വോട്ട് വേണ്ട, നേരിട്ട് ഫിനാലെയില്‍ എത്താം, സർപ്രൈസ് ഓഫറുമായി ബിഗ് ബോസ്

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3, 94 ദിവസങ്ങൾ പിന്നിടുകയാണ്. സീസൺ 3 അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുളളത്. 100 ദിവസത്തെ ഷോ ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് ആഴ്ചയിലേയ്ക്ക് കൂടി നീട്ടിരിക്കുകയാണ്. ഫിനാലെ അടുത്തതോടെ മത്സരവും കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്.

bigg boss season 3

അഞ്ച് പേരാകും അവസാന ദിവസം വരെ ഹൗസിൽ ഉണ്ടാവുക. ഈ ടോപ്പ് ഫൈവിൽ ഇടം പിടിക്കുക എന്നതാണ് 9 മത്സരാർഥികളുടേയും ലക്ഷ്യം. ഇപ്പോഴിത ബിഗ് ബോസ് മത്സരാർഥികൾക്ക് ഒരു സർപ്രൈസ് ഓഫർ നൽകിയിരിക്കുകയാണ്. നേരിട്ട് ഫിനാലെയിലേയ്ക്ക് എത്താനുള്ള അവസരമാണ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ അത് അത്ര എളുപ്പമല്ല.

വീക്കിലി ടാസ്ക്ക് ഒഴിവാക്കിയിരിക്കുകയാണ് ബിഗ് ബോസ്. ഈ ആഴ്ച പല ടാസ്ക്കുകൾ ആയിരിക്കും മത്സരാർഥികൾക്കായി നൽകുക. വ്യക്തിഗത പോയിന്റുകൾലഭിക്കാനായി ഒറ്റയ്ക്ക് വേണം ഇക്കുറി ടാസ്ക്കുകളെ നേരിടാൻ. വിവിധ ടാസ്ക്കുകൾ ഈ ആഴ്ച ഉണ്ടാകുമെന്ന് ബിഗ് ബോസ് തുടക്കത്തിൽ തന്നെ അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയന്റ് കിട്ടുന്നവര്‍ക്ക് പ്രേക്ഷകവിധിക്ക് കാത്തുനില്‍ക്കാതെ ഗ്രാൻഡ് ഫാനാലെയില്‍ എത്താം. ഏറെ ആവേശത്തോടെയായിരുന്നു മത്സരാർഥികൾ ഗെയിമിന് ഇറങ്ങിയിരിക്കുന്നത്.

Recommended Video

Bigg boss malayalam season 3 is going to end?

ടിക്കറ്റ് ഫിനാലെ യിലെ ആദ്യത്തെ ടാസ്ക്ക് ഷെയറിങ് ഈസ് കെയറിങ് ആയിരുന്നു. മത്സരം ഇന്നത്തേയ്ക്ക് അവസാനിക്കുമ്പോൾ അനൂപ് ആണ് മുന്നിൽ നിൽക്കുന്നത്. തൊട്ട് പിന്നാലെ റംസാൻ, ഡിംപൽ എന്നിവരും ഉണ്ട്. മുന്നാം സ്ഥാനത്ത് നോബി, നാലിൽ മണിക്കുട്ടൻ. അഞ്ചിൽ സായ് ആറാം സ്ഥാനത്ത് ഋതുവും കിടിലൻ ഫിറോസ് ഏഴാം സ്ഥാനത്തുമാണ്. ഷെയറിങ് ഈസ് കെയറിങ് എന്ന ടാസ്ക്കിന് ശേഷം പത്താമുദയം എന്ന സൈക്കിളിംഗ് ടാസ്ക്കായിരുന്നു ബിഗ് ബോസ് നൽകിയത്. ഒരു സ്ഥലത്തു ഉറപ്പിച്ച സൈക്കിൾ മാറി മാറി ചവിട്ടണം എന്നതായിരുന്നു ടാസ്ക്ക്. അതോടൊപ്പം സൈക്കിളിൽ പ്രകാശം കെടാതെയിരിക്കുകയും വേണം. അങ്ങനെ മത്സരിച്ചാൽ ഓരോ മത്സരാർഥിക്കും ഒരു പോയിന്റ് വീതം കിട്ടും.പ്രകാശം കെട്ടാൽ എല്ലാവരുടെയും ഓരോ പോയിന്റ് നഷ്ട്ടമാകും ഇതായിരുന്നു ടാസ്ക്ക്. എല്ലാവരും സൈക്കിളിന്റെ പ്രകാശം കെടാതെ ചവിട്ടിയിരുന്നു. ഒരോ പോയന്റ് വീതം ലഭിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X