ബിഗ് ബോസ് ഹൗസിൽ വീണ്ടും ട്വിസ്റ്റ്, വല്ലാത്തൊരു സസ്പെൻസ് ആയിപ്പോയി, അമ്പരപ്പോടെ മത്സരാർഥികൾ

മോഹൻലാൽ എത്തുന്ന വാരാന്ത്യം എപ്പിസോഡ് പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു എപ്പിസോഡ് ആണ് തിങ്കളാഴ്ചയിലേത്. ആഴ്ചയുടെ ആദ്യ ദിനമായ തിങ്കളാഴ്ചയാണ് ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ നടക്കുന്നത്. ക്യാപ്റ്റനൊഴികെ 2 പേരെയാണ് മറ്റുള്ളവർ നേമിനേറ്റ് ചെയ്യേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൗസിൽ എവിക്ഷൻ നടക്കുക.

കറുത്ത വസ്ത്രത്തിൽ ഗ്ലാമറസായി പ്രേക്ഷകരുടെ പ്രിയ താരം , കാണൂ

കൺഫെഷൻ റൂമിൽ വെച്ച് കൃത്യമായ കാരണങ്ങളോടെ വേണം 2 പേരെ നോമിനേറ്റ് ചെയ്യാൻ. നോമിനേഷനോട് കൂടി 51ാം ദിവസം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ പ്രേക്ഷകരും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസിന്റെ പുതിയ പ്രഖ്യാപനമാണ് മത്സരാർഥികളെ മാത്രമല്ല പ്രേക്ഷകരേയും ഇത് ഞെട്ടിപ്പിച്ചിട്ടുണ്ട്.

നോമിനേഷൻ

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3യുടെ നോമിനേഷൻ പ്രെമോ വീഡിയോയാണ്. പതിവ് പോലെ മത്സരാർഥികൾ കൺഫെഷൻ റൂമിൽ എത്തുകയായിരുന്നു. എല്ലാവരേയും നോമിനേറ്റ് ചെയ്യാൻ പറ്റുമോ എന്ന് ഫിറോസ് ഖാൻ ചോദിക്കുന്നുണ്ട്. പന്നീട് റംസാനെയാണ് വീഡിയോയിൽ കാണിക്കുന്നത്. അവർ ഉപയോഗിക്കുന്ന വാക്കുകളാണ് പ്രശ്നമെന്ന് പറഞ്ഞു കൊണ്ടാണ് റംസാൻ നോമിനേറ്റ് ചെയ്യുന്നത്.

പതിവിലും  വിപരീതം

പരസ്പരം ഫേവറിസം കാണിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സായ് നോമിനേറ്റ് ചെയ്തത്. ഏത് സായ് ആണ് റിയൽ എന്ന് അറിയാൻ സാധിക്കുന്നില്ല എന്ന് ഡിംപലും പറയുന്നു. ഫിറോസിനെ ആയിരുന്നു സന്ധ്യ നോമിനേറ്റ് ചെയ്തത്. സന്ധ്യയെ മണിക്കുട്ടനും നോമിനേറ്റ് ചെയ്തു. നോമിനേഷൻ സാധാരണ പോലെ നടന്നെങ്കിലും പിന്നീടാണ് ട്വിസ്റ്റ് സംഭവിക്കുന്നത്.

സസ്പെൻസ്

റിസൾട്ടിനായ കാത്തിരിക്കുന്ന മത്സരാർഥികളുടെ ചെവിയിലേയ്ക്ക് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി ബിഗ് ബോസ് എത്തുകയാണ്. ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ടവരുടെ പേര് സ്പെൻസാക്കി വെക്കുകയായിരുന്നു. മത്സരാർഥികൾ ഏറെ ഞെട്ടലൊടെയായിരുന്നു കേട്ടത്. ഇന്ന് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍... അല്ലെങ്കില്‍ വേണ്ട അതൊരു സസ്‍പെൻസ് ആയി ഇരിക്കട്ടെ എന്നായിരുന്നു ബിഗ് ബോസന്റെ വാക്കുകൾ. ഇത് മത്സരാർഥികളിൽ ചിരിപ്പൊട്ടിച്ചിരുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
പ്രതികരണം

ബിഗ് ബോസിന്റെ ഈ പ്രഖ്യാപനം മത്സരാർഥികളെ അത്ഭുതപ്പെടുത്തിയെങ്കിലും പ്രേക്ഷകർ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. മികച്ച തീരുമാനമാണിതെന്നാണ് പറയുന്നത്. നേമിനേഷനിൽ ഉൾപ്പെട്ടയാൾ പ്രേക്ഷക ശ്രദ്ധ നേടാനുള്ള കളികൾ കാഴ്ച വെക്കുന്നതിനാലാണോ ഇത്തരത്തിലൊരു നീക്കമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ഇത് നല്ല തീരുമാനമാണെന്നും പറയുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X