കിഡ്നി നൽകാമെന്ന് പറഞ്ഞതായിരുന്നു, അപ്പോഴും ഈഗോ, പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

വളരെ രസകരമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസിൽ 37ാം ദിവസം ആരംഭിച്ചത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി, വളരെ ശാന്തമായിട്ടും രസകരമായിട്ടുമായിരുന്നു ഹൗസിലെ നിമിഷങ്ങൾ. പല പ്രശ്നങ്ങളും ടാസ്ക്ക് എന്ന രൂപത്തിൽ ഒഴിഞ്ഞു പോകുകയും ചെയ്തിരുന്നു. എന്നാൽ ദിവസം അവസാനിക്കും നേരം ഹൗസ് അംഗങ്ങളെ തേടി ഒരു സങ്കട വാർത്ത എത്തുകയായിരുന്നു. ഭാഗ്യലക്ഷ്മിയുടെ ഭർത്താവിന്റെ വിയോഗം എല്ലാവരേയും ദുഃഖത്തിലാക്കുകയായിരുന്നു.

bhagylakshmi

ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിൽ വിളിച്ചു വരുത്തിയതിന് ശേഷമാണ് ഭർത്താവിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞത്. നിറ കണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മി ഭർത്താവ് രമേശിന്റെ വിയോഗവാർത്ത കേട്ടത്. നാട്ടിൽ പോകണമെന്നുണ്ടോ എന്ന് ബിഗ്ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു. എന്നാൽ തങ്ങൾ വിവാഹ മോചിതരാണ്. അതിനാൽ തന്നെ അവിടെ പോയാൽ എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികൾചെയ്യേണ്ട കാര്യങ്ങളാണ് അവിടെ ഇപ്പോൾ പ്രധാനമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കൂടാതെ മക്കളോട് സംസാരിക്കണമെന്നും ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞു. നാളെ അതിനുള്ള സംവിധാനം ഒരുക്കാമെന്നാണ് ബിഗ് ബോസ് മറുപടി നൽകിയത്.

ഭർത്താവിന്റെ  അസുഖം

പിന്നീട് എല്ലാവരും ചേർന്ന് ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കുകയായിരുന്നു. രമേശിന്റെ രോഗത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞുരുന്നു.കിഡ്നിക്ക് കുഴപ്പമായിരുന്നെന്നും താൻ വാരൻ നേരം അൽപം സീരിയസ് ആയിരുന്നെന്നും ഹൗസ് അംഗങ്ങളോട് പറഞ്ഞു. താൻ ഒരു കിഡ്ണി നൽകാമെന്ന് പറഞ്ഞതായിരുന്നു. എന്നാൽ അപ്പോഴും ഈഗോ ആയിരുന്നു. ഒറ്റയ്ക്ക് ഇരുന്നു കരയുന്ന ഭാഗ്യലക്ഷ്മിയെയാണ് പിന്നീട് കണ്ടത്. മറ്റുളളവർ ഭാഗ്യലക്ഷ്മിയെ സാമാധാനിപ്പിച്ച് കൂടെ തന്നെയുണ്ടായിരുന്നു.

നാട്ടിലേയ്ക്ക് പോണം

പിന്നീട് നാട്ടിലേയ്ക്ക് തിരിച്ച് പോകണമെന്ന് സന്ധ്യയോട് ഭാഗ്യലക്ഷ്മി പറയുന്നുണ്ടായിരുന്നു. നിർത്തുന്നോ എന്ന് സന്ധ്യ ചോദിക്കുന്നു. അത്കൊണ്ട് എന്താണ് ലാഭമെന്നും സന്ധ്യ ചോദിക്കുന്നു. ഇത് ഇപ്പോൾ പുറത്ത് എല്ലാവരും അറിഞ്ഞു കാണും. താൻ ഇവിടെ തുടർന്നാൽ സോഷ്യൽ മീഡിയയിലൂടെ ആളുകൾ ആറ്റാക്ക് ചെയ്യും. എല്ലാഭാഗത്ത് നിന്നും ആക്രമണം വരുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഫിറോസിന്റെ അഭിപ്രായം

ഇതിനെ കുറിച്ച് കിടിലൻ ഫിറോസിനോട് ഇതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അൽപം അകലെ മാറിയിരുന്ന ഫിറോസിനെ അടുത്തേയ്ക്ക് വിളിച്ചാണ് ഭാഗ്യലക്ഷ്മി അഭിപ്രായം ആരാഞ്ഞത്. പുറത്തുള്ളവർ വലിച്ച് കീറി ഉടുക്കും കുറെ ഓൺലൈൻ മാധ്യമങ്ങൾ അങ്ങനെ എഴുതും ഇങ്ങനെ എഴുതുമെന്ന് ഊഹിച്ചൂടെ. എന്നായിരുന്നു ഫിറോസിന്റെ പ്രതികരണം

 ഇവിടെ പോയാലുള്ള അവസ്ഥ

അവർക്ക് എന്തൊക്കെ അറിയേണ്ട. ഡിവോഴ്സ്ഡ് ആണോ എന്ന് അറിയേണ്ടേ, ചേച്ചി അവിടെ ചെന്നാൽ ഏത് രീതിയിലാകും ട്രീറ്റ് ചെയ്യുമെന്നുള്ളത് അറിയേണ്ട, ചേച്ചിയുടെ മാനസികാവസ്ഥ പോലും അറിയേണ്ട. സെൻസേഷൻ മാത്രം അറിഞ്ഞാൽ മതി. ഇനി ചേച്ചി അവിടെ പോയി എന്ന് ഇരിക്കട്ടെ. എന്ത് ചെയ്യും അവിടെ പോയിട്ടെന്നും ഫിറോസ് ചോദിക്കുന്നു. അവിടെ പോയിട്ട് കാര്യമെന്നുമില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. പിന്നെ പോകുന്നത് എന്തിനാണെന്ന് സന്ധ്യയും ഫിറോസും ഒരുമിച്ച് ചോദിക്കുന്നുണ്ട്. 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X