എനിക്ക് ഇവിടെ വേറെ പണിയുണ്ട്, ബിഗ് ബോസ് പറഞ്ഞത് കേട്ട് ചിരി നിര്‍ത്താനാകാതെ നിയമപാലകര്‍

By Midhun Raj

മല്‍സരാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ വീക്കിലി ടാസ്‌ക്കായിരുന്നു പൊന്ന് വിളയും മണ്ണ്. ആക്ടിവിറ്റി ഏരിയയില്‍ സെറ്റ് ചെയ്തിട്ടുളള കളിമണ്‍ കൂനയില്‍ നിന്ന് മണ്ണ് ശേഖരിച്ച് കരകൗശല ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കണമെന്നതായിരുന്നു ടാസ്‌ക്. മണ്ണ് ശേഖരിക്കവേ അവിടെ നിന്ന് ലഭിക്കാന്‍ സാധ്യതയുളള രത്‌നങ്ങള്‍ മല്‍സരാര്‍ത്ഥികള്‍ക്ക് സ്വന്തമാക്കാം. എന്നാല്‍ ക്യാപ്റ്റന്‍ പാസ് അനുവദിച്ച ശേഷമാണ് മണ്ണ് ശേഖരിക്കുന്ന ഏരിയയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക.

biggboss-

ഇവരെ നിയമപാലകരായി നിര്‍ത്തിയിരിക്കുന്ന മൂന്ന് പേര്‍ പരിശോധിച്ചതിന് ശേഷം മാത്രമേ അകത്തേക്ക് കയറ്റിവിടുകയുളളൂ. അതേസമയം നിയമപാലകരായി റംസാന്‍, ഡിംപല്‍, സജ്‌ന തുടങ്ങിയവരാണ് നിന്നത്. ബിഗ് ബോസ് ആണ് ഇവരെ ഇതിനായി തിരഞ്ഞെടുത്തത്. മൂന്ന് പേരെയും കണ്‍ഫഷന്‍ റൂമില്‍ വിളിച്ചുവരുത്തി ടാസ്‌കിനെ കുറിച്ചുളള കാര്യങ്ങള്‍ ബിഗ് ബോസ് വിശദീകരിച്ചുകൊടുത്തിരുന്നു.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ കാര്യങ്ങള്‍ ധരിപ്പിച്ച ശേഷവും മൂന്ന് പേരും അവിടെ തന്നെ ഇരുന്ന് പ്ലാന്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് കണ്‍ഫെഷന്‍ റൂമാണെന്നും ഡിസ്‌കഷന്‍ റൂമല്ലെന്നും ബിഗ് ബോസ് മൂന്ന് പേരോടുമായി പറഞ്ഞു. ബിഗ് ബോസ് പറഞ്ഞതുകേട്ട് എല്ലാവര്‍ക്കും ചിരിവന്നു. എനിക്കിവിടെ വേറെ പണിയുണ്ട് എന്നും ബിഗ് ബോസ് റംസാന്‍, ഡിംപല്‍, സജ്‌ന എന്നിവരോടായി പറഞ്ഞു. കണ്‍ഫെഷന്‍ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴും ഇത് പറഞ്ഞ് ചിരിക്കുകയാണ് മൂവരും.

Recommended Video

ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും Filmibeat Malayalam

കരകൗശല ഉല്‍പ്പന്നം നിര്‍മ്മിക്കേണ്ട മാതൃക നല്‍കി അത് എടുത്തുകൊണ്ട് പോവാനും ഇവരോട് ബിഗ് ബോസ് പറഞ്ഞിരുന്നു. അതേസമയം ഭാഗ്യലക്ഷ്മിയും അനൂപുമായിരുന്നു മണ്ണ് ശേഖരിക്കുന്ന ഇടത്തേക്ക് കഴിഞ്ഞ ദിവസം ആദ്യം കടന്നത്. ഇവരെ പരിശോധിച്ച ശേഷമാണ് നിയമപാലകര്‍ അകത്തേക്ക് കയറ്റിവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X