നോബിക്ക് പകരം ക്യാപ്റ്റന്‍സിക്ക് മല്‍സരിക്കുന്നത് അനൂപ്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

By Midhun Raj

ഡിംപല്‍ തിരിച്ചുവന്നതോടെ ബിഗ് ബോസ് ഹൗസ് ഒന്നൂകൂടി ഉണര്‍ന്നിരിക്കുകയാണ്. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. പലരും വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് മുന്നോട്ടുപോവുന്നത്. ഡിംപല്‍ വരുന്നതിന് മുന്‍പാണ് വീക്ക്‌ലി ടാസ്‌ക്കായ പാവക്കൂത്ത് അവസാനിച്ചത്. രണ്ട് ടീമുകളായി തിരിഞ്ഞ് മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്ത ടാസ്‌ക്ക് ശ്രദ്ധേയമായിരുന്നു. രസകരവും അതേസമയം തന്നെ ചില ആളുകളെ വേദനിപ്പിച്ച ടാസ്‌ക്ക് കൂടിയായി ഇത്.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

വീക്ക്‌ലി ടാസ്‌ക്കിന് പിന്നാലെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുക്കുന്നവരെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. മണിക്കുട്ടന്‍, റംസാന്‍, നോബി എന്നിവരാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. വീക്ക്‌ലി ടാസ്‌ക്കില്‍ മികച്ച പ്രകടനമാണ് ഇവരെല്ലാം കാഴ്ചവെച്ചത്. ക്യാപ്റ്റന്‍സി മല്‍സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ബിഗ് ബോസ് വീട്ടില്‍ മുന്‍പ് ക്യാപ്റ്റനായവരാണ്.

അതേസമയം ബിഗ് ബോസിന്‌റെ

അതേസമയം ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിലാണ് ക്യാപ്റ്റന്‍സി മല്‍സരം കാണിക്കുന്നത്. ടാസ്‌ക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നോബി ക്യാപ്റ്റന്‍സിക്ക് വേണ്ടി മല്‍സരിക്കുന്നില്ല എന്നാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണിക്കുന്നത്. നോബിക്ക് പകരം അനൂപാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ക്യാപ്റ്റന്‍സി ടാസ്ക്കില്‍ പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞതോടെ നോബിയെ വിമര്‍ശിച്ചുകൊണ്ടുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രുപ്പില്‍

ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രുപ്പില്‍ സയിദ് ഇബ്രാഹിം എന്ന പ്രേക്ഷകനാണ് നോബിയെ കുറിച്ച് എഴുതിയത്. "ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണിക്കുട്ടന്‍, റംസാന്‍, നോബി. മത്സരിക്കുന്നത്. നോബി ഇല്ല പകരം അനൂപ്...എന്തിനാണ് ഇങ്ങനെ മറ്റൊരാളുടെ അവസരം കളഞ്ഞു കൊണ്ട് ഒരു ടാസ്‌കിലും പെര്‍ഫോം ചെയ്യാതെ, ഗ്രൂപ്പ് കളി കൊണ്ട് മാത്രം നോമിനേഷന്‍ രക്ഷപെട്ടു, ഇങ്ങനെ ഒരു പ്ലെയര്‍.

നോമിനേഷന്‍ വന്നാലും

നോമിനേഷന്‍ വന്നാലും ചിലപ്പോ പുറത്ത് ആകില്ല.. കുറച്ചു കൂടി ആക്റ്റീവ് ആയ.. രമ്യയെയോ.. ഋതുവിനെയോ ഒകെ നമ്മള്‍ പുറത്താക്കും. ഇങ്ങനെയുള്ളവരാണ് ബിഗ്ഗ്ബോസ് ല് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍...ഒന്നും പറയാനില്ല എന്നാണ് ഇദ്ദേഹം കുറിക്കുന്നത്. ഈ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് പിന്നാലെ എത്തിയത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
ഋതു, സായി, മണിക്കുട്ടന്‍ എന്നിവര്‍

ഋതു, സായി, മണിക്കുട്ടന്‍ എന്നിവര്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ വരണമായിരുന്നു എന്നാണ് ഒരാള്‍ കുറിച്ചത്. എന്തുകൊണ്ടാണ് നോബിയെ നോമിനേറ്റ് ചെയ്‌തെന്നും ഇവര്‍ ചോദിക്കുന്നു. മല്‍സരത്തിലേക്ക് നോബി ടാസ്‌ക്കുകളില്‍ മറ്റു മല്‍സരാര്‍ത്ഥികളെ ആശ്രയിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് മറ്റുചിലര്‍ എത്തുന്നത്‌. നോബിയുടെയും കിടിലത്തിന്‌റെയും ഗ്രൂപ്പിസത്തെ വിമര്‍ശിച്ചും പ്രേക്ഷകര്‍ എത്തുന്നു. കുറെ ആഴ്ചകളായിട്ട് ഫിറോസ് നോബി റംസാന്‍ എന്നിവര്‍ പരസ്പരം നോമിനേറ്റ് ചെയ്യുന്നു. വേറെ ആരെയും പെര്‍ഫോമന്‍സ് ഇവര്‍ കാണുന്നില്ല.. ഇവരുടെ ഈ ഗ്രൂപ്പിസം എന്താണ്?. അങ്ങനെ എങ്കില്‍ ഇവരെ ഒരു മത്സരാര്‍ഥി ആയി പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരു ഇത്, എന്നാണ് മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X