വിട്ടുകൊടുക്കാന്‍ ആയിരുന്നെങ്കില്‍ മണിക്കുട്ടനെ പുറത്താക്കിയത് എന്തിനാണ്? അനൂപിനും കിടിലനും ട്രോള്‍ മഴ
സാധാരണയില്‍ നിന്നും വ്യത്യസ്തമായ ക്യാപ്റ്റന്‍സി ടാസ്‌ക് ആയിരുന്നു ഈ ആഴ്ച ബിഗ് ബോസ് നല്‍കിയത്. വീക്ക്‌ലി ടാസ്‌കില്‍ മികവുറ്റ പ്രകടനം നടത്തിയ അഞ്ച് മത്സരാര്‍ഥികള്‍ക്കാണ് ഇത്തവണ ക്യാപ്റ്റനാവാനുള്ള ടാസ്‌ക് നല്‍കിയത്. മണിക്കുട്ടന്‍, ഫിറോസ്-സജ്‌ന, കിടിലം ഫിറോസ്, അനൂപ്, റംസാന്‍ എന്നിവരാണ് മുന്നിട്ട് നിന്നത്.
ആക്ടീവിറ്റി ഏരിയയില്‍ ഇരുന്ന് ആരെ പുറത്താക്കണമെന്ന് വാദപ്രതിവാദത്തിലൂടെ തീരുമാനിക്കാനാണ് ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയത്. ഓരോരുത്തരായി പുറത്തായി അവസാനം എത്തുന്ന ആളാണ് ക്യാപ്റ്റന്‍. എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചെങ്കിലും അനൂപും കിടിലം ഫിറോസും കളിച്ചത് വളരെ മോശമായി പോയെന്ന് പറയുകയാണ് ആരാധകര്‍.

ആദ്യം ഫിറോസ് ഖാനും ഭാര്യ സജ്‌നയുമാണ് ഗെയിമില്‍ നിന്നും പുറത്തായത്. തൊട്ടടുത്ത തവണ കിടിലം ഫിറോസ് പോയി. മൂന്നാമത് മണിക്കുട്ടനും നാലാമത് അനൂപും പോയതോടെ റംസാന്‍ ഈ ആഴ്ചയിലെ ക്യാപ്റ്റനായി. നന്മ മരങ്ങളാകാന്‍ നോക്കിയതാണ് അനൂപും കിടിലം ഫിറോസും. പക്ഷേ രണ്ടിനും പണി പാളിപ്പോയി. വൈരാഗ്യം തീര്‍ക്കാന്‍ ഫിറോസ് ഖാനെ പുറത്താക്കിയ ശേഷമാണ് കിടിലം പുറത്തായതെങ്കില്‍ തനിക്കു വേണ്ടി ഒരിക്കല്‍ ക്യാപ്റ്റസി ടാസ്‌കില്‍ വാദിച്ച സുഹൃത്തായ മണികുട്ടനെ പോലും പുറത്താക്കിയ ശേഷം റംസാന്‍ നു മുന്‍പില്‍ കീഴടങ്ങിയാണ് അനൂപ് പോയത്.

ഒന്നുകില്‍ ആ ഗ്യാങ് തന്നെ നോട്ടപ്പുള്ളിയാക്കുമോ എന്ന ഭയം കൊണ്ടാകാം അല്ലേല്‍ റംസാനോട് താന്‍ എതിര്‍ത്ത് ജയിക്കില്ല എന്ന തോന്നല്‍ കൊണ്ടാകാം. പക്ഷേ അത് നേരത്തെ ചെയ്യേണ്ടതിനു പകരം അവസാനം എത്തി നല്ല പിള്ള കളിക്കേണ്ട കാര്യം അനൂപിന് ഇല്ലായിരുന്നു. അത് ബാധിച്ചത് ഇപ്പോള്‍ രണ്ടു പേരെയും തന്നെയാണ്. തന്റെ വ്യക്തിവൈരാഗ്യം ടാസ്‌കില്‍ കാണിച്ച ഫിറോസ് പിന്നീട് കാണിച്ച മനസ്സ് ഒരു മുഖം മൂടി ആണോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നും. അത് പോലെയാണ് അനൂപും.

മണ്ണ് ടാസ്‌കില്‍ അനൂപിന് വേണ്ടി വാദിച്ച സുഹൃത്തായി നടന്ന മണികുട്ടനെ ഒഴിവാക്കി റംസാന്‍ നോട് കാണിച്ച വിധേയത്വം സ്വയം ഒരു കോമാളിയായ പോലെ അനൂപ് മാറി. അത് വഴി റംസാന്റെ ഗ്യാങ്ങിന് ഇഷ്ടം തോന്നിയാല്‍ പോലും പ്രേക്ഷകര്‍ക്ക് ഇഷ്ടം കുറയാനേ സാധ്യത ഒള്ളൂ. പക്ഷേ ക്യാപ്റ്റനായ റംസാന് ഇത് പരീക്ഷണമാണ് .പക്ഷാഭേദം കാണിക്കുമോ ഇല്ലയോ എന്ന് ഈ ആഴ്ച തന്നെ അറിയാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.
Recommended Video

റംസാന് വേണ്ടി തോറ്റ് കൊടുക്കേണ്ട ആവശ്യം അനൂപിന് ഇല്ലായിരുന്നു. ഇതുവരെ കണ്ടതില്‍ നിന്നും അനൂപ് വെറുപ്പിച്ച എപ്പിസോഡാണ് കഴിഞ്ഞത്. കിടിലം ഫിറോസും അനൂപും ചേര്‍ന്ന് ത്യാഗികള്‍ ആയപ്പോള്‍ ക്യാപ്റ്റന്‍സി ടാസ്‌ക് ശരിക്കും ബോര്‍ ആയി. അവസാനം വിട്ട് കൊടുക്കാന്‍ ആയിരുന്നെങ്കില്‍ എന്തിനാണ് മണിക്കുട്ടനെ പുറത്താക്കിയത്. മത്സരിക്കാന്‍ ഇഷ്ടം ഇല്ലായിരുന്നെങ്കില്‍ ആദ്യമേ പിന്മാറിയാല്‍ പോരായിരുന്നോ തുടങ്ങി അനൂപിനെതിരെ പ്രതിഷേധത്തോടെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.


Click it and Unblock the Notifications