ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി; യോഗ്യത നേടാനുള്ള കാരണങ്ങളെ കുറിച്ച് പറഞ്ഞ് മത്സരാര്‍ഥികള്‍

ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. രണ്ടാം ദിവസം നടത്തിയ ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ് വിജയിച്ചത്. നാല് പോയിന്റുകള്‍ ലക്ഷ്മി നേടിയപ്പോള്‍ മൂന്ന് മാര്‍ക്കാണ് ഭാഗ്യലക്ഷ്മിയ്ക്ക് ലഭിച്ചത്. ഇന്ന് ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം മത്സരാര്‍ഥികള്‍ ചേര്‍ന്നാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തത്.

Recommended Video

ലക്ഷ്മി വേണ്ട ഭാഗ്യലക്ഷ്മി മതി..എന്താകുമോ എന്തോ ? | Filmibeat Malayalam

ആദ്യം ക്യാപ്റ്റന്‍സിക്ക് അര്‍ഹരായ മത്സരാര്‍ഥികള്‍ തങ്ങള്‍ക്ക് ക്യാപ്റ്റനാകാനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ലക്ഷ്മിയും ഭാഗ്യലക്ഷ്മിയും തങ്കളുടെ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് പറഞ്ഞു. പിന്നാലെ മറ്റുള്ളവര്‍ വന്ന് ഓരോരുത്തരുടെ പേരുകള്‍ പറഞ്ഞു. തുടക്കത്തില്‍ രണ്ട് പേര്‍ മാത്രമേ ലക്ഷ്മി ക്യാപ്റ്റനാവണമെന്ന് പറഞ്ഞത്. പിന്നാലെ വന്നവരെല്ലാം ഭാഗ്യലക്ഷ്മിയെ പിന്താങ്ങി. ഒടുവില്‍ രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് ഭാഗ്യലക്ഷ്മി ക്യാപ്റ്റനായത്.

bhagyalakshmi

ഈ സീസണിലെ ആദ്യ ക്യാപ്റ്റനാവാനുള്ള സൗഭാഗ്യം ഭാഗ്യലക്ഷ്മി കരസ്ഥമാക്കി. മറ്റുള്ളവര്‍ എന്താണ് പറയാനുള്ളതെന്ന് കോള്‍ക്കാനുള്ള മനോഭാവം മാറ്റണമെന്നുള്ള നിര്‍ദ്ദേശം ലക്ഷ്മിയ്ക്ക് ക്യാപ്റ്റന്‍ നല്‍കിയിരുന്നു. ക്യാപ്റ്റനായതിന് പിന്നാലെ വീട്ടിലെ ജോലികള്‍ക്ക് വേണ്ടി മത്സരാര്‍ഥികളെ ഗ്രൂപ്പുകളാക്കിയിരുന്നു. ക്ലീനിങ്, കുക്കിങ്, ബാത്‌റൂം ക്ലീനിങ് തുടങ്ങി നാല് മേഖലകളിലാണ് മത്സരാര്‍ഥികള്‍ ആദ്യത്തെ ആഴ്ച പണി എടുക്കുക.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

ഇനി ഏതെങ്കിലും മേഖലയില്‍ ലേശം കുറവുകള്‍ തോന്നിയാല്‍ നിങ്ങള്‍ പരസ്പരം പറയാതെ അത് ക്യാപ്റ്റനായ എന്റെ അടുത്ത് വന്ന് വേണം പറയാന്‍. ഞാനത് പരിഹരിച്ചോളാം. അല്ലെങ്കില്‍ പരസ്പരമുള്ള സംസാരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X