For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഇക്കയോട് കടപ്പെട്ടിരിക്കുന്നു, കിടിലം ഫിറോസിനെ കുറിച്ച് നന്ദു അന്ന് പറഞ്ഞത്

  |

  അര്‍ബുദത്തിനെതിരായ പോരാട്ടത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നന്ദു മഹാദേവയുടെ വിയോഗം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. 27ാം വയസിലാണ് നന്ദു ഈ ലോകത്തോട് വിടപറഞ്ഞത്. അതിജീവന സന്ദേശങ്ങളിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസവും കരുത്തും പകര്‍ന്നാണ് നന്ദു ശ്രദ്ധേയനായത്. അതേസമയം കിടിലം ഫിറോസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നന്ദുവിന്‌റെതായി മുന്‍പ് വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു.

  സാരി ലുക്കില്‍ ഗ്ലാമറസായി നടി സയാനി പ്രധാന്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം

  റേഡിയോ ജോക്കി എന്നതിലുപരി സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കിടിലം ഫിറോസ്. ഒരിക്കല്‍ ഈ രാജകുമാരന്റെ ജീവന്‍ തിരികെപ്പിടിക്കാനുള്ള യുദ്ധത്തില്‍ മുന്നില്‍ നിന്ന് യുദ്ധം നയിച്ചത് എന്റെ പൊന്നിക്കയാണ് എന്ന് ഫിറോസിനെ കുറിച്ച് നന്ദു പോസ്റ്റില്‍ പറയുന്നു.

  നന്ദുവിന്‌റെ വാക്കുകളിലേക്ക്: ഇന്നലെ എന്റെ പ്രിയപ്പെട്ട ഫിറോസിക്കയുടെ പിറന്നാളായിരുന്നു. ചങ്കുകള്‍ കിടിലം ഫിറോസ് എന്നും കിടിലം ഇക്കയെന്നും ഒക്കെ വിളിക്കും. തന്റെ മാന്ത്രിക ശബ്ദത്തിലൂടെ മലയാളക്കരയാകെ പോസിറ്റിവിറ്റി വാരി വിതറുന്ന കിടിലം ഫിറോസ്. എനിക്കയാള്‍ കൂടേപ്പിറക്കാതെ കൂടേപ്പിറപ്പായ ദൈവതുല്യനായ സഹോദരനാണ്...

  ഒരിക്കല്‍ ഈ രാജകുമാരന്റെ ജീവന്‍ തിരികെപ്പിടിക്കാനുള്ള യുദ്ധത്തില്‍ മുന്നില്‍ നിന്ന് യുദ്ധം നയിച്ചത് എന്റെ പൊന്നിക്കയാണ്. ഞാനിന്ന് ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഇക്കയോട് കടപ്പെട്ടിരിക്കുന്നു. ഒപ്പം സുമിച്ചേച്ചിയും താജുവും പിന്നെ ന്റെ മുത്തുമണികളും. ഇന്ന് ഞാന്‍ എന്തെങ്കിലും ഒക്കെ എനിക്ക് ചുറ്റും ചെയ്യുന്നുവെങ്കില്‍ അതിന് ഈ മനുഷ്യന്‍ നല്‍കുന്ന പ്രചോദനവും പിന്തുണയും വളരെ വലുതാണ്..

  ഇക്കയെപ്പറ്റി പറയാന്‍ ഒരുപാടുണ്ട്. കഴിഞ്ഞ പ്രളയ സമയത്ത് ഒന്നും രണ്ടുമല്ല അറുപത് ലോഡ് നിറയെ സ്‌നേഹമാണ് ഭക്ഷണമായും വസ്ത്രമായും പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് ഈ മനുഷ്യന്റെ നേതൃത്വത്തില്‍ കയറ്റി അയച്ചത്. ദത്തെടുത്തു കല്യാണം നടത്തി നല്കിയവര്‍ക്കും എത്രയോ അനാഥരായ അമ്മച്ചിമാര്‍ക്കും ഒക്കെ പ്രിയങ്കരനാണ് എന്റെ ഈ കൂടെപ്പിറപ്പ്.

  അഭിമാനമാണ് പ്രിയപ്പെട്ട ഇക്കാ നിങ്ങള്‍. ഇനിയും ഒരു നൂറു ജന്മദിനം ആഘോഷിക്കാന്‍ ഭാഗ്യമുണ്ടാകട്ടെ. അതോടൊപ്പം ഇനിയും എത്രയോ ജീവിതങ്ങള്‍ക്ക് ഈ മനുഷ്യന്‍ ആശ്വാസമാകട്ടെ. ഇക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രകാശം അങ്ങട് പരക്കട്ടെ. എന്റെയും എന്റെ പ്രിയപ്പെട്ട ഓരോരുത്തരുടെയും പേരില്‍ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുന്നു ഇക്കാ എന്നാണ് നന്ദു കുറിച്ചത്.

  Bigg boss malayalam season 3 is going to end?

  നന്ദുവിന്‌റെ ആശംസാ പോസ്റ്റിന് പിന്നാലെ ഓടി വായോ ഉമ്മ എന്ന് കിടിലം ഫിറോസ് മറുപടി നല്‍കിയിരുന്നു. അതേസമയം കിടിലം ഫിറോസ് ബിഗ് ബോസില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തെ കുറിച്ചുളള നന്ദുവിന്‌റെ കുറിപ്പ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് ഫൈനലിസ്റ്റുകളില്‍ ഒരാളായി പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്‌.

  English summary
  bigg boss malayalam season 3: cancer fighter nandu mahadeva's post about kidilam firoz goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X