏതോ ഒരു സന്ദർഭത്തിൽ ഒരു പ്രണയം തന്നിലുണ്ടായി. തന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിൽ അന്നും ഇന്നും എന്നും മനസ്സിൽ സൂക്ഷിക്കുന്ന മനോഹരമായി മനസ്സിൽ സൂക്ഷിക്കുന്ന പ്രണയം തന്നെ ആയിരിക്കും അത്.

പ്രണയമുണ്ടാകാൻ പാടില്ല

ഒരു സ്ത്രീയെ സംബന്ധിച്ച് മക്കളായി കഴിഞ്ഞാൽ ഒരു പ്രണയം ഉണ്ടാകാൻ പാടില്ല എന്ന് പറയുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അത് കൊണ്ട് തന്നെ തങ്ങൾ രണ്ട് പേരും പരസ്പരം വളരെ സംസാരിച്ച്, കൈ കൊടുത്ത് മനോഹരമായി പിരിഞ്ഞു വെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത് വൈറലായിട്ടുണ്ട്.വിമർശിക്കുന്നതിനെക്കാളും പിന്തുണക്കുന്ന കമന്റുകളാണ് അധികവും ലഭിക്കുന്നത്.

പ്രേക്ഷകരുടെ  പ്രതികരണം

ഇത് കേട്ട് കുറെ സദാചാര കുരുക്കൾ പൊട്ടാൻ സാധ്യതയുണ്ട്. കൂടുതൽ ശക്തിയോടെ ഭാഗ്യലക്ഷ്മി, പ്രണയത്തിന് വയസില്ല... തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. പോസിറ്റീവ് കമന്റുകൾക്കൊപ്പം നെഗറ്റീവ് കമന്റുകളും ലഭിക്കുന്നുണ്ട്. ഭാഗ്യം ആ ചേട്ടൻ രക്ഷപ്പെട്ടു, ചേച്ചി പറഞ്ഞില്ലെങ്കിലും എല്ലവർക്കും അറിയാവുന്ന ആളാണാല്ലോ എന്ന് തുടങ്ങുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ തുറന്ന് പറയാൻ കാണിച്ച ഭാഗ്യലക്ഷ്മിയുടെ മനസ്സിനെ കുറിച്ചും കമന്റുകൾ പുറത്തു വരുന്നുണ്ട്.സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും കയ്യടികളോടെയാണ് മറ്റ് മത്സരാർഥികൾ പ്രണയകഥ സ്വീകരിച്ചത്.

മികച്ച മത്സരാർഥി

ബിഗ് ബോസ് സീസൺ 3 യിലെ അവസാന മത്സരാർഥിയായിട്ടായിരുന്നു ഭാഗ്യലക്ഷ്മി എത്തിയത്. ബിഗ് ബോസ് മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ മികച്ച മത്സരാർഥിയായി ഭാഗ്യ ലക്ഷ്മി മൂന്നോട്ട് പോകുകയാണ്. മികച്ച പ്രകടനമാണ് കാഴ്ചവയെക്കുന്നത്. രണ്ടാമത്തെ നോമിനേഷൻ ലിസ്റ്റിലും ഭാഗ്യലക്ഷ്മി ഉൾപ്പെട്ടിട്ടുണ്ട്. നാല് വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മജിസിയ, സൂര്യ,മണിക്കുട്ടൻ തുടങ്ങിയവരാണ് നോമിനേറ്റ് ചെയ്തത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X