മണിക്കുട്ടൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ ഫോൺ നൽകണം, ബിഗ് ബോസ് ഹൗസിൽ രഹസ്യ നീക്കം

12ാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് മത്സരത്തിന് ശേഷവും മത്സരാർഥികളുടെ ഇടയിൽ ചർച്ചാ വിഷയമാകുകയാണ്. ആരാണ് ടാസ്ക്കിലെ കൊലപാതകിയെന്ന് മത്സരാർഥികൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. കൊലപാതകിയായ മണിക്കുട്ടനെ പ്രകടനമ മോശം എന്നുള്ള കാരണത്താൽ ജയിലിലാക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകിയെ കുറിച്ചുള്ള ചർച്ച ഹൗസിൽ പുരോഗമിക്കുകയാണ്.

manikuttan


ഫോണിലൂടെയുള്ള ബിഗ് ബോസിന്‌റെ നിർദ്ദേശത്തെ തുടർന്നാണ് മണിക്കുട്ടൻ സഹമത്സരാർഥികളെ വകവരുത്താനുള്ള ഗെയിം പ്ലാൻ ചെയ്യുന്നത്. മണിക്കുട്ടന്റെ കയ്യിൽ ഫോൺ ഉള്ള വിവരം റംസാന് മാത്രമേ ഹൗസിൽ അറിയുകയുള്ളൂ. ബിഗ് ബോസ് ഏൽപ്പിച്ച ദൗത്യത്തിൽ മണിക്കുട്ടന്റെ സഹായിയാണ് റംസാൻ. ടാസ്ക്ക് അവസാനിച്ചതിന് ശേഷവും രഹസ്യങ്ങൾ രഹസ്യമായി വയ്ക്കാനാണ് ബിഗ് ബോസ് എല്ലാവരോടും നിർദ്ദേശിച്ചിരിക്കുന്നത്.

ഫോൺ റംസാനെ ഏൽപ്പിച്ചിട്ടാണ് മണിക്കുട്ടൻ ജയിലിലേയ്ക്ക് പോയിരിക്കുന്നത്. ഇപ്പോഴിത റംസാനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ്. രാവിലെ തന്റെ കയ്യിലുള്ള ഫോൺ റംസാൻ സ്റ്റോർ റൂമിൽ കൊണ്ട് പോയി വെച്ചിരുന്നു. അത് മടക്കി റംസാന്റെ കയ്യിൽ തന്നെ തിരികെ നൽകിയിട്ടുണ്ട്. രഹസ്യങ്ങള്‍ ഇപ്പോഴും രഹസ്യമാണോയെന്നും ചോദിക്കുന്നുമുണ്ട്. കൂടാതെ ഫോൺ മണിക്കുട്ടൻ ജയിലിൽ നിന്നിറങ്ങുമ്പോള്‍ ഏൽപ്പിക്കാണമെന്നും ബിഗ് ബോസ് റംസാനോട് പറയുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

കഴിഞ്ഞ ദിവസം ഇരുവരേയും ഒരുമിച്ച് കൺഫെഷൻ റൂമിൽ വിളിച്ചിരുന്നു. രഹസ്യ വസ്തുക്കള്‍ ആരും ഒരു കാരണവശാലും കാണരുതെന്നും ബുദ്ധിപൂർവ്വം ഒളിപ്പിക്കാണമെന്നും ബിഗ് ബോസ് പറയുകയുണ്ടായി. തങ്ങളെ ആരും സംശയിക്കാതിരിക്കാൻ വഴിതിരിച്ചുവിടാനുള്ള ശ്രമിങ്ങള്‍ നടത്തുന്നുണ്ടെന്നും ഇരുവരും പറഞ്ഞിട്ടുമുണ്ട്. അതുപ്രകാരമായിരുന്നു ഇവരുടെ വീട്ടിൽ പെരുമാറുന്നത്. എന്നാൽ ചില മത്സരാർഥികളുടെ മനസ്സിൽ ഇവരുടെ പേരുകൾ ഇടം പിടിച്ചിട്ടുണ്ട്. കിടിലൻ ഫിറോസ് ഇത് ബിഗ് ബോസിനോട് പറയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X