എണ്‍പതുകളിലെ പ്രണയവും തമാശകളും നിറഞ്ഞ് ബിഗ് ബോസ് വീട്; രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച് മത്സരാര്‍ഥികളും

ബിഗ് ബോസിലെ രസകരമായ പല നിമിഷങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാവുകയാണ്. ടാസ്‌ക് മനസിലാകാതെ ചിലരുടെ പെരുമാറ്റം വീടിനുള്ളില്‍ വലിയ ബഹളം സൃഷ്ടിച്ചിരുന്നു. ഇതോടെ വീക്ക്‌ലി ടാസ്‌കും നിര്‍ത്തി വെക്കേണ്ടി വന്നു. ഇപ്പോഴിതാ രസകരമായ മറ്റൊരു ടാസ്‌കുമായി എത്തിയിരിക്കുകയാണ് മത്സരാര്‍ഥികള്‍.

ഇത്തവണ ബിഗ് ബോസ് വീട് എണ്‍പതുകളിലേക്ക് ഒരു കോളേജ് ക്യാമ്പസായി മാറുകയാണ്. ബിഗ് ബോസ് യൂണിവേഴ്‌സിറ്റി എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മജ്‌സിയ, എഞ്ചല്‍, സൂര്യ, രമ്യ, റിതു, ഭാഗ്യലക്ഷ്മി, ഫിറോസ് ഖാന്‍, റംസാന്‍ എന്നിവരാണ് അധ്യാപകരുടെ വേഷത്തില്‍ എത്തിയിരിക്കുന്നത്. ബാക്കി മത്സരാര്‍ഥികള്‍ കോളേജ് വിദ്യാര്‍ഥികളാണ്.

bigg-boss

പ്രധാന അധ്യാപികയായ രമ്യയാണ് വിദ്യാര്‍ഥികളെ കലാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. പിടി ടീച്ചറായിട്ടാണ് മജ്‌സിയ എത്തുന്നത്. പിടി ടീച്ചര്‍ എന്നാല്‍ പരീക്ഷയ്ക്ക് തോറ്റ ടീച്ചര്‍ എന്നാണോ എന്ന കൗണ്ടറിലൂടെ മണിക്കുട്ടന്‍ എല്ലാവരെയും ചിരിപ്പിക്കുന്നുണ്ട്. ഇതിനിടെ ഡിംപലിനെ സൈക്കിളിലിരുത്തി കിടിലം ഫിറോസ് പ്രണയിക്കുന്നതൊക്കെ രസകരമായി മാറിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

നോമിനേഷൻ ആഘോഷമാക്കി സജ്നയും ഫിറോസും | Filmibeat Malayalam

എണ്‍പതുകളിലെ വസ്ത്രങ്ങളും ഗെറ്റപ്പും അനുകരിച്ചാണ് ഓരോരുത്തരും എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ബിഗ് ബോസിലുണ്ടായ പ്രശ്‌നങ്ങളെല്ലാം മാറി മത്സരാര്‍ഥികളെല്ലാം ഒറ്റക്കെട്ടായിരിക്കുകയാണ്. പുതിയ ടാസ്‌കില്‍ എല്ലാവരുടെയും പ്രകടനം എത്രത്തോളമായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. അഞ്ച് മത്സരാർഥികളാണ് ഈ ആഴ്ചയിലെ എലിമിനേഷനിലുള്ളത്. ഓരോരുത്തർക്കും നിലനിൽപ്പിന് വേണ്ടി ഈ ആഴ്ചയിലെ ടാസ്കുകളിൽ ഗംഭീര പ്രകടനം തന്നെ കാഴ്ച വെക്കേണ്ടി വരും. ഇനിയുള്ള ദിവസങ്ങളിൽ മത്സരം ശക്തമാവുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X