For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാളെടുക്കണോ വടിയെടുക്കണോ എന്ന് അവിടെ ചെന്നിട്ട് വേണം തീരുമാനിക്കാന്‍, മോഹന്‍ലാലിനോട് ഭാഗ്യലക്ഷ്മി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെതായി നടന്ന ഉദ്ഘാടന എപ്പിസോഡ് ശ്രദ്ധേയമായിരുന്നു. മാസ് എന്‍ട്രിയോടെയായിരുന്നു മോഹന്‍ലാല്‍ ഷോയിലേക്ക് എത്തിയത്. തുടര്‍ന്ന് പതിനാല് മല്‍സാര്‍ത്ഥികളും ഡാന്‍സൊക്കെ കളിച്ച് ബിഗ് ബോസിലേക്ക് പ്രവേശിച്ചു. പ്രേക്ഷകര്‍ കാത്തിരുന്ന ചില മല്‍സരാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഷോയിലെത്തിയിരുന്നു. നടന്‍ നോബി മാര്‍ക്കോസ് ആദ്യം എത്തിയപ്പോള്‍ തൊട്ടുപിന്നാലെ മറ്റു മല്‍സരാര്‍ത്ഥികളും ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചു. ഷോയിലേക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ വരവും മിക്കവരും പ്രതീക്ഷിച്ചതാണ്.

  ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

  സ്വയം പരിചയപ്പെടുത്തികൊണ്ടാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസ് 3യില്‍ വന്നത്. 4000ത്തിലധികം സിനിമകളില്‍ ശബ്ദം നല്‍കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ നാല്‍പത് വര്‍ഷമായി മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതേസമയം ബിഗ് ബോസ് എന്‍ട്രിക്ക് പിന്നാലെ മോഹന്‍ലാലിന്റെ ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരുന്നു. ഭയങ്കര വാളൊക്കെ എടുത്ത് വെട്ടി ആള്‍ക്കാരെയൊക്കെ തകര്‍ത്തിട്ടാണല്ലോ എന്‍ട്രി. എന്തിനുളള പുറപ്പാടാണ് എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം.

  ഇതിന് മറുപടിയായി, നോക്കാം അകത്ത് പോയി അവിടെയുളളവര്‍ എങ്ങനെയാണെന്ന് നോക്കിയിട്ടായിരിക്കും വാളെടുക്കണോ വടിയെടുക്കണോ എന്നെല്ലാം തീരുമാനിക്കാന്‍. ഭാഗ്യലക്ഷ്മി പറഞ്ഞു. ശബ്ദം കൊണ്ട് ആളുകളെ സന്തോഷിപ്പിക്കുക, കരയിപ്പിക്കുക, പേടിപ്പിക്കുക അങ്ങനെയൊക്കെ ചെയ്യുന്ന ആളാണ്. ഈ ശബ്ദം കൊണ്ട് അകത്ത് വല്ലതും നടക്കുമോ എന്നായിരുന്നു മോഹന്‍ലാലിന്റെ അടുത്ത ചോദ്യം.

  മറുപടിയായി നോക്കാല്ലെ, എന്നെ സംബന്ധിച്ച് ഞാന്‍ വിചാരിക്കുക ആയിരുന്നു. നമ്മള് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന്, സാഹചര്യങ്ങള്‍ അനുസരിച്ചാകും എല്ലാം തീരുമാനിക്കുന്നത്. അല്ലാതെ നേരത്തെ ഞാന്‍ അവിടെ കേറി ഇന്നത് ചെയ്യും, അത് ചെയ്യും, ഇത് ചെയ്യും എന്നൊരു പ്ലാനിങ് എന്റെയുളളില്‍ ഇല്ല. എങ്ങനെയാണെന്ന് നമുക്ക് അവിടെ പോയി നോക്കാം.

  ഏതാണ്ട് 4000ത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. അത്രയും ഇമോഷന്‍സിലൂടെ കടന്നുപോയ ഒരാളാണ് ഭാഗ്യലക്ഷ്മി. അതുകൊണ്ട് തന്നെ ഒരാള്‍ നമ്മളെ കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കിലോ സംസാരിക്കുകയാണെങ്കിലോ ഒകെ തന്നെ മനസിലാക്കുവാന്‍ കഴിവുളള ഒരാളാണ്. അങ്ങനെയായിരിക്കുമല്ലോ. അകത്ത് പോവുമ്പോ ആ കഴിവ് ഉപയോഗിക്കുമോ?.

  തീര്‍ച്ചയായും ഉപയോഗിക്കും. നമ്മള് ദൂരെ നിന്ന് ഡബ്ബ് ചെയ്യുന്നത് പോലെ ലിവ് മൂവ്‌മെന്റൊക്കെ വെച്ച് പിടിക്കും. ഇവര് എന്താണ് പറയുന്നത് എന്നുളളതൊക്കെ. ചിലവരൊക്കെ സ്വകാര്യമൊക്കെ പറയില്ലെ. അങ്ങനെ. മാക്‌സിമം. ഞാന്‍ പറഞ്ഞില്ലെ എന്നെ സംബന്ധിച്ച് ഇതൊരു വളരെ വ്യത്യസ്തമായ ഒരു അനുഭവമായിട്ടാണ് കാണുന്നത്. തീര്‍ച്ചയായും ഞാന്‍ ജോലി ചെയ്തു ഞാന്‍ നല്ലോണം ആസ്വദിച്ച് ജീവിച്ചിട്ടുണ്ട്. എങ്കിലും ഒരു ഗെയിം എന്ന് പറയുന്നത് എന്റെ ലൈഫില് ആദ്യമായിട്ടാണ്.

  Recommended Video

  RJ Raghu about his bigg boss days

  ഒരു മല്‍സരം. അപ്പോ അത് എനിക്ക് ഭയങ്കര ഒരു അനുഭവമായിരിക്കും. തീര്‍ച്ചയായിട്ടും ഇവിടെ എത്ര ദിവസം നില്‍ക്കുന്നു എന്നതിനേക്കാള്‍ ഇവിടെനിന്ന് ഞാന്‍ എന്ത് പഠിച്ചു എന്നതിനാണ് ഞാന്‍ എറ്റവും പ്രധാന്യം കൊടുക്കുന്നത്. എന്നെ ഒരുപാട് സ്‌നേഹിക്കുന്ന ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്ത കുറച്ചുപേരും ഉണ്ട്. പക്ഷേ ഇവിടെ തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് എന്നെ കുറെകൂടി മനസിലാക്കാന്‍ സാധിക്കും. അതിനായിരിക്കും ഈ പ്ലാറ്‌ഫോം ഞാന്‍ ഉപയോഗിക്കുന്നത് എന്നാണ് എനിക്ക് നിങ്ങളോട് പറയാന്‍ ഉളളത്. തീര്‍ച്ചയായും നിങ്ങള്‍ കൂടെ ഉണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാഗ്യലക്ഷ്മി പറഞ്ഞു.

  Read more about: bhagyalakshmi
  English summary
  Bigg Boss Malayalam Season 3: Bhagyalakshmi Reveals Her Orphanage Memories In Bigg Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X